💀അജ്ഞാത ലോകം 💀
February 11

Thomas Busdy Chair ( കൊലയാളി കസേര)

1700 കളിൽ ജീവിച്ചിരുന്ന തോമസ് ബസഡീ ഒരു അതി ക്രൂരൻ ആയ ഒരു കൊലയാളി ആയിരുന്നു. അങ്ങനെ അയാൾ സ്വന്തം അമ്മായിയപ്പനെ കൊന്ന കേസിലാണ് പിടിയിൽ ആകുന്നത് .നിസാരമായ വാക്കു തർക്കത്തിൽ ആയിരുന്നു അയാൾ അയാളുടെ അമ്മയിച്ഛനെ കൊലപെടുത്തിയത്. അങ്ങനെ അയാളുടെ ക്രൂരമായ കുറ്റക്യതങ്ങൾക്ക് അധിക്യതർ അയാളെ തൂക്കിലേറ്റാൻ തീരുമാനിച്ചു. അയാളെ തൂക്കിലേറ്റുന്നത് മുൻപ് അയാൾ അയാളുടെ അവസാന ആഗ്രഹം പറഞ്ഞു അത് അയാൾക്ക് ഇഷ്ട്ടപെട്ട ബാറിൽ ഇരുന്ന് ഭക്ഷണം കഴിക്കണം എന്നായിരുന്നു. അങ്ങനെ അവർ അയാളെ ആ ബാറിൽ കൊണ്ടുപോയി. അങ്ങനെ തന്റെ അവസാന ഭക്ഷണം കഴിക്കുന്നതിനിടയിൽ അയാൾ ചാടി എഴുന്നേറ്റിട്ട് അവിടെ ഉണ്ടായിരുന്നവരെ വെല്ലുവിളിച്ചു ഇങ്ങനെ പറഞ്ഞു ആരെങ്കിലും ധൈര്യത്തോടെ ഞാൻ ഇരുന്ന ഈ കസേരയിൽ ഇരിക്കൂകയാണെങ്കിൽ അവർ ഉടനടി മരിച്ചിരിക്കും. തോമസിന്റെ ഈ വെല്ലുവിളി ആരും കാര്യമായിട്ട് എടുത്തില്ല. പക്ഷേ ഈ വെല്ലുവിളി സ്വീകരിച്ച് ഇത് വരെ 63 പേരായിരുന്നു ആ കസേരയിൽ ഇരുന്നത്. ആ 63 പേരും വളരെ ദാരുണമായീ കൊല്ലപെടുകയോ മരണപെടുകയോ ചെയ്തു . തോമസിന്റെ മരണശേഷം തോമസിന്റെ പ്രേതം ആ കസേരയിൽ കുടികൊള്ളുന്നു എന്നാണ് ആളുകളുടെ വിശ്വാസം. മരണങ്ങളിൽ സഹികെട്ട ബാറിന്റെ ഉടമസ്ഥൻ അവസാനം ഈ കസേര U.K യിലെ Thirak മൃസിയത്തിന് ദാനം ചെയ്തു. അവർ അത് തറയിൽ നിന്നും 1.5 മീറ്റർ ഉയരത്തിൽ ഭിത്തിയിൽ സ്ഥാപിച്ചു. അതിന് കാരണം ഇനിയാരും അതിൽ ഇരുന്ന് മരണപെടാതെ ഇരിക്കാൻ ആയിരുന്നു.

Credit: Vipul M Paul

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram