💀അജ്ഞാത ലോകം 💀
May 24

എന്താണ് മുരു ?

കണ്ണും മൂക്കും ചെവിയുമൊന്നുമില്ലാത്ത, വായ മാത്രമുള്ളൊരു വികലാംഗന്‍ '. പച്ച വെള്ളം മാത്രം കുടിച്ച് ജീവിക്കുന്ന സാത്വികന്‍'. തോടുള്ള, ഭക്ഷ്യയോഗ്യമായ ജലജീവികളില്‍ പ്പെട്ട 'മുരു'വിനെപ്പറ്റി (oyster ) നാട്ടിന്‍പുറത്തു കാരുടെ വിശേഷണം ഇങ്ങനെയാണ്.

കേരളത്തിൻ്റെ പല ഭാഗങ്ങളിലും പതിറ്റാണ്ടുക ളായി തങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായ മുരുവിന്റെ ശാസ്ത്രീയതകളെക്കുറി ച്ചൊന്നും പലർക്കും അറിയില്ല. പക്ഷേ ഒന്നറിയാം, കാലാകാലങ്ങളായി ഇവരെ പോറ്റിയത് ഈ ചെറു ജലജീവിയാണ്. നിരവധി സാധാരണക്കാര്‍ ജീവിതം കരുപ്പിടിപ്പിച്ചത് മുരുവിന്റെ ഇറച്ചി ശേഖരിച്ച് വിറ്റാണ്. ഇറച്ചി ശേഖരണം തൊഴിലാക്കിയവരുടെ എണ്ണം കുറഞ്ഞുവെങ്കിലും സ്വന്തം ആവശ്യത്തിനായി ഇപ്പോഴും പുഴയിലിറങ്ങുന്നവര്‍ നിരവധി.

നാട്ടിന്‍പുറങ്ങളില്‍നിന്ന് വന്‍കിട ഹോട്ടലുകളി ലെ തീന്‍മേശവരെയെത്തിക്കഴിഞ്ഞു മുരു ഇറച്ചി. മെനുവിലെ 'ഓയിസ്റ്റര്‍' വിഭവങ്ങളില്‍ വി.ഐ.പി. ഓയിസ്റ്റേഴ്‌സ് പ്രധാനമായും രണ്ടുതരത്തിലാണ്. ട്രൂ ഓയിസ്റ്റേഴ്‌സും പേള്‍ ഓയിസ്റ്റേഴ്‌സും. ഇതില്‍ ട്രൂ ഓയിസ്റ്റേഴ്‌സ് വിഭാഗത്തില്‍പ്പെട്ട എഡിബിള്‍ ഓയിസ്റ്ററാണ് 'മുരു' എന്ന പേരില്‍ അറിയപ്പെടുന്നത്. (ചില സ്ഥലങ്ങളില്‍ 'മുരിങ്ങ' എന്നും പേരുണ്ട്).

'പണ്ടുകാലത്ത് പല കുടുംബങ്ങളും കഴിഞ്ഞുകൂടിയതു തന്നെ ഇതുകൊണ്ടാണ്. പലരും ചെറുപ്പത്തില്‍ത്തന്നെ പുഴയിലിറങ്ങി മുരു ശേഖരിക്കാൻ തുടങ്ങും. മുരു ഇറച്ചി അന്വേഷിച്ച് ആള്‍ വരാറാണ് ആദ്യ കാലങ്ങ ളിൽ പതിവ്. അച്ചാറിടാനും മറ്റുമായി പണ്ട് കേരളാ തീരങ്ങളിലെ മുരു ഇറച്ചി കയറ്റിയയ ച്ചിരുന്നു. മുരുവിന്റെ തോട് പാലക്കാട്ടേക്കും മറ്റും വന്‍ തോതില്‍ കൊണ്ടുപോയിരുന്നു.

കക്കയെക്കാളും നല്ല കുമ്മായം ലഭിക്കും മുരുവിന്റെ തോടില്‍നിന്ന് .100 എണ്ണത്തിന് 200 രൂപ ഇതാണിപ്പോഴത്തെ വില. പുഴയുടെ ആഴക്കൂടുതലുള്ള ഭാഗങ്ങളില്‍നിന്ന് ശേഖരിക്കുന്നവരില്‍നിന്ന് മുരു 80 രൂപയ്ക്ക് വാങ്ങി അതിന്റെ ഇറച്ചിയെടുത്ത് 170 രൂപയ്ക്ക് വില്ക്കുന്നവരുമുണ്ട്.

ഉപ്പുവെള്ളത്തിലാണ് മുരുവിന്റെ ആവാസ വ്യവസ്ഥ. വെറും ചെളിയുള്ളിടത്ത് വളരില്ല. മാലിന്യം കലരാത്ത വെള്ളം നിര്‍ബന്ധം. പാറക്കെട്ടിന്റെ അടിഭാഗങ്ങളില്‍ പറ്റിപ്പിടിച്ച് വളരും. വെള്ളത്തില്‍ നിക്ഷേപിക്കുന്ന ചാക്ക്, കക്കാത്തോട് എന്തിനധികം, ഒഴിഞ്ഞ മദ്യകുപ്പി യില്‍വരെ പറ്റിപ്പിടിച്ച് വളരും. 'മണ്ണടിഞ്ഞ പൂര്‍വിക'രുടെ തോടില്‍ത്തന്നെ വളരാനും സാധിക്കും.

കക്ക, കല്ലുമ്മക്കായ എന്നിവയെപ്പോലെ കൃത്യമായൊരു രൂപമില്ല മുരുവിന്. ഏതാണ്ട് പവിഴപ്പുറ്റിനെപ്പോലെ നിയതമായൊരു ആകൃതിയില്ലായ്മ. പരിചയമില്ലാത്തവര്‍ മുരുവിറച്ചി ശേഖരിക്കാനിറങ്ങിയാല്‍ പെട്ടതു തന്നെ. ചോരയൊലിക്കുന്ന കൈകാലുകളു മായി മടങ്ങാം. കത്തിപോലെ മൂര്‍ച്ചയുള്ളതാണ് ഇതിന്റെ തോട്. മുരു ശേഖരിക്കുന്നവര്‍ക്ക് ധരിക്കാനായി പ്രത്യേകം രൂപകല്പനചെയ്ത ഷൂസുവരെ നിലവിലുണ്ട്.

മുരുവിന് പറ്റിപ്പിടിച്ച് വളരാനായി രൂപകല്പന ചെയ്യുന്ന പ്രത്യേകം ഇടങ്ങളാണ് 'പരണ്ട' എന്നറിയപ്പെടുന്നത്. (തെറി എന്നും പേരുണ്ട്). മുരുവിന്റെ തോട്, കക്കാത്തോട്, കല്ലിന്‍ കഷണങ്ങള്‍ തുടങ്ങിയവ പുഴക്കരികെ കൂട്ടിയിട്ടാണ് പരണ്ട ഉണ്ടാക്കുന്നത്. പരണ്ടയില്‍ പറ്റിപ്പിടിച്ച് വരുന്ന മുരുവിനെ വേലിയേറ്റസമ യത്തുപോലും 'കൈകാര്യം'ചെയ്യാം.

കോഴിയിറച്ചിക്ക് ബദലായാണ് മുരു ഉപയോഗിക്കുന്നത്. വിശേഷദിവസങ്ങളിലും കല്ല്യാണനിശ്ചയത്തിനും മറ്റും മുരു ഒഴിവാക്കാനാവാത്ത വിഭവം. 'മുരുവിറ ച്ചികൊണ്ടുള്ള സ്റ്റ്യൂവും റൊട്ടിയും' ചിലയിടങ്ങ ളിൽ കല്ല്യാണനിശ്ചയത്തിന് പഥ്യം.

മുരുവിന്റെ കറി, ഫ്രൈ, അച്ചാറ്, എന്തിന് മുരു ബിരിയാണിവരെ വെച്ചുകളയും . തിരിച്ചുകടി ക്കാത്തതിനാല്‍ ഇവനെ പച്ചയ്ക്ക് തിന്നാന്‍ പോലും പറ്റും. ഒരു മുരുവിന്റെ ഇറച്ചി ഒരു മുട്ടയ്ക്ക് സമമാണെന്നും പറയാറുണ്ട്. സായിപ്പന്മാര്‍ ആണ് മുരുവിറച്ചി പച്ചയ്ക്ക് കുരുമുളകുപൊടിയും കൂട്ടി തിന്നുന്ന രീതി കൊണ്ടു വന്നത്.

വെള്ളത്തില്‍ നിക്ഷേപിക്കുന്ന മുരുവിറച്ചി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെക്കാം. തോട് മാറ്റാത്ത മുരു നനഞ്ഞ ചാക്കില്‍ പൊതിഞ്ഞുവെച്ചാല്‍ ദീര്‍ഘനാള്‍ കേടുകൂടാതെയിരിക്കും.

ചിപ്പിയുടെ ഉള്ളില്‍നിന്ന് മുത്ത് ലഭിക്കുന്നതു പോലെ മുരുവിന്റെ ഉള്ളില്‍നിന്നും മുത്ത് കിട്ടും; വളരെ വിരളമായി. ആയിരക്കണക്കിന് മുരുക്കളില്‍ ഒന്നില്‍നിന്നാണ് മുത്ത് കിട്ടുന്നത്. ഇത്തരം മുത്ത് പൊന്നില്‍ കെട്ടി മനോഹരമാ യൊരു മൂക്കുത്തിയുണ്ടാക്കാം.ഇറച്ചിയില്‍ പൂഴിത്തരി പെടുമ്പോള്‍ ജീവി സ്വയമുണ്ടാക്കു ന്നൊരു സുരക്ഷാ വലയമാണ് മുത്തായി രൂപാന്തരപ്പെടുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഇറച്ചിയില്‍ പൂഴി തട്ടി വേദനിക്കാതിരിക്കാന്‍ സ്വയയെമാരുക്കുന്നൊരു 'മാജിക്'.

പണ്ടത്തേതില്‍നിന്ന് ഏറെ കുറഞ്ഞു ഇന്ന് മുരുവിന്റെ ലഭ്യത. സുനാമിയുണ്ടായപ്പോള്‍ കുറേയേറെ നശിച്ചിരുന്നു. മുരുവളര്‍ച്ചയ്ക്ക് വെള്ളത്തിന് നല്ല ഒഴുക്കുവേണം. പുഴമലിനീക രണം വ്യാപകമായതോടെ പുഴയുടെ ഒഴുക്കും നിലച്ചു. കല്ലുമ്മക്കായ് കൃഷിക്കാര്‍ വന്‍തോ തില്‍ പുഴയില്‍ കല്ലുമ്മക്കായ് വിത്തിടുന്നത് മുരുവിന്റെ സ്വാഭാവിക വളര്‍ച്ചയ്ക്ക് തടസ്സമാകു ന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു ജീവി യുടെ താളനിബദ്ധമായ ആവാസ വ്യവസ്ഥ യിലേക്ക് മറ്റൊരു ജിവിവര്‍ഗം കൂട്ടത്തോടെ ഇടപെടുന്നതാണ് ഇവിടെ പ്രശ്‌നം സൃഷ്ടി ക്കുന്നത്.

Credit: അറിവ് തേടുന്ന പാവം പ്രവാസി

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp