💀അജ്ഞാത ലോകം 💀
July 12

ഡ്രാഗൺ ഫിഷ്

ഏഷ്യൻ ബോണിടംങ്, ഡ്രാഗൺ ഫിഷ് എന്നിങ്ങനെ വിളിപ്പേരുകളുള്ള ഏഷ്യൻ ആരോവനയുടെ(Asian Arowana) ഉത്ഭവം തെക്കുകിഴക്കേ ഏഷ്യയാണ്.ചൈനീസ് സംസ്കാരത്തിലെ ഡ്രാഗണുമായി അവയ് ക്കുള്ള സാദൃശ്യം ഡ്രാഗൺ ഫിഷ് എന്ന പേരു നേടിക്കൊടുത്തു.ശുദ്ധജല മത്സ്യയിനമാണ് ഏഷ്യൻ ആരോവന. വംശനാശവക്കിലെത്തി നിലൽക്കുകയാണ് ഏഷ്യൻ ആരോവന മത്സ്യങ്ങൾ, പ്രകോപനമുണ്ടായാൽ ശബ്ദമുണ്ടാക്കി ചാടുന്നതിനാൽ "കള്ളനെ പിടിക്കുന്ന മത്സ്യം" എന്ന വിളിപ്പേരും ഇവയ്ക്കുണ്ട്.

അളവാർന്ന സമ്പൽസമൃദ്ധിയുടെ പര്യായമായി ഈ മത്സ്യത്തെ ചൈനക്കാർ കണക്കാക്കുന്നു. ലൈംഗികപക്വത കൈവരിക്കുന്നതുവരെ ആൺ-പെൺ മത്സ്യങ്ങളെ തിരിച്ചറിയാൻ എളുപ്പമല്ല.ആരോവന മത്സ്യം വായിൽ മുട്ടകൾ സൂക്ഷിക്കുന്ന ഇനത്തിൽപ്പെട്ടവയാണ്. ആൺമത്സ്യങ്ങളാണ് വായിൽ മുട്ടകൾ സൂക്ഷിക്കുന്നത്. കുഞ്ഞുങ്ങൾ ആൺമത്സ്യങ്ങളുടെ വായിൽനിന്നു പുറത്തുവരുന്നതിന് ഉദ്ദേശം രണ്ടുമാസം എടുക്കും.

പെട്ടെന്ന് പ്രകോപനം ഉണ്ടാകുമ്പോഴും (ഉദാഹരണത്തിന് രാത്രിയിൽ പെട്ടെന്ന് ലൈറ്റ് സ്വിച്ച്ഓൺ ചെയ്യുക) ഇഷ്ടാഹാരമായ ഷഡ്പദങ്ങൾ ജലത്തിനു മുകളിലൂടെ സഞ്ചരിക്കുമ്പോഴുമൊക്കെ ആരോവന മത്സ്യം ടാങ്കിലെ വെള്ളത്തിൽനിന്ന് പുറത്തുചാടാൻ സാധ്യതയുണ്ട്. അതുകൊണ്ട് ആരോവനയെ വളർത്തുന്ന അക്വേറിയത്തിന് മൂടി (ലിഡ്) ഉണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രകോപനങ്ങൾ ഉണ്ടാവുമ്പോൾ "ഒച്ചവച്ച് ചാടാൻ" ശ്രമിക്കുന്നതുകൊണ്ടാണ് ആരോവനയെ "കള്ളനെ പിടിക്കുന്ന മത്സ്യം" എന്നു വിശേഷിപ്പിക്കുന്നത്.

Credit: Shameersha Sha

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp