💀അജ്ഞാത ലോകം 💀
July 23

ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ പ്രാണി

ഭൂമിയിൽ അനേകം പ്രാണികളുണ്ട്. വണ്ടുകൾ മുതൽ തുമ്പികൾ വരെ... ലോകത്ത് കാണപ്പെടുന്ന തുമ്പികളിൽ വളരെ പ്രശസ്തമായ ഒന്നാണ് ഡ്രാഗൺഫ്ളൈ. ഇന്നു കാണുന്ന ഡ്രാഗൺ ഫ്‌ളൈയെ നമുക്ക് കൈപ്പിടിയിലൊതുക്കാം. എന്നാൽ ഒരുകാലത്തു ഡ്രാഗൺഫ്‌ളൈ വളരെ വലുപ്പമുള്ള ഒരു തുമ്പിയായിരുന്നു

മെഗാന്യൂറോപ്‌സിസ് പെർമിയാന എന്നായിരുന്നു ഈ തുമ്പിയുടെ പേര്. 27.5 കോടി വർഷം മുൻപാണ് ഇവ ജീവിച്ചിരുന്നത്. പെർമിയൻ കാലഘട്ടത്തിലാണ് ഇവ ജീവിച്ചിരുന്നത്. ഭൂമിയില്‍ ഇതുവരെ ജീവിച്ചിരുന്ന കീടങ്ങളിൽ ഏറ്റവും വലുപ്പമേറിയത് എന്നാണു ശാസ്ത്രജ്ഞർ ഇവയെ വിശേഷിപ്പിക്കുന്നത്.

യുഎസ് കൻസസിലെ വെല്ലിങ്ടൻ ഫോർമേഷനിലാണ് ഈ പ്രാചീന തുമ്പികളുടെ ശേഷിപ്പുകൾ കണ്ടെത്തിയത്. പെർമിയൻ കാലഘട്ടത്തിന്റെ തുടക്കകാലത്തെക്കുറിച്ച് നിർണായക വിവരങ്ങളും തെളിവുകളും കിട്ടിയിട്ടുള്ള ഒരു മേഖലയാണിത്. യുഎസിൽ മാത്രമല്ല, ചൈനയിലും റഷ്യയിലും ഫ്രാൻസിലും ഈ വമ്പൻ തുമ്പിയുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. രണ്ടരയടി വീതിയുള്ള ചിറകുകളാണ് ഇവയുടെ പ്രത്യേകത. ശരീരവലുപ്പമേറിയതിനാൽ പെർമിയാനയ്ക്ക് വേട്ടയാടാനുള്ള ശേഷിയും കൂടുതലായിരുന്നു. ഉഭയജീവികളെയും ചെറുസസ്തനികളുമാണ് പ്രധാന ഇരകൾ.

പെർമിയൻ കാലഘട്ടത്തിൽ അന്തരീക്ഷ ഓക്‌സിജൻ നില കൂടുതലായിരുന്നെന്നും ഇതാകാം ഇവയ്ക്ക് ഇത്രയും വലുപ്പമുണ്ടാകാനെന്ന കാരണമെന്നും ഗവേഷകർ പറയുന്നു. 25.2 കോടി വർഷം മുൻപ് ഈ തുമ്പികളുടെ വംശം അവസാനിച്ചു.

Credit: Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram