💀അജ്ഞാത ലോകം 💀
July 17

ആനപ്പിണ്ടം കണ്ടാൽ ആനയെ മനസ്സിലാക്കാം എന്ന ചൊല്ല് ശരിയാണോ?

വനപാതയിൽ ആനകൾ പിണ്ടമിട്ടു പോകുന്നത് സാധാരണയാണ് .ആനപ്പിണ്ടം നോക്കി ആന പെണ്ണാണോ ആണാണോ എന്ന് തിരിച്ചറിയാൻ പറ്റുമെന്ന് പണ്ടുള്ളവർ പറയാ റുണ്ട്. പക്ഷേ ആനപ്പിണ്ടം നോക്കി ആന പെ ണ്ണാണോ ആണാണോ എന്ന് നേരിട്ട് തിരിച്ചറി യാൻ സാധിക്കില്ല എന്നതാണ് സത്യം. ആനപ്പി ണ്ടത്തിൻ്റെ രൂപമോ, ഗന്ധമോ, ആനയുടെ ലിംഗം വ്യക്തമാക്കുന്ന തരത്തിൽ വ്യത്യാസ പ്പെടുന്നില്ല എന്നാണ് പൊതുവെ അറിയപ്പെടു ന്നത്. ആനയുടെ ലിംഗം തിരിച്ചറിയാൻ ശാസ്ത്രീ യമായ മാർഗങ്ങൾ ഉണ്ട്. പിണ്ടത്തിൽ നിന്ന് ഡി.എൻ.എ വിശകലനം നടത്തിയാൽ ആന യുടെ ലിംഗം കൃത്യമായി നിർണയിക്കാൻ സാധി ക്കും. ഇതിന് ലാബ് പരിശോധന ആവശ്യമാണ് . കാരണം പെൺ ആനകളിലും ആൺ ആന കളിലും ഉള്ള ക്രോമ സോം വ്യത്യാസങ്ങൾ (XX, XY) ഇത്തരം പരി ശോധനയിലൂടെ വെളിവാകും.സസ്യഭുക്കുകളായ ആനകളുടെ പ്രധാന തീറ്റ തെങ്ങിന്റെയും, പനയുടെയും ഓലകളാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ 40% മാത്രം ദഹിപ്പി ക്കാനുള്ള ശേഷിയേ ആനകൾക്കുള്ളൂ. ബാക്കി 60% പിണ്ടമായി പുറംതള്ളുകയാണ്. അങ്ങനെ ആരോഗ്യമുള്ള ഒരു ആന 100 മുതൽ 150 കിലോ പിണ്ടം ഒരു ദിവസം പുറംതള്ളുന്നു. നാട്ടനായാണെങ്കിൽ ഈ പിണ്ടം ആനയുടെ അടുത്തുതന്നെ കുമിഞ്ഞുകൂടുന്നത് അതിന്റെ ആരോഗ്യത്തിനു നല്ലതല്ല. സാധാരണ ഇതു കത്തിച്ചു കളയുകയാണ് പതിവ്. ഇത് അന്തരീ ക്ഷ മലിനീകരണത്തിന് ഇടയാക്കുന്നു. നേരിട്ടു വിളകൾക്കു വളമായി ഉപയോഗിച്ചാൽ ചൂടു കൂടി അവ കരിഞ്ഞുപോകും. അതു കൊണ്ട് ജൈവവളമാക്കി മാറ്റുകയാണ് അഭികാമ്യം. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന വെള്ളാനിക്കര ഹോർട്ടി ക്കൾച്ചർ കോളജിലെ സോയിൽ സയൻസ് അഗ്രിക്കൾച്ചർ കെമിസ്ട്രി വിഭാഗം ഇതിനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയിട്ടുണ്ട്. ആനപ്പി ണ്ടം മൂല്യമേറിയ ജൈവവളമാക്കുന്ന ഈ പ്രക്രി യ വളരെ ലളിതവും ചെലവുകുറഞ്ഞതും ആദായകരവുമാണ്.

ആനപ്പിണ്ടം സൂക്ഷ്മജീവികളുടെ കൾച്ചർ, ചാണകം എന്നിവയു പയോഗിച്ച് വിഘടിപ്പിച്ച് കമ്പോസ്റ്റാ ക്കി മാറ്റുന്നു.ഇതിന് യൂഡ്രില്ലസ്, യൂജീനിയ, ഐസിനിയ, ഫോയിറ്റിഡ എന്നീ മണ്ണിരകളെ ആനപ്പിണ്ടത്തിന്റെ ചൂട് ക്രമീകരി ച്ചതിനുശേഷമാണ് ഉപയോഗിക്കുന്നത്. ആന പ്പിണ്ടം ഉപയോഗിച്ചു തയ്യാറാക്കുന്ന മണ്ണിര ക്കമ്പോസ്റ്റിൽ ജൈവാംശ സമൃദ്ധിക്കു പുറമെ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങി സസ്യവളർച്ചാ സഹായിയായ ഘടകങ്ങളും ആവശ്യത്തിനുണ്ട്. കേരളത്തിൽ ഇപ്പോൾതന്നെ ആനപ്പിണ്ടം വള മാക്കി പച്ചക്കറികളും പൂച്ചെടികളും വളർത്തു ന്നുണ്ട്.

കടലാസ് നിര്‍മ്മിക്കാനാവശ്യമായ സെല്ലുലോസ് ആനപ്പിണ്ടത്തിലുണ്ട്. ശ്രീലങ്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ഇത്തരത്തില്‍ കടലാസ് നിര്‍മ്മിക്കുന്നുണ്ട്.ആനപ്പിണ്ടം ഉപയോഗിച്ചു ചെന്നായ്‌യെ തുരത്താൻ കഴിയും . ആനയെ പോലുള്ള വലിയ മൃഗങ്ങളുള്ള സ്ഥലത്തേക്ക് ചെന്നായ്ക്കൾ അധികം വരില്ല. അതിനാൽ ചെന്നായ എത്തുന്ന സ്ഥലത്ത് ആനപ്പിണ്ടം വച്ചാൽ അവ ആനയുടെ സാന്നിദ്ധ്യം മനസി ലാക്കി അവിടെ നിന്ന് മാറിപോകുന്നുമെന്നാണ് പറയുന്നത്.

Credit: അറിവ് തേടുന്ന പാവം പ്രവാസി

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram