💀അജ്ഞാത ലോകം 💀
February 11

ലോകത്തുള്ള ഒരേയൊരു വെള്ള ജിറാഫ്.

ചിത്രത്തിൽ കാണുന്നതാണ് ലോകത്ത് ജീവിച്ചിരിക്കുന്ന ഒരേയൊരു വെള്ള ജിറാഫ്. ഇത് ആൺ ജിറാഫാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ വെള്ള ജിറാഫ് ലോകത്ത് ആകെ മൂന്ന് എണ്ണം ആയിരുന്നു ഉണ്ടായിരുന്നത്. കിഴക്കൻ കെനിയയിലെ ഗരീസാ എന്ന പ്രദേശത്തു അമ്മയും രണ്ട് കുഞ്ഞുങ്ങളും ആയിരുന്നു ഉണ്ടായിരുന്നത്. അതിൽ അമ്മയെയും ഒരു കുഞ്ഞിനെയും വേട്ടക്കാർ നാല് മാസം മുൻപ് കൊലപ്പെടുത്തി.

2017 ൽ കണ്‍സര്‍വന്‍സിയില്‍ നിന്നുള്ള അവയുടെ ചിത്രങ്ങള്‍ പുറത്തു വരുന്നതോടു കൂടിയാണ് വെള്ള ജിറാഫുകൾ ആദ്യമായി വാർത്തകളിൽ ഇടം പിടിക്കുന്നത്.

മൃഗങ്ങളിലെ വർണ്ണം നഷ്ടപ്പെടുന്ന ലൂസിസം എന്ന അവസ്ഥയെ തുടർന്നാണ് ഈ ജിറാഫുകൾ വെളുത്ത നിറത്തിൽ കാണപ്പെടുന്നത്. ആൽബിനിസവും സമാനമായ അവസ്ഥയാണെങ്കിലും ലൂസിസം ചില മാറ്റങ്ങളോടെയാണ് കാണപ്പെടുക. (മെലാനിൻ അഭാവമുള്ള ഒരു അവസ്ഥയാണ് ആൽബിനിസം. ചർമ്മത്തിൽ അടങ്ങിയിരിക്കുന്ന മെലാനിൻ ചർമ്മത്തിനും തൂവലുകൾക്കും മുടിക്കും കണ്ണുകൾക്കും നിറം നൽകുന്നു. ... ല്യൂസിസം എന്നത് പിഗ്മെന്റേഷന്റെ ഭാഗിക നഷ്ടം മാത്രമാണ്, ഇത് മൃഗത്തിന് വെളുത്തതോ അവിടവിടെ നിറമുള്ള ചർമ്മമോ മുടിയോ തൂവലോ ഉണ്ടാക്കാൻ കഴിയും. പക്ഷേ കണ്ണിലെ പിഗ്മെന്റ് കോശങ്ങളെ ഈ അവസ്ഥ ബാധിക്കുന്നില്ല.)

ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന്റെ കണക്കുപ്രകാരം കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ജിറാഫുകളുടെ എണ്ണത്തില്‍ 40% ത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. മാംസത്തിനും തൊലിക്കുമായുള്ള വേട്ടയാണ് ഇവയുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവാന്‍ കാരണം.

Credit: Sreekala Prasad

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram