അപൂർവ ഗർഭം
ലക്ഷങ്ങളിൽ ഒന്ന് എന്നൊക്കെ പറയാറില്ലേ അത് പോലെയുള്ള അപൂർവ സംഭവമാണ് കുറച്ച് നാൾ മുൻപ് ബ്രസീലിയൻ യുവതിയുടെ പ്രസവം. മറ്റൊന്നും കൊണ്ടല്ല, പ്രസവിച്ച ഇരട്ട ക്കുഞ്ഞുങ്ങളുടെ അച്ഛന്മാർ രണ്ടുപേരാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ കണ്ടെത്തി. ബ്രസീലിലെ മിനെറിയോസിലാണ് ഈ അത്യ പൂർവ സംഭവം ഉണ്ടായത്.19കാരിയാണ് ഈ അപൂർവ കുഞ്ഞുങ്ങളുടെ അമ്മ. ഗർഭത്തിനു മുൻപ് ഒന്നിലേറെ പേരുമായി ലൈംഗിക ബന്ധ ത്തിൽ ഏർപ്പെട്ടിരുന്നതിനാൽ കുഞ്ഞുങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയാനാണ് അമ്മ ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ടത്.
കുട്ടികളുടെ അച്ഛനാകുമെന്ന് കരുതിയ ഒരാളുടെ ഡി.എൻ.എ സാംപിൾ ശേഖരിച്ചാണ് ആദ്യ പരിശോധന നടത്തിയത്. എന്നാൽ, കുട്ടികളിൽ ഒരാളുമായി മാത്രമാണ് ഡി.എൻ.എ സാംപിൾ ഒത്തുപോയത്. വീണ്ടും പരിശോധന നടത്തിയെങ്കിലും ഇതു തന്നെയായിരുന്നു ഫലം.പിന്നീടാണ് ഇതേ ദിവസം മറ്റൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ഓർത്തെ ടുത്തത്. തുടർന്ന് ഇയാളുടെ ഡി.എൻ.എ സാംപിളെടുത്ത് പരിശോധിച്ചപ്പോൾ രണ്ടാ മത്തെ കുഞ്ഞിന്റേതുമായി അത് യോജിക്കു ന്നതായും കണ്ടെത്തുകയായിരുന്നു. 19കാരി യുടെ പ്രസവ ചികിത്സ നടത്തിയ ഡോക്ടറായ ടുലിയോ ജോർജ് ഫ്രാങ്കോ ഒരു ചടങ്ങിൽ വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യം പുറംലോകമറിയുന്നത്.
വൈദ്യശാസ്ത്രത്തിൽ ഹെറ്ററോപാറ്റേണൽ സൂപ്പർഫെക്കൻഡേഷൻ(Heteropaternal Superfecundation) എന്നു വിളിക്കപ്പെടുന്ന പ്രത്യേക പ്രതിഭാസമാണിത്. അഥവാ ഒരു പ്രസവത്തിൽ ജന്മം നൽകുന്ന ഇരട്ടകളുടെ പിതാക്കന്മാർ രണ്ടുപേരാകുന്ന അപൂർവാവ സ്ഥയാണിത്. ഒരേ ആർത്തവകാലത്ത് സ്ത്രീയി ല്‍ രണ്ടാമതൊരു അണ്ഡം കൂടി ഉൽപാദിപ്പിക്ക പ്പെടുകയും അത് ഇതേ സമയത്ത് ലൈംഗിക ബന്ധത്തിലേർപ്പെട്ട മറ്റൊരാളുടെ ബീജവുമായി സംയോജിക്കുകയും ചെയ്യുമ്പോഴാണ് ഇത്തര ത്തിലൊരു പ്രതിഭാസം ഉണ്ടാകുന്നത്.
മനുഷ്യർക്കിടയിൽ അപൂർവങ്ങളിൽ അപൂർവ മായ പ്രതിഭാസമാണെങ്കിലും പട്ടി, പൂച്ച, പശു തുടങ്ങിയ മൃഗങ്ങളിൽ ഇത് സാധാരണമാണ്. ലോകത്ത് ഇതുവരെ 20 സംഭവങ്ങളാണ് ഇത്തരത്തിൽ മനുഷ്യന്മാരിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്