💀അജ്ഞാത ലോകം 💀
September 22

മത്തങ്ങ ഭീമൻ

റഷ്യയിലെ മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അപ്പോത്തിക്കിരി ഗാർഡൻസിൽ നടന്ന ‘ഭീമാകാര പച്ചക്കറികളുടെ’ പ്രദർശനത്തിൽ ദേശീയ റെക്കോർഡ് നേടിയിരിക്കുകയാണ് ഒരു മത്തങ്ങ.അലക്സാണ്ടർ ചുസോവ് എന്ന റഷ്യക്കാരന്റേതാണ് 969 കിലോ ഭാരമുള്ള ഈ മത്തങ്ങ. അമിത വലുപ്പമുള്ള തണ്ണി മത്തനും ഉള്ളികളും തുടങ്ങി അനേകം പച്ചക്കറികൾ ഈ പ്രദർശനത്തിലുണ്ടായിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് ഈ മത്തങ്ങ തൂക്കി നോക്കിയത്.

വലിയ മത്തങ്ങകൾ തമ്മിൽ ക്രോസ് ബ്രീഡ് ചെയ്തും കൃത്യമായ വളമിടൽ രീതികൾ അനുവർത്തിച്ചുമാണ് ചുസോവ് ഈ മത്തങ്ങ തയാറാക്കിയത്. കഴിഞ്ഞ വർഷം 817 കിലോയുള്ള ഒരു മത്തങ്ങയും ചുസോവ് കൊണ്ടുവന്നിരുന്നു. എന്നാൽ ഇത്തവണ അപ്പോത്തിക്കിരി ഗാർഡൻസിലെത്തിച്ച മത്തങ്ങ റഷ്യയിൽ ഇതുവരെ വിളഞ്ഞതിൽ ഏറ്റവും വലുതാണ്.

മത്തങ്ങകളിലെ വമ്പൻമാരാണ് ഭീമൻ മത്തങ്ങകൾ അഥവാ ജയന്റ് പംപ്കിൻ. 68 കിലോ മുതൽ 1000 കിലോ വരെയൊക്കെ ഇവയ്ക്കു ഭാരം വയ്ക്കാം. വടക്കേ അമേരിക്കയിലാണ് ഇത്തരം മത്തങ്ങകൾ വളർത്തുന്നത്. ഹാലോവീൻ ആഘോഷത്തിനും മറ്റും ജാക്ക് ഓ ലാന്റേൺ എന്ന വിളക്ക് തയാർ ചെയ്യുന്നതിനായി വലുപ്പം കൂടിയ മത്തങ്ങകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അവ സാദാ മത്തങ്ങകളിലെ വലുപ്പമേറിയവയാണ്. ജയന്റ് പംപ്കിനുകൾ പൊതുവെ പ്രദർശനത്തിനും മത്സരങ്ങൾക്കുമായിട്ടാണ് ആളുകൾ വളർത്തുന്നത്. ഇവയെ ഭക്ഷിക്കാറില്ല. രുചികുറഞ്ഞതും താഴ‍്ന്ന ഭക്ഷ്യനിലവാരവുമാണ് ഇതിനു കാരണം.

റഷ്യയിലെ ഏറ്റവും വലിയ മത്തങ്ങയാണു ചുസോവിന്റേതെങ്കിലും ലോകറെക്കോർഡ് ഇതിനൊന്നുമല്ല. അതു യുഎസിൽ നിന്നുള്ള ട്രാവിസ് ഗീംഗർ എന്ന വ്യക്തിക്കു സ്വന്തമാണ്. ഗീംഗർ വളർത്തിയ മത്തങ്ങയ്ക്ക് 1247 കിലോ ഭാരം വച്ചിരുന്നു.

Credit| Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram