Siege Of Makkah
അധികമാരും അറിയാൻ സാധ്യത ഇല്ലാത്ത എന്നാൽ Saudi എന്ന രാജ്യത്തിൻറെ മൊത്തം Future തന്നെ മാറ്റിയ ഒരു വലിയ യുദ്ധം,
യുദ്ധം നടന്നത് മക്ക ഹറം പള്ളിയുടെ ഉള്ളിൽ വെച്ചാണ് എന്ന് കാര്യമാണ് ഏറ്റവും ഞെട്ടൽ ഉണ്ടാക്കുന്നത്,
പറഞ്ഞു വരുന്നത് 1979 November മാസം നടന്ന ഹറം പള്ളി ആക്രമണം ആണ്.
സൗദിയിൽ എണ്ണ ഉൽപാദനം തുടങ്ങി രാജ്യം സമ്പന്നമായപ്പോൾ Culture മാറി തുടങ്ങി
തട്ടം നിര്ബന്ധമില്ലാതായി. എന്നാൽ ഇസ്ലാമിക വിശ്വാസത്തിന് മേൽ പടുത്തു ഉയർത്തിയ അറേബ്യൻ രാജ്യം Al Saud Family ഭരണം ഏറ്റു എടുക്കുമ്പോൾ ജനങ്ങൾക്ക് ഒരു വാക്കു കൊടുത്തിരുന്നു ഇസ്ലാമിക ശരിഅ ഇൽ നിന്ന് കൊണ്ട് ഭരിക്കും എന്ന്
എന്നാൽ അന്നത്തെ രാജാവായ King Khalid Bin AbdulAziz
Westernisation മൗനാനുവാദം കൊടുത്തത് Islamic Fundamentalists ആയ ആളുകൾക്ക് ഇഷ്ടമായില്ല,
അങ്ങനെ അതൃപ്തി ഉള്ള ആളുകളിൽ ഒരാൾ ആയിരുന്നു Juhaymaan ( ജുഹയ്മാൻ )
ജുഹയ്മൻ വളരെ ബുദ്ധി ശാലി ആയിരുന്നു
റിയാദ് സ്വദേശി ആയ ജുഹയ്മൻ പഠിച്ചത് Madeena യൂണിവേഴ്സിറ്റി ഇൽ ആയിരുന്നു
Islamic History, Theology എന്നിവയിൽ അഗ്രഗണ്യൻ ആയിരുന്നു Juhaymaan.
പതിയെ Juhaymaan മാറുന്ന Culture വെറുത്തു വെറുത്തു ആളുകളെ വെറുക്കാൻ തുടങ്ങി
പാട്ട് കേട്ടിരുന്ന ആളുകളെ അടിക്കാനും
Casette കടകൾ അടിച്ചു തകർക്കാനും തുടങ്ങി
പല തവണ പോലീസ് സ്റ്റേഷൻ കയറിയ Juhaymaan എപ്പോഴും രക്ഷപ്പെട്ടിരുന്നത്
അവന്റെ അദ്ധ്യാപകർ ജാമ്യം നിന്നിട്ടു ആയിരുന്നു.
1979 November മാസം ഒരു സാധാരണ പുലരി
സുബഹി നിസ്കാരം ( പുലർച്ച ഉള്ള നിസ്കാരം )
കഴിഞ്ഞു അന്നത്തെ ഹറം പള്ളിയുടെ ഇമാം AbdulAziz bin Baz തിരിഞ്ഞു നോക്കുമ്പോൾ കഅബ ക്ക് അടുത്ത് നിന്ന് വെടി ഒച്ച ഉയർന്നു ,
ആളുകൾ സ്തംപിച്ചു നിന്നപ്പോൾ Juhaymaan വന്നു ഇമാം ന്റെ കയ്യിൽ നിന്ന് മൈക്ക് വാങ്ങി ഒരു വലിയ പ്രഖ്യാപനം നടത്തി
" പ്രിയപ്പെട്ട മുസ്ലിം സഹോദരങ്ങളെ നമ്മൾ എല്ലാവരും കാത്തു ഇരുന്ന ഇമാം മഹ്ദി ആഗതമായി എന്ന കാര്യം ഞാൻ അറിയിക്കുന്നു,
അനീതിയും അക്രമവും നിറഞ്ഞ ഈ ലോകത്തു ശാന്തിയും സമാധാനവും കൊണ്ട് വരാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു "
എന്ന് പറഞ്ഞു കൊണ്ട് Juhaymaan ആളുകളുടെ മുന്നിലേക്ക് മഹ്ദിയെ കൊണ്ട് വന്നു
“ Muhammed Bin Abdulla Al Qahthani “
( Foot note :- Mahdi is the First Sign of End of Time according to Islamic Prophecy,
മാത്രമല്ല മഹ്ദി യുടെ വിശേഷണങ്ങൾ ആയിട്ട് പറയുന്ന ഒരു പാട് കാര്യങ്ങൾ
- മുഹമ്മദ് എന്നായിരിക്കും പേര്
- മദീനയിൽ ആയിരിക്കും First Appearance
- മക്ക എത്തിയ ശേഷം അറബ് രാജ്യങ്ങൾ അദ്ദേഹത്തെ കൊല്ലാൻ സൈന്യത്തെ അയക്കും
Physical Appearance നെ കുറിച്ച് ഉള്ള prophecy പണ്ഡിതന്മാർക്ക് മാത്രമാണ് അറിവുള്ളത് )
Muhammed Bin Abdullah Al Qahthani എന്ന വ്യക്തിയെ മഹ്ദി ആയി പ്രഖ്യാപിച്ച ശേഷം Juhaymaan മക്ക പള്ളിയുടെ വാതിലുകൾ Seal ചെയ്തു
10,000+ ആളുകളെ അറബി പോലും അറിയാതെ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ നിന്നവരെ എല്ലാം ബന്ദി ആക്കി
ഹറം പള്ളിയുടെ മുകളിൽ ഉയരം കൂടിയ മിനാരങ്ങൾ ഉണ്ട് അവിടെ Trained Snipers നെ തയ്യാർ ആക്കി
( ആയുധങ്ങൾ പള്ളിക്കു അകത്തു കൊണ്ട് വന്നത് മയ്യത്തു കട്ടിലിൽ Dead ബോഡി പോലെ പൊതിഞ്ഞു ആയിരുന്നു, മയ്യിത്ത് നിസ്കരിക്കാൻ Daily 10-100 Dead body പള്ളിക്ക് ഉള്ളിൽ Checking ഇല്ലാതെ അന്ന് കയറ്റുമായിരുന്നു )
അന്നേ ദിവസം മുഴുവൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന പോലീസ് രണ്ടാമത്തെ ദിവസം വാതിലിന്റെ അടുത്തേക്ക് വൻ സന്നാഹങ്ങളുമായി പോയി എന്നാൽ മിനാരത്തിൽ അവരെ കാത്തു നിന്ന snipers ഇടവിടാതെ വെടി ഉതിർത്തു 100+ പോലീസ് ക്കാർ പള്ളിയുടെ Compound ഇൽ മരിച്ചു വീണു.
രാജാവ് Khalid Bin Abdul Aziz സത്യത്തിൽ വളരെ അധികം ഭയപ്പെട്ടിരുന്നു കാരണം ഈ മഹ്ദി എന്ന് പറഞ്ഞു Juhaymaan കൊണ്ട് വന്ന ആൾ നിസാരക്കാരൻ അല്ല
Prophecy ഇൽ പറയുന്ന കാര്യങ്ങൾ Match ആവുന്നുണ്ട് എന്നതിന് പുറമെ ആള് "ഖുറേഷി "ഗോത്രത്തിൽ "ഹാഷിം " വംശത്തിൽ ഉള്ള അബ്ദുല്ലയുടെ മകൻ മുഹമ്മദ് ആണ്
അതായത് മുഹമ്മദ് നബി, എബ്രഹാം എന്നിവരുടെ Direct Descendent.
പോരാത്തതിന് അബ്ദുല്ലയുടെ മകൻ മുഹമ്മദ് ആയിരിക്കും മഹ്ദി എന്ന Recorded Prophecy.
അത് കൊണ്ട് തന്നെ മത പണ്ഡിതരുടെ അഭിപ്രായം അറിയാതെ ഒന്നും ചെയ്യാൻ അദ്ദേഹം ധൈര്യപെട്ടില്ല,
3 ആം ദിവസം 10,000 ത്തോളം വരുന്ന ബന്ദികളെ മോചിപ്പിച്ച Juhaymaan മൈക്ക് ലൂടെ തന്റെ Demand ആവശ്യപ്പെട്ടു
Corrupted ആയ AlSaud ഫാമിലി ഭരണം മഹ്ദി ആയ Muhammed Al Qahthani ക്ക് കൈമാറുക.
സൗദി സൈന്യം ഉള്ളിലേക്ക് കടക്കാനും ചർച്ചക്ക് വിളിക്കാനും നടത്തിയ ശ്രമം എല്ലാം Juhaymaan കൊടുത്ത മറുപടി തോക്കു കൊണ്ട് ആയിരുന്നു.
ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നവരെ എല്ലാം കൊന്നു തള്ളി കൊണ്ട് ഇരുന്ന juhayman ന്റെ സൈന്യം എണ്ണബലത്തിൽ 500 ഇൻ മുകളിൽ ഉണ്ടായിരുന്നു,
French സഹായം അഭ്യർത്ഥിച്ച King Abdul Aziz
മത പണ്ഡിതരോട് Approval കിട്ടാൻ കാത്തു നിന്നു,
എന്നാൽ സൗദിയിലെ ഏറ്റവും വലിയ മത പണ്ഡിതർ എല്ലാം Juhayman നെ പഠിപ്പിച്ച അദ്ധ്യാപകർ ആയിരുന്നു,
മാത്രമല്ല ഇസ്ലാമിക് knowledge Juhayman എത്ര മാത്രം ഉണ്ട് എന്ന് നന്നായി അറിയുന്നവർ ആയതു കൊണ്ട് തന്നെ അവർക്കു Juhayman ഇല്ലാത്ത ഒരു മഹ്ദി യെ കൊണ്ട് വരില്ല എന്ന് സംശയം ആയി.
7 ദിവസത്തോളം മക്ക ഹറം പള്ളിയിൽ നിസ്കാരം നിലച്ചു, ത്വവാഫ് എന്ന് പറയുന്ന ആരാധന (കഅബ യെ വലം വെക്കുന്നത് ) നിന്നു
ചരിത്രത്തിൽ അത് സംഭവിച്ച ചുരുക്കം ചില Incident ഇൽ ഒന്ന്.
ഭക്ഷണവും വെള്ളവും കിട്ടാതെ അവര് പുറത്തു വരും എന്ന പ്രതീക്ഷ സൗദി ഭരണകൂടത്തിന് ഇല്ലായിരുന്നു കാരണം ഒരിക്കലും വറ്റാത്ത Zam Zam കിണറിനു മുകളിൽ നിന്നാണ് Juhayman ഈ ആക്രമണം എല്ലാം നടത്തുന്നത്
ആയുധങ്ങളുടെ കൂട്ടത്തിൽ തങ്ങൾക്കു വേണ്ട ഈത്തപ്പഴവും, മക്കയിൽ ദാനം ചെയ്യാൻ പലരും കൊണ്ട് വന്ന ഭക്ഷണവും എല്ലാം ആവരുദെ പക്കൽ ഉണ്ടായിരുന്നു.
അതോടെ എല്ലാ കണ്ണുകളും Religious Scholars ന്റെ നേർക്ക് വന്നു.
ഒരു പാട് ചര്ച്ചക്കും, സംവാദത്തിനും ശേഷം നിരപരാധികളെ കൊന്ന ഒരു വ്യക്തി മഹ്ദി ആവില്ല എന്ന ഒറ്റ കാരണം കാണിച്ചു Counter അറ്റാക്ക് ഇൻ ഉള്ള Approval Scholars കൊടുത്തു.
പിന്നെ French പട്ടാളത്തിന്റെയും, American Mercenries ന്റെയും അകമ്പടിയോടെ സൗദി സൈന്യം Tank ഉപയോഗിച്ചു ഹറം പള്ളിയുടെ വാതിലുകൾ തകർത്തു
എന്നാൽ അപ്പോഴേക്ക് കഅബ ക്ക് താഴെ ഉള്ള Basement ലേക്ക് പോയ Juhayman ഉം സൈന്യവും പിന്നീട് സൗദി പട്ടാളത്തെ കൂട്ടക്കുരുതി നടത്തി ,
ഇടുങ്ങിയ Spiral Step മാത്രമാണ് താഴെ Basement ലേക്ക് ഉള്ള വഴി
അതിലൂടെ വരുന്നവരെ എല്ലാം വെടി വെച്ചിട്ടു,
സൗദി സൈന്യം Tyre കത്തിച്ചു അതിൽ മണ്ണെണ്ണ നിറച്ചു ഉരുട്ടി വിട്ടു നോക്കി
അത് നല്ല രീതിയിൽ damage ഉണ്ടാക്കിയ Juhaymante സൈന്യത്തെ കാത്തു നിന്നതു അതിനേക്കാൾ വലിയ Strategy ആയിരുന്നു,
Basement ഇൽ വെള്ളം നിറച്ച സൗദി സൈന്യം അതിലേക്കു കറന്റ് കടത്തി വിട്ടു
ഷോക്ക് അടിച്ചു പിടഞ്ഞ juhaymante സൈന്യത്തെ പെട്ടന്ന് Ambush ചെയ്ത സൗദി സേന മഹ്ദി എന്ന് പറഞ്ഞ വ്യക്തിയെ അവിടെ വെച്ച് വെടി വെച്ച് കൊന്നു
Juhaymane ജീവനോടെ പിടിച്ച സൗദി സേന പിന്നീട് വിചാരണയും കോടതിയും എല്ലാം കഴിഞ്ഞു ആഴ്ചകൾക്കു ശേഷം അതെ മക്കയിൽ വെച്ച് തല വെട്ടി .
അന്ന് എത്ര പേരുടെ ചോര വിശുദ്ധ ഹറമിൽ വീണു എന്ന് സൗദി Government Disclose ചെയ്തില്ല
Saudi Medias Report ചെയ്തത് 200-300 ആളുകൾ എങ്കിലും മരിച്ചു എന്നാണ്
എന്നാൽ ആക്രമണത്തിൽ പങ്കെടുത്ത ഫ്രഞ്ച് സേനയിൽ ഉള്ള ഒരാൾ പിന്നീട് പറഞ്ഞത് 5,000 പേര് എങ്കിലും മരിച്ചിട്ടുണ്ട് എന്നാണ് കൂടുതലും സൗദി സേന ആണ് മരിച്ചത്.
ഈ ഒറ്റ സംഭവം പല Series ഓഫ് Events ഇൻ കാരണം ആയി ,
Usama Bin Laden US Attack നടത്താൻ Inspire ചെയ്തത് Juhayman ആണ് എന്ന് എഴുതിയിരുന്നു,
സൗദി പിന്നീട് Westernisation ഇൽ നിന്ന് പിറകിലോട്ടു സഞ്ചരിച്ചു,
വലിയ രീതിയിൽ Restrictions സൗദിയിൽ വന്നു
ഇസ്ലാമിക കാര്യങ്ങളിൽ കൂടുതൽ ഊന്നൽ നൽകാൻ ഇബ്നു വഹാബ് എന്ന മത കാര്യ ഉപദേശകൻ ഒരു ദശകം മുമ്പ് മുന്നോട്ട് വെച്ച ഒരു പാട് കാര്യങ്ങൾ യാഥാർഥ്യമാകാൻ തുടങ്ങി അത് മൂലം പിന്നീട് ഇറാനുമായി ഉടക്കി.
Credit: Ahmed Bathish