പിസ്റ്റൽ ചെമ്മീൻ
ശബ്ദം കൊണ്ട് ഇരയെ കൊല്ലുന്ന ജീവി അതാണ് പിസ്റ്റൽ ചെമ്മീൻ എന്ന കുഞ്ഞൻ ജീവി. ആഫ്രിക്കക്കും യൂറോപ്പിനും ഇടയിൽ മെഡിറ്ററേനിയൻ കടലിൽ കാണപ്പെടുന്ന ഈ ജീവിക്ക് പരമാവധി 2 ഇഞ്ച് വലിപ്പമേ വരൂ. ഇതിൻ്റെ വലതുകൈയുടെ അറ്റത്ത് ഒരു സ്നാപ്പർ നഖം ഉണ്ട്. അത് പ്രത്യേക രീതിയിൽ ചലിപ്പിച്ചുണ്ടാക്കുന്ന ശബ്ദത്തിന് സൂപ്പർ സോണിക് വിമാനങ്ങളെക്കാൾ ശബ്ദമുണ്ട്. 218 dB വരും ഇത്. മാംസബുക്കായ ഇവ ഇരകളെ കൊന്നു കഴിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ഈയൊരു ഒറ്റ ചലനത്തിൽ ആയിരക്കണക്കിന് കുമിളകൾ നിർമിക്കപ്പെടുകയും അതിന് സെക്കൻഡിൽ നൂറടി വേഗത കൈവരികയും ചെയ്യുന്നു. ഈ കുമിളകൾ പൊട്ടി തകരുമ്പോൾ ഉണ്ടാകുന്നതാണ് ഇത്രയും വലിയ ശബ്ദം. സോണോലൂമിനസെൻസ് എന്ന ഒരു പ്രതിഭാസവും കൂടി ഉണ്ടാകുന്നു. ഇതിനൊപ്പം ഉണ്ടാകുന്ന താപം 8000°ഫാരൻഫീറ്റാണ്. സൂര്യൻറെ ഉപരിതലത്തിലെ ചൂട് 5600° സെൽഷ്യസാണ്.1538°ൽ എത്തുമ്പോൾ ഇരുമ്പ് പോലും ഉരുകും അതിൻ്റെ നാലിരട്ടി. ചെറു കുമിളകൾ പൊട്ടി ഉണ്ടാകുന്ന അത്രയും ഭാഗത്തെ ജലത്തിനാണ് ഇത്രയും താപം കൈവരുന്നത്. 10 നാനോ സെക്കന്റുകൾക്കുള്ളിലാണ് ഇതെല്ലാം സംഭവിക്കുന്നത് അതുകൊണ്ട് മനുഷ്യൻറെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല. 2020 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം പവർ പ്രോജക്ട് സിനിമയിൽ നായകനായ ജാമി ഫോക്സിന് പിസ്റ്റൾ ചെമ്മീനിൻ്റെ സൂപ്പർ പവർ കിട്ടുന്നതായി കാണിക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് പിസ്റ്റൾ ചെമ്മീനുകളുടെ കോളനികളിൽ നിന്നുള്ള തരംഗങ്ങൾ യുഎസ് നാവിക സേനയുടെ സോണാറുകളെ തടസ്സപ്പെടുത്തി. ജാപ്പനീസ് കപ്പലുകൾ അമേരിക്കയുടെ അന്തർവാഹിനികളുടെ സാന്നിധ്യം കണ്ടുപിടിക്കാതിരിക്കാനായി യുഎസ് അന്തർവാഹിനികൾ പിസ്റ്റൾ ചെമ്മീനുകളുടെ കോളനികളിലാണ് ലാൻഡ് ചെയ്തിരുന്നത്.
Credit: Shamil Ks