💀അജ്ഞാത ലോകം 💀
July 25

ഗോൾഡൻ ഓയ്സ്റ്റർ

യുഎസിൽ പ്രിയങ്കരമായിക്കൊണ്ടിരിക്കുന്ന ഗോൾഡൻ ഓയ്സ്റ്റർ എന്നയിനം കൂണുകൾ തദ്ദേശീയമായ കൂണുകളെ നശിപ്പിക്കുന്നുവെന്ന് പുതിയ പഠനം. ഏഷ്യയിൽ നിന്നു വടക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കു വന്ന ഈ കൂൺ ഇനം പെട്ടെന്നു തന്നെ എല്ലാവർക്കും പ്രിയപ്പെട്ടതായി മാറി. രുചി കൂടുതലുള്ള ഇവയ്ക്ക് ആവശ്യക്കാരും കൂടി. വീടുകളിൽ ഉൽപാദിപ്പിക്കാനും തുടങ്ങി. പിന്നീടിത് പുറത്ത് പടരുകയും വനമേഖലയിൽ വ്യാപിക്കുകയും ചെയ്തു.

നിലവിൽ വടക്കേ അമേരിക്കൻ മേഖലയിലെ തദ്ദേശീയമായി രൂപംകൊള്ളുന്ന കൂണുകളെ (കുമിളുകൾ) ഇവ നശിപ്പിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. തദ്ദേശീയമായ കുമിളുകൾ വളരെ പ്രധാനപ്പെട്ടവയാണ്. ഇവ നീണ്ടകാലമായി ഒരിടത്തു വളരുന്നവയാണ്. നശിച്ചുപോയ മരത്തടികളും മറ്റുമൊക്കെ ഉപഭോഗം ചെയ്തു നീക്കാൻ ഇവ വേണം. ആ സന്തുലിതാവസ്ഥ ഗോൾഡൻ ഓയ്സ്റ്റർ മഷ്റൂമുകൾ നശിപ്പിക്കുന്നെന്നും അവ ഒരു അധിനിവേശ സ്പീഷീസായി മാറിയിരിക്കുന്നുവെന്നും ഗവേഷകർ പറയുന്നു.

ഒരു മേഖലയുടെ സ്വാഭാവിക ജൈവഘടനയെ ബാധിക്കുന്നതാണ് അധിനിവേശ ജീവജാലങ്ങൾ. അധിനിവേശ മൃഗങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളുടെ ഏറ്റവും മികച്ച ഉദാഹരണങ്ങൾ ഓസ്ട്രേലിയയിൽ കാണാൻ സാധിക്കും. അലഞ്ഞുതിരിയുന്ന ഒട്ടകങ്ങൾ തൊട്ട് കേൻ ടോഡ് എന്നയിനം മരത്തവള, റെഡ് ഫോക്സ്, മൈന, യൂറോപ്യൻ മുയൽ, കാട്ടിൽ താമസം തുടങ്ങിയ പൂച്ചകൾ എന്നിവയെല്ലാം അധിനിവേശ സ്പീഷിസുകളാണ്.

Credit: Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram