June 28, 2020
വെറും 4 ചേരുവകൾ കൊണ്ട് യീസ്റ്റ് എങ്ങനെ തയാറാക്കാം
പലഹാരങ്ങളിലെ ഒഴിവാക്കാനാകാത്ത ചേരുവയാണ് യീസ്റ്റ്. വീട്ടിലേക്ക് ആവശ്യമായ യീസ്റ്റ് നാല് ചേരുവകൾ കൊണ്ട് എങ്ങനെ എളുപ്പത്തിൽ തയാറാക്കാം എന്ന് പരിചയപ്പെടാം.
ചേരുവകൾ
- മൈദ - 2 ടേബിൾസ്പ്പൂൺ
- തൈര് - 2 ടേബിൾസ്പ്പൂൺ
- പഞ്ചസാര - 2 ടേബിൾസ്പ്പൂൺ
- തേൻ - 1 ടേബിള്‍സ്പ്പുൺ
- ഇളം ചൂട് വെള്ളം – 1/4 കപ്പ്
തയാറാക്കുന്ന വിധം
▪️എല്ലാ ചേരുവകളും കൂടി നല്ലതുപോലെ കട്ടകൾ ഇല്ലാതെ കാൽ കപ്പ് ചെറു ചുടുവെള്ളത്തിൽ കലക്കിയെടുത്ത് എട്ടു മുതൽ 12 മണിക്കൂർ വരെ പുളിക്കാൻ വയ്ക്കുക.
▪️പുളിച്ചു വന്ന ഈ കൂട്ട് പരന്ന പാത്രത്തിൽ ഒഴിച്ചു നിരത്തി ഉണക്കി പൊടിച്ചെടുത്ത് രണ്ടു മാസം വരെയും അല്ലെങ്കിൽ വായു കടക്കാത്ത കുപ്പിയിൽ ഒഴിച്ച് മുറുകിയടച്ച് അതുപോലെതന്നെ ഒരാഴ്ച വരെയും ഫ്രിഡ്ജിൽ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.
(കാലാവസ്ഥയ്ക്ക് അനുസരിച്ച് പുളിക്കാൻ എടുക്കുന്ന സമയത്തിൽ മാറ്റം വരും)
Credit:Manorama