May 15

കുട്ടികളുടെ പ്രേത പാർക്ക്

ശാസ്ത്രം എത്ര കണ്ട് മുന്നോട്ട് പോയാലും ഇന്നും ശാസ്ത്രത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയാത്ത ഒത്തിരി കാര്യങ്ങളുണ്ട്.

യുഎസ്എയിലെ അലബാമ സ്റ്റേറ്റിലെ ഹണ്ട്‌സ്‌വില്ലെയിൽ സ്ഥിതി ചെയ്യുന്ന 'പാർക്ക് ഡെഡ് ചിൽഡ്രൻസ് പ്ലേഗ്രൗണ്ട്.

ഈ സ്ഥലവുമായി ബന്ധപ്പെട്ട ഐതിഹ്യവും അതിന്‍റെ സ്ഥാനവും കാരണം, കുട്ടികളേക്കാൾ കൂടുതൽ പ്രേതബാധക്കാരെയാണ് ഇവിടെ കാണുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

പാര്‍ക്കിലെ ആധുനിക ഊഞ്ഞാലുകളും ക്ലൈംബിംഗ് ഉപകരണങ്ങളുമെല്ലാം മറ്റ് കുട്ടികളുടെ പാര്‍ക്കുകളെ പോലെ തന്നെ.

എന്നാല്‍ നഗരത്തില്‍ ഇന്നും അല്പം അകലെയാണ് ഈ പാര്‍ക്ക്.

ഈ മേഖലയിലൂടെ കടന്ന് പോകുന്ന വിനോദ സഞ്ചാരികളില്‍ പലരും ഇവിടെ വച്ച് കുട്ടികളുടെ കളി ഉപകരണങ്ങള്‍ തനിയെ ചലിക്കുന്നതായി കണ്ടതായും ചിലപ്പോഴൊക്കെ പ്രേത രൂപങ്ങളെ കാണ്ടതായും നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മാപ്പിൽ "ഹിൽ സെമിത്തേരി " എന്നറിയപ്പെടുന്ന ഒരു ശ്മശാനത്തോട് ചേർന്നാണ് ഈ കുട്ടുകളുടെ കളി സ്ഥലം സ്ഥിതിചെയ്യുന്നത്.

സെമിത്തേരിയില്‍ അടക്കിയിരിക്കുന്നവരില്‍ ഏറെയും സ്പാനിഷ് ഫ്ലൂ ബാധിച്ച് മരിച്ചവരാണ്.

മൂന്ന് വശങ്ങളും ചുണ്ണാമ്പുകല്ല് ഗുഹകളാല്‍ ചുറ്റപ്പെട്ട പ്രദേശത്തിന് നടുവിലാണ് സെമിത്തേരിയുടെ സ്ഥാനം.

1918 -ല്‍ പടര്‍ന്ന് പിടിച്ച സ്പാനിഷ് ഫ്ളൂവിൽ മരിച്ച് വീണ ഹണ്ട്‌സ്‌വില്ലെയിലെ കുട്ടികളെ ഇവിടെ കൂട്ടത്തോടെ അടക്കം ചെയ്തിരുന്നു.

ഇതിന് ഏറ്റവും അടുത്താണ് പിന്നീട് കുട്ടികളുടെ കളിസ്ഥലം സ്ഥാപിച്ചതും.

മഹാമാരിയില്‍ മരിച്ച് വീണ നിരവധി കുട്ടികളുടെ ആത്മാക്കള്‍, രാത്രിയില്‍ ഈ കളിസ്ഥലത്തേക്കെത്തുമെന്ന് ഇന്നും ചിലര്‍ വശ്വസിക്കുന്നു.

രാത്രി 10 മണി മുതൽ പുലർച്ചെ 3 മണി വരെയാണ് പ്രേത ബാധ സമയമെന്നും പ്രദേശവാസികള്‍ പറയുന്നു.

വൈകിട്ട് 7 കഴിഞ്ഞാൽ ആരും ഈ പരിസരത്ത് കൂടി സഞ്ചരിക്കാറില്ല.

ലോകമെമ്പാടും വ്യാപിച്ച 1918-ലെ മഹാമാരി ഹണ്ട്‌സ്‌വില്ലിൽ വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ലോകമെമ്പാടും, ഇത് 50 ദശലക്ഷം ആളുകളുടെ ജീവനാണ് സ്പാനിഷ് ഫ്ളൂവിൽ പൊലിഞ്ഞത്.

Credit: Prävėėn Präkäsh

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram