💀അജ്ഞാത ലോകം 💀
February 11

ബ്രഹ്മകമലം!

ഇതു എല്ലാ വീടുകളിലും വിടരുകയില്ല. ഏതു വീട്ടിലാണോ ഈ പുഷ്പം വിടരുന്നത് അവിടെ ഭാഗ്യവും സമൃദിയും ഉണ്ടാവും എന്നാണ് വിശ്വാസം. ഹിമാലയത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ പാറകള്‍ക്കിടയില്‍ മാത്രം വളരുന്ന പുണ്യ പുഷ്പം,

താമര പോലെയുള്ള വളരെ വലിയ വെളുത്ത പൂവാണ് ബ്രഹ്മകമലം. ബദരീനാഥ ക്ഷേത്രത്തിലും, കേദാർനാഥ് ക്ഷേത്രത്തിലും പൂജക്കായ് എടുക്കുന്ന പുഷ്പമാണ് ഈ പുഷ്പം.

സസൃത്തിന് ശരാശരി ഉയരം 5-10 സെന്റീമീറ്റർ ആണ്. ഉത്തരാഖണ്ഡിന്റെ സംസ്ഥാന പുഷ്പം. ഹിമാലയത്തിലെ ഹേമകുണ്ട് സാഹിബിലാണ് ഇത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.

ബ്രഹ്മകമലത്തെ ആത്മീയ പുഷ്പമായി കണക്കാക്കപെടുന്നു. ഗണപതിയുടെ തല ശിവൻ വെട്ടിമാറ്റി പിന്നിട് ആനയുടെ തല വച്ചു ചേർക്കുന്ന സമയത്ത് ബ്രഹ്മാവ് സൃഷ്‌ടിച്ച പുഷ്പമാണെന്നാണ് ഐതിഹ്യം.

ലക്ഷ്മണനെ പുനരുജ്ജിവിപ്പിച്ച സമയത്ത് സ്വർഗ്ഗത്തിൽനിന്നും ബ്രഹ്മകമലം കൊണ്ട് പുഷ്പവർഷം നടത്തി ആഘോഷിച്ചു എന്നും വിശ്വാസം ഉണ്ട്.

ഹിമാലയൻ പുഷ്പങ്ങളുടെ രാജാവായ ഈ പൂവിന് നിരവധി ഔഷധഗുണങ്ങൾ ഉണ്ട്. അസ്ഥിരോഗങ്ങൾ, തണുപ്പ്, ചുമ, ലൈംഗിക രോഗങ്ങൾ മുതലായവയെ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. ഇതിന് കയ്പേറിയ രുചി ആണ്.

ഹിമാലയത്തിന്‍ നെറുകയില്‍ വിരിയു൦ പൂക്കള്‍.....!!!

മണ്ണും മനസ്സിലെ കൂട്ടുകാരെ പോലെ എന്നിലും എന്നും അതിശയമുളവാക്കിയ ഒരു പേരാണ് "ബ്രഹ്മകമലം" . ഒരു പുഷ്പം എന്നതിലുപരി എന്തെക്കയോ ദൈവീകത ഈ പൂക്കള്‍ക്കില്ലെ എന്നൊരു തോന്നല്‍.....ഇതിനെ കുറിച്ച് അറിയാന്‍ കഴിഞ്ഞ വിവരങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെക്കുന്നു.....!!!

ഹിമാലയത്തില്‍: 16000 അടി ഉയരത്തില്‍ വളരുന്ന പൂക്കള്‍.....ശിവപൂജക്ക് പ്രധാനം.

ഇത് ഗഡ്വാളിലെ ‘പൂക്കളുടെ താഴ്വാര’ത്തില്‍ നിന്നും എടുത്തതാണ്.

ഉത്തർഖണ്ഡിന്റെ സംസ്ഥാനപുഷ്പമാണ് ബ്രഹ്മകമലം. തെക്കൻ ഹിമാലയത്തിലും വടക്കൻ ബർമയിലും തെക്കുപടിഞ്ഞാറൻ ചൈനയിലും കണ്ടുവരുന്ന ഒരു ചെടിയാണ്ബ്രഹ്മകമലം.

ഔഷധാവശ്യങ്ങൾക്കായി അമിതമായി ചൂഷണം ചെയ്യുന്നതിനാൽ ഭീഷണിയുണ്ട്.

ബ്രഹ്മകമലം. അതിന്റെ പിന്നിൽ

മറ്റൊരു.കഥകൂടിയുണ്ട്

:രാവണനുമായി യുദ്ധം ചെയ്യുന്നതിനു മുമ്പു് രാമന്‍ 108 ബ്രഹ്മകമലം വെച്ചു് ശിവനെ തപസ്സു ചെയ്തുവത്രെ. ശിവന്‍, രാമനെ പരീക്ഷിക്കാനായി എലിയെ വിട്ടു് ഒരു ബ്രഹ്മകമലം എടുത്തുമാറ്റി. ബ്രഹ്മകമലം എണ്ണത്തില്‍ കുറഞ്ഞതുകണ്ട രാമന്‍ തന്റെ ഒരു കണ്ണ് അതിനുപകരം ചൂഴ്ന്നു കൊടുക്കാന്‍ ഒരുമ്പെട്ടു. രാമന്റെ തീവ്രഭക്തിയില്‍ സന്തുഷ്ടനായി ശിവന്‍ പ്രത്യക്ഷപ്പെട്ട് രാമനെ അതില്‍ നിന്നും വിലക്കി എന്നാണ് കഥ. അതിനുശേഷം ബ്രഹ്മകമലം പൂജനീയയായി.

ബ്രഹ്മകമലം ഹിമാലയത്തിലെ വീടുകളിലും ആശ്രമങ്ങളിലും ബാബമാരുടെ ഗുഹകളിലും ഉണങ്ങി തൂങ്ങിക്കിടക്കുന്നതു കാണാം.

അതു് വളരെ പവിത്രമാണെന്നാണ് വിശ്വാസം. ബ്രഹ്മാവിന്റെ നാഭിയില്‍ നിന്നു ജനിച്ചതാണത്രേ ബ്രഹ്മകമല്‍.

ഈ ദൈവീക പുഷ്പങ്ങൾ കാണുന്നതുതന്നെ നയനാനന്ദവും മോക്ഷപ്രദവും ആണ് എന്നാണ് പറയുക.......

കടപ്പാട്.. FB

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram