May 14, 2020
കൊറോണയെ തുടച്ചുനീക്കാനാകില്ല; എച്ച്‌ഐവി പോലെ ലോകത്ത് തുടരും
കൊറോണാ വൈറസിനെ ലോകത്ത് നിന്ന് തുടച്ചുമാറ്റാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. എച്ച്‌ഐവി വൈറസ് പൊലെ കൊറോണയും ഒരു പകർച്ചവ്യാധിയായി തുടരുമെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസീസ് പ്രോഗ്രാം ഡയറക്ടർ മൈക്കിൽ റയാൻ പറഞ്ഞു.
എച്ച്‌ഐവി ഒരിക്കലും ലോകത്ത് നിന്ന് പോയില്ല. എന്നാൽ എച്ച്‌ഐവി ബാധിച്ചയാളെ ചികിത്സിക്കുന്നതിനും അവർക്ക് ആയുസ് നീട്ടി നൽകുന്നതിനുമുള്ള മാർഗങ്ങൾ നാം കണ്ടെത്തിയിട്ടുണ്ട്. ഫലപ്രദമായ വാക്‌സിൻ കണ്ടെത്തിയാൽ ചിലപ്പോൾ പ്രതിവിധിയുണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ചൈനയിലെ വുഹാനിൽ കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് ലക്ഷത്തോളം പേരുടെ ജീവനാണ് കൊറോണ കവർന്നത്. 4.2 മില്യൺ ആളുകളിൽ വൈറസ് ബാധയേറ്റിട്ടുണ്ട്.