ഒരു ചൂടൻ കെട്ടിടം !!
20 ഫ്രെഞ്ചുർച്ച് സ്ട്രീറ്റ് (20 Fenchurch Street ) എന്ന പേരിൽ അറിയപ്പെടുന്ന ലണ്ടനിലെ വലിയ ഒരു കെട്ടിടമാണിത് , ഇതിന്റെ ആകൃതി കാരണം ഈ കെട്ടിടത്തെ walkie-talkie (കയ്യിൽ കൊണ്ടു നടക്കാവുന്ന റേഡിയോ ഫോണ്‍ ) എന്നാണറിയപ്പെടുന്നത് ..34 നിലകളുള്ളഈ walkie-talkie കെട്ടിടത്തിനു മറ്റൊരു പ്രത്യേകതയുണ്ട് . കെട്ടിടത്തിന്റെ കോണ്‍കേവ് (concave) ആകൃതി കാരണം കെട്ടിടത്തിൽ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന് അപാരമായ ചൂടാണത്രേ ! 117 °C വരെ ചൂട് കെട്ടിടത്തിൽ നിന്ന് പ്രതിഫലിക്കുന്ന പ്രകാശത്തിനു രേഖപ്പെടുത്തിയിട്ടുണ്ട് ,അതായത് വെള്ളം തിളക്കാനാവശ്യമായചൂടിനേക്കാൾ കൂടുതൽ !!!
ഈ അമിതമായ ചൂട് കാരണം സമീപത്തുള്ള ഷോപ്പുകൾ , കെട്ടിടത്തിനടിയിൽ വേനലിൽ ഉച്ചസമയങ്ങളിൽ കെട്ടിടത്തിൽ നിന്ന് പ്രതിഫലിക്കുന്ന ചൂടിൽ ഒരു കോഴിമുട്ട വേവിച്ചെടുക്കാമാത്രേ !! ഇത്തരത്തിലുള്ളസംഭങ്ങൾ ആവർത്തിക്കപ്പെടുന്നതിനാൽ ബന്ധപ്പെട്ടവർ അതിനെ പൂർണ്ണമായി തടാനുള്ള മാർഗം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് .
കടപ്പാട്: Praveen Kumar