ലോകത്തിലെ ഏറ്റവും അപൂർവ്വ പുഷ്പം
പ്രകൃതിയിലെ സൗന്ദര്യപ്രതീകങ്ങളാണ് പുഷ്പങ്ങൾ. ചില പുഷ്പങ്ങൾ എല്ലായിടത്തുമുണ്ടാകും. എന്നാൽ ചില പുഷ്പങ്ങൾ വളരെ അപൂർവമാണ്. ലോകത്തെ ഏറ്റവും അപൂർവമായി കണക്കാക്കപ്പെടുന്നത് കമീലിയ വിഭാഗത്തിൽപെടുന്ന മിഡിൽമിസ്റ്റ്സ് റെഡ് എന്ന പുഷ്പമാണ്. കമീലിയ എന്ന പുഷ്പവിഭാഗം പലയിടത്തുമുണ്ട്, എന്നാൽ മിഡിൽമിസ്റ്റ്സ് റെഡിന്റെ കേസിൽ ഇങ്ങനെയല്ല.
1804ൽ ചൈനയിൽ നിന്ന് ബ്രിട്ടനിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതാണു മിഡിൽമിസ്റ്റ്സ് റെഡ്. എന്നാൽ താമസിയാതെ ചൈനയിൽനിന്ന് ഈ ചെടി പൂർണമായും വംശനാശം വന്നു പോയി. ബ്രിട്ടനിലെ ഷെപ്പേർഡ്സ് ബുഷിൽ നിന്നുള്ള ജോൺ മിഡിൽമിസ്റ്റ് എന്ന വ്യക്തിയാണ് ഈ പുഷ്പം ബ്രിട്ടനിലേക്കു കൊണ്ടുവന്നത്. അതിനാലാണ് ഇതിനെ മിഡിൽമിസ്റ്റ് റെഡ് എന്നു വിളിക്കുന്നത്. ന്യൂസീലൻഡിലും ബ്രിട്ടനിലുമുള്ള രണ്ട് പൂന്തോട്ടങ്ങളിൽ മാത്രമാണ് ഈ പുഷ്പം ഇന്നു സ്ഥിതി ചെയ്യുന്നത്. അനേകം ആരോഗ്യഗുണങ്ങൾ ഉള്ള പുഷ്പമാണ് മിഡിൽമിസ്റ്റ്സ് റെഡ് എന്നും വിലയിരുത്തപ്പെടുന്നുണ്ട്.