💀അജ്ഞാത ലോകം 💀
August 24

ഖ്വനാറ്റുകൾ

3,000 വർഷങ്ങൾക്ക് മുമ്പ്,ഭൂമിയിലെ ഏറ്റ വും പ്രതികൂല കാലാവസ്ഥയുള്ള പേർഷ്യൻ മരുഭൂമിയിൽ,വാസ്തു ശില്പ വിദഗ്ധർ സൃഷ് ടിച്ച ഒരു അത്ഭുതമാണ് 'ഖ്വനാറ്റുകൾ'.ജല സേചന പമ്പുകളുടെയോ മറ്റേതെങ്കിലും ത രത്തിലുള്ള യന്ത്രങ്ങളുടെയൊ ശാസ്ത്രീയ ഉപകരണങ്ങളുടെയൊ സഹായമില്ലാതെ, കേവലം ഗുരുത്വാകർഷണത്തെ മാത്രം അ വലംബിച്ച്,മരുഭൂമിയിലെ,വരണ്ടുണങ്ങിയ പ്രദേശങ്ങളിലൂടെ,ഭൂഗർഭ തുരങ്കങ്ങളുടെ ഒരു ശൃംഖല സൃഷ്ടിച്ച് മൈലുകളോളം ദൂരത്തേയ്ക്ക് ഖ്വനാറ്റുകളിലൂടെ ഇന്നും വെള്ളം കൊണ്ടു പോകുന്നു.ശാസ്ത്രവും ചില നാടൻ തൊഴിലുപകരണങ്ങളും മനുഷ്യന്റെ ഇച്ഛാശക്തിയും കൂടി സമ്മേളിച്ചപ്പോൾ,ഖ്വനാറ്റുകൾ'എന്ന പേരിലാണ് അറിയപ്പെടുന്ന ജ ലസുസ്ഥിരതയുടെ ഏറ്റവും ശ്രേഷ്ഠമായ
നിർമ്മാണ വൈദഗ്ദ്ധ്യ വിസ്മയം യാഥാർഥ്യമാവുകയായിരുന്നു.പർവതങ്ങളുടെ അടരുകളിൽ മറഞ്ഞിരി ക്കുന്ന ജലാശയങ്ങളിൽ നിന്ന് ആരംഭിക്കു ന്ന ഖ്വനാറ്റുകൾ'എന്നറിയപ്പെടുന്ന ചെറുതായി ചരിഞ്ഞ തുരങ്കങ്ങളിലൂടെ 50 കിലോ മീറ്ററിലധികം ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന നഗരങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും പൂന്തോട്ടങ്ങളിലേക്കും ശുദ്ധവും തണുത്തതുമായ വെള്ളം കൊണ്ടെ ത്തിക്കുക എന്നതാണ് ഈ നിർമ്മാണ വൈ ദഗ്ദ്ധ്യത്തിന്റെ സവിശേഷത.ഫലമൊ? അ വിടെയെല്ലാം മരുപ്പച്ചകൾ പൂത്തുലഞ്ഞു.ഒ രു കാലത്ത് മണൽകാടുകളും ചൂട് കാറ്റും
മാത്രമായിരുന്നിടത്ത് യാസ്ദ്,നിഷാപൂർ, ഗൊനാ ബാദ് തുടങ്ങിയ നഗരങ്ങൾ ഉയർ
ന്ന് വന്നു.നിശബ്ദമായ ഈ ജീവിതരേഖകൾക്ക് ചുറ്റും,പുരാതന പേർഷ്യൻ സാമ്രാജ്യ ത്തിലെ സംസ്കാരത്തിന്റെയും വ്യാപാരത്തി ന്റെയും ജീവിതത്തിന്റെയും കേന്ദ്രങ്ങളായി ഖ്വനാറ്റുകൾ ജനജീവിതങ്ങളെ ശക്തിപ്പെടുത്തി.പൊതുകുളിമുറികൾ,ജലസേചനം ചെയ്ത വിശാലമായ തോട്ടങ്ങൾ,എന്നിവയിലൂ ടെ നഗരാസൂത്രണത്തിന്റെ ആദ്യകാല രൂപങ്ങളിൽ,ഏറ്റവും പഴയതും പ്രവർത്തിക്കുന്ന തുമായ ചിലത് ഇപ്പോഴും നിലനിർത്തിയിരി ക്കുന്നു.

ഇറാനിലെ ഗൊനാബാദിൽ സ്ഥിതി ചെയ്യുന്ന ഖ്വനാറ്റുകൾ,2,700-ലധികം വർഷങ്ങൾ പഴക്കമുള്ളതും,300 മീറ്റർ ആഴമുള്ള കിണ റിൽ നിന്ന് വെള്ളം എടുക്കുന്നതുമാണ്.ഇ ന്നും അത് അവിടെയുള്ള ജനസമൂഹങ്ങ ളുടെ ജീവിതത്തെ പരിപോഷിപ്പിക്കുന്നു.

ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ ജലസേചന സംവിധാനം റോമിനേക്കാൾ പഴക്കമുള്ളതാണ്.ഇറാനിലെ ഖ്വനാറ്റുകളെ ഒരു ലോക പൈതൃക നിധിയായി,അവരുടെ ചരിത്രത്തിന് മാത്രമല്ല,ലോകത്തിലെ തന്നെ സുസ്ഥിര ജലമാനേജ്മെന്റിന്റെ ഒരു മാതൃക യായും യുനെസ്കോ അംഗീകരിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികൾ നേരിടുന്ന ലോകത്തിലെ വരണ്ട പ്ര ദേശങ്ങൾക്ക് സുപ്രധാന പാഠങ്ങൾ നൽകുന്ന ഖ്വനാറ്റുകളിലൂടെ പുരാതന പേർഷ്യ മുതൽ ആധുനിക ഇറാൻ വരെയുള്ള,ജീവി തത്തിന്റെ രഹസ്യങ്ങൾ എല്ലായ്പ്പോഴും നിശബ്ദമായി ഭൂമിക്കടിയിലൂടെ ഒഴുകി കൊണ്ടിരിക്കുന്നു.

കടപ്പാട് : പ്രദീപ്

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram