എരുമ സാമ്രാജ്യം
തെക്കേ അമേരിക്കയിലെ ആമസോൺ നദിയെ ഒഴുകുന്ന കടൽ എന്നുപോലും വിശേഷിപ്പിക്കാറുണ്ട് .ഓരോ സെക്കന്റിലും ശരാശരി 200000 ഘനമീറ്റർ ജലമാണ് ആമസോൺ നദി അറ്റലാന്റിക്ക് സമുദ്രത്തിലേക്ക് ഒഴുക്കുന്നത് , ഭൂമിയിലെ ഏറ്റവും വലിയ നദീപ്രവാഹമാണിത് . ഇക്കാര്യത്തിൽ ആമസോൺ കഴിഞ്ഞു വരുന്ന പത്തു നദികളുടെ പ്രവാഹം ചേർത്ത് വച്ചാൽ പോലും ആമസോണിനു ഒപ്പമാകില്ല . ആമസോൺ ഭൂമിയിലെ ഏറ്റവും വിസ്തൃതമായ മഴക്കാടുകളിലൂടെയാണ് ഒഴുകുന്നത് . ഭൂമിയിലെ ഒരു ജയ്‌വ അത്ഭുതമാണ് ആമസോൺ മഴക്കാടുകൾ . അതുപോലൊരു അത്ഭുതമാണ് ആമസോണിന്റെ അഴിമുഖവും ,
വലിയ അളവിൽ ശുദ്ധജലം സമുദ്രത്തിലേക്ക് തള്ളുന്നതിനാൽ അഴിമുഖത്തുനിന്നും 100 കിലോമീറ്റർ അകലെയുള്ള സമുദ്രജലം പോലും കുടിക്കാൻ ഉതകുന്ന ശുദ്ധജലമാണ് . ആമസോൺ അഴിമുഖത്തെ വലിയ ഒരു ദ്വീപാണ് മരാജോ ദ്വീപ് . കേരളത്തേക്കാൾ വിസ്തൃതമാണ് ഈ വലിയ ദ്വീപ് . ജനസംഖ്യ ഏതാണ്ട് നാലുലക്ഷം .
ഈ ദ്വീപിലെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ പോത്തുകളുടെയും എരുമകളുടെയും എണ്ണമാണ് ദ്വീപിലെ മനുഷ്യരുടെ എണ്ണത്തേക്കാൾ വളരെ അധികമാണ് ഇവിടുത്തെ എരുമകളുടെ എണ്ണം . പാലിനും കാർഷിക ആവശ്യത്തിനും മാത്രമല്ല ഇവിടെ എരുമകളെയും പോത്തുകളെയും ഉപയോഗിക്കുന്നത് . സഞ്ചാരത്തിനുള്ള വാഹനമാമായും ഇവിടെ എരുമകളെയും പോത്തുകളെയും ഉപയോഗിക്കാറുണ്ട് . മജാരോ ദ്വീപിലെ പോലീസ് ഡിപ്പാർട്മെന്റിൽ പോലും വാഹന എരുമകൾ ധാരാളമുണ്ട് .
Credit: Rishi Sivadas