റാഫേൽ യുദ്ധ വിമാനം
ഫ്രഞ്ച് കമ്പനിയായ "ദസ്സോൾ ഏവിയേഷൻ" രൂപകൽപന ചെയ്ത് നിർമ്മിച്ച് പുറത്തിറക്കുന്ന സൂപ്പർ സോണിക് യുദ്ധവിമാനമാണ് ഡസ്സാൾട്ട് റാഫേൽ.2000-ത്തിലാണ് ഈ വിമാനം ഫ്രഞ്ച് സേനയുടെ ഭാഗമായി മാറിയത്. ഇതിന്റെ ഇരട്ട Snecma-M88 എഞ്ചിനുകൾക്ക് 50 kN (11,250 lbf) ശക്തി ഉളവാക്കാൻ കഴിയും. ഏകദേശം പത്ത് ടൺ ആണ് വിമാനത്തിന്റെ ഭാരം.
മധ്യ വിഭാഗത്തിലുള്ള കരുത്തുറ്റ യുദ്ധവിമാനമാണ് ഇന്ത്യ ഫ്രാൻസിനോട് ആവശ്യപ്പെട്ടത്. (Mediam Malti Role Combat Aircraft- അഥവാ M.M.R.C.A) ഇന്ത്യൻ വ്യോമസേനക്ക് കരുത്ത് കൂട്ടാൻ ലക്ഷ്യമിട്ട് ഇന്ത്യ, ഫ്രാൻസിൽ നിന്നും വാങ്ങിയ റാഫേൽ യുദ്ധ വിമാനങ്ങളിൽ ഒറ്റ സീറ്റ് ഉള്ളവയും ഇരട്ട സീറ്റ് ഉള്ള വയുമുണ്ട്. റാഫേൽ യുദ്ധ വിമാനങ്ങളുടെ സാങ്കേതിക മികവാണ് ഇന്ത്യ ഇവ വാങ്ങാൻ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചത്. അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ, എന്നീ രാജ്യങ്ങളിലുണ്ടായ യുദ്ധത്തിൽ റാഫേൽ വിമാനങ്ങൾ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.
മിറാഷ് യുദ്ധ വിമാനങ്ങളെക്കാൾ ഇരട്ടി ആക്രമണ ശേഷിയുള്ളവയാണ് ഇവ. 9.5 ടൺ ആയുധങ്ങൾ റാഫേൽ വിമാനങ്ങൾക്ക് വഹിക്കും. 1,390- കിലോ മീറ്റർ വേഗതയിൽ കുതിച്ചെത്തി ലക്ഷ്യങ്ങളിൽ കനത്ത നാശം വിതക്കാനാവുമെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. കൂടാതെ, ആകാശത്ത് പറന്ന് നിന്നു കൊണ്ട് ടാങ്കർ വിമാനങ്ങളിൽ നിന്നും ഇന്ധനം ഈ വിമാനങ്ങൾക്ക് നിറയ്ക്കാനാവും. എന്നാൽ, യാത്രാ വിമാനങ്ങളെ അപേക്ഷിച്ച് യുദ്ധ വിമാനങ്ങൾക്ക് ഇന്ധന സംഭരണ ശേഷി വളരെ കുറവാണ്. റാഫേലിന്റെ ഇന്ധന ശേഷി ഏകദേശം 5,000-ലിറ്ററാണ് ; എന്നാൽ ബോയിംഗ് 747-യാത്രാ വിമാനത്തിന്റേത് രണ്ട് ലക്ഷത്തി മുപ്പത്തി എണ്ണായിരം ലിറ്ററും. (2,38,000-Ltr).
ലോകത്തുളള ഏറ്റവും മുന്തിയ ഇനം യുദ്ധ വിമാനങ്ങളുടെ പട്ടികയിൽ, ആദ്യ അഞ്ച് വിമാനങ്ങളിൽ ഒന്ന് റാഫേൽ ആണ്. ആറ് മിസൈലുകൾ വഹിക്കാവുന്ന വിമാനത്തിന്റെ ആകെ നീളം 15.27 മീറ്ററും ഭാരം 9,979-kg യുമാണ്. റാഫേലിന്റെ വേഗം മണിക്കൂറിൽ 1390- കിലോമീറ്റർ. 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിന്, ശത്രു പാളയത്തിന്റെ 600- കിലോമീറ്റർ ദൂരെ നിന്നും ആക്രമിക്കാനാവും. ഈ വിമാനത്തിന് ഏകദേശം 670-കോടി രൂപ വിലയുണ്ട്.
ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റാഫേൽ. ആകാശത്തില്‍ നിന്നും കരയിലേക്കും, കടലിലേക്കും ശത്രുവിമാനങ്ങളിലേക്കും ആക്രമിക്കാനാവും. ലഡാക്ക്, പോലുളള സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ ഉള്ള പ്രദേശങ്ങളിൽ നിന്ന് പറന്നുയരാനുള്ള ഇരട്ട എഞ്ചിൻ കരുത്ത്, ശത്രുവിന്റെ സ്ഥാനങ്ങൾ ഫല പ്രദമായി കണ്ടെത്താൻ സഹായിക്കുന്ന ഇസ്രയേൽ നിർമ്മിത അത്യാധുനിക സെൻസറുകൾ, രണ്ടര ടൺ ഭാരം ഉള്ള ബ്രഹ്മോസ് ഉൾപ്പെടെയുള്ള ഭാരം കൂടിയ മിസൈലുകൾ വഹിക്കാനുള്ള ശേഷി എന്നിവ റാഫേൽ യുദ്ധ വിമാനങ്ങളുടെ പ്രത്യേകതയാണ്.
Credit: Bose Menon