വിദൂരത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപുകൾ
നമ്മുടെ ഭൂമിയിൽ തന്നെ പലയിടങ്ങളും വളരെ ഒറ്റപ്പെട്ടു നില്ക്കുന്നു . അതിന് പല വിധ കാരണങ്ങളും ഉണ്ടാകാറുണ്ട് .ഒന്നുകിൽ ആ ഭൂപ്രദേശത്തെയ്ക്ക് എത്തിചേരാൻ കഴിയാത്തതും -അലെങ്കിൽ പ്രതികൂല കാലവസ്ഥയും മുഖ്യ കാരണമായി ഉണ്ടാവാറുണ്ട്. ഇതുപോലെയുള്ള ഒരു ദ്വീപുകൾ ആണ് ഹേർ ഡ് ദ്വീപും. അതുപോലെ മക്ഡൊണാൾഡ് ദ്വീപുകളും പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് 2500 മൈൽ 4100 കിലോമീറ്റർ ദൂരത്തിലും'. അന്റാട്ടിക്കയിൽ നിന്ന് 1500 കിലോമീറ്റർ വടക്കായി ഹോർഡ് ദ്വീപും അതിന്റെ അടുത്ത് മക്ഡൊണാൾഡ് ദ്വീപുകളും സ്ഥിതി ചെയ്യുന്നു. ഓസ്ട്രേലിയയിലെ തന്നെ സജീവ അഗ്നിപർവ്വതങ്ങളുടെ ആവാസകേന്ദ്രമാണ് ഈ ദ്വീപുകൾ.....വളരെ സാഹസികരയ ആളുകൾ മാത്രമേ ഇവിടെയ്ക്ക് വരാൻ തയ്യാറാവുകയുള്ളു. 4000 കിലോമീറ്റർ യാത്ര അത് വളരെ ദുഷ്കരമാണ്എപ്പോഴും വീശിയ യടിക്കുന്ന ശക്തമായ കെടും ങ്കറ്റുള്ള കടലിലൂടെയുള്ള യാത്ര അത് വളരെ ശ്രമകരമാണ് .1853- നവംബർ 25 ന് ബോസ്റ്റണിൽ നിന്ന് മെൽബണിലേയ്ക്കുള്ള യാത്രയിൽ ആണ് ജോൺ ഹേർഡ് എന്ന അമേരിക്കൻ നാവികൻ ആണ് . ഹേർ 1ഡ് ഈ ദ്വീപിനെ കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. - 1854-ൽ ജനുവരി 4 ന് വില്യം മക്ഡൊണാൾഡ് എന്ന നാവികൻ അടുത്തുള്ള മക്ഡൊണാൾഡ് ദ്വീപുകൾ കണ്ടെത്തി - 1855-മുതൽ 1880 വരെ നിരവധി അമേരിക്കാൻ നാവികർ ഇവിടെ എത്തുകയുണ്ടായി. അതിന് പ്രത്യേക കാരണവും ഉണ്ടായിരുന്നു - ഇവിടെ സുലഭമായി ഉണ്ടായിരുന്ന സീലുകളുടെ Elephantseal കളെവേട്ടയാടുകയായിരുന്നു - ഇവരുടെ ലക്ഷ്യംഹോർഡ് ദ്വീപിനും മക്ഡൊണാൾഡ് ദ്വീപുകൾക്ക് തുറമുഖങ്ങൾ ഇല്ല. കപ്പലുകൾ കടൽ തീരത്തു തന്നെ നങ്കൂരമിടണം. ഈ ദ്വീപുകൾക്ക് അന്റാർട്ടിക്കയുടെ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. കാർ മേഘങ്ങൾ മൂടിയതും ഇടയ്ക്കിടെ ഉള്ള മഴയും ശക്തമായ കാറ്റും ഇവിടെ ഉണ്ടാകാറുണ്ട്. വർഷം മുഴുവൻ മഞ്ഞുവീഴ്ച്ചയും ഉണ്ടാകാറുണ്ട്. മക്ഡൊണാൾഡ് ദ്വീപിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് വന്നിറങ്ങിയത് ആസ്ട്രലിയൻ ശാസ്ത്രജ്ഞൻമാരായ ഗ്രഹാം ബഡ്, ഹഗ് തെലാണ്ടർ എന്നിവർ ആയിരുന്നു. 1947 -ൽ യു.കെ യിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട് ഓസ്ട്രലിയയുടെ ഭാഗമായി മാറിയതാണ്. 1965-നും 2000-നും ഇടയിൽ കുറഞ്ഞത് അഞ്ച് വരി വേഷണങ്ങൾ ഇവിടെ നടന്നീട്ടുണ്ട്. പലതും ശാസ്ത്ര പരിവേഷണങ്ങളായിരുന്നു. അതിൽ എടുത്ത് പറയേണ്ട ഒന്നാണ് അമേച്വർ റേഡിയോ എക്സ്പെഡിഡൻസുകൾ. https://en.m.wikipedia.org/wiki/DX-pedition418 ചതുരശ്ര കിലോമീറ്റർ ആണ് ഹേർ ഡ് ദ്വീപ് 80 ശതമാനത്തോളം ഹിമത്താൽ മൂടപ്പെട്ടിരിക്കുന്നു ഓസ്ട്രേലിയിലെത്തന്നെ സജീവ അഗ്നിപർവ്വതമായ .മാവ് സൺ കൊടുമുടി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് - ഇതിന്റെ ചരിത്രം പരിശേദ്ധിച്ചാൽ തന്നെ നിരവധി തവണ ഇത് പെട്ടിത്തെറിച്ചീട്ടുണ്ടു്. 2745 മീറ്റർ ഉയരത്തിലാണ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. വളരെ ചെറുതും പാറക്കൂട്ടങ്ങൾ ഉള്ളതുമായ മക്ഡൊണാൾഡ് ദ്വീപുകൾ ഹേർഡ് ദ്വീപിന്റെ പടിഞ്ഞാറ് വശത്തായി സ്ഥിതി ചെയ്യുന്നു. 44 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം.ഇതിനടുത്തായി ചെറിയ ദ്വീപുകളായ ഒരു കൂട്ടം ദ്വീപുകൾ കൂടി ഉണ്ട്. ഷാഗ് ഐലറ്റ്, സെയിൽ റോക്ക്, മോർഗൺ ദ്വീപ്, ബ്ലാക്ക് റോക്ക്, എന്നിവ ഉൾപ്പെടുന്നു. 1. 1 ചതുരശ്ര കിലോമീറ്ററായിരുന്നുഇവയുടെയെല്ലാം വിസ്തീർണ്ണം.1997- ലോക പൈത്യക സൈറ്റായ് ദ്വീപിനെ തിരഞ്ഞെടുത്തീട്ടുണ്ട്.ലോകത്തിലെ തന്നെ അപൂർവ്വമായ ഒരു പുരാതന ദ്വീപാണ് ഇത്. നിരവധി ആവാസവ്യവസ്ഥയുടെ കേന്ദ്രം കൂടിയാണ് ഈ ദ്വീപ്. നിരവധി ഇനത്തിൽപ്പെട്ട കടൽ പക്ഷികൾ , സീലുകൾ, പെൻഗിനുകൾ, അന്റാർട്ടിക് ടെർൺ എന്ന പക്ഷിയും ഇവിടെ കണ്ടു വരുന്നു. ഇതിനു ചുറ്റുമുള്ള സമുദ്രത്തിൽ നിരവധി സമുദ്രജീവികളെയും കണ്ടു വരുന്നു. സമുദ്രജീവികളാൽ ഇവിടം സമ്പന്നമാണ്. ലോകമെമ്പാടും ഉള്ള ഹിമാനികളുടെ ഉരുകി ഒലിക്കൽ ഹേർഡ് ദ്വീപിലും ഉണ്ട്. 50- വർഷത്തോളമായി ഇതിന്റെ തോത് കൂടിക്കൂടി വരികയാണ് ചെയ്യുന്നത്.
© Raveendran Wayanad