💀അജ്ഞാത ലോകം 💀
January 22

മകനെക്കാൾ പ്രായം കുറഞ്ഞ കാമുകൻ

പ്രണയ സാഫല്യത്തിനായി ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് റോസി എത്തി

രാജ്യാന്തര പ്രണയങ്ങൾ അടുത്ത കാലത്തായി വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. പ്രണയത്തിന് കണ്ണില്ലെന്ന് പറയുന്നത് പോലെ പൊല്ലാപ്പ് പിടിച്ച പല പ്രണയങ്ങളുമുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ കണ്ണും അതിർത്തിയുമില്ലാത്ത ഒരു പ്രണയമാണ് വാർത്തകളിൽ ഇടംനേടുന്നത്. ഈ പ്രണയത്തിലെ നായകൻ ഇന്ത്യക്കാരനായ യുവാവാണ്. നായികയാകട്ടെ ബ്രസീലുകാരിയും. സ്ത്രീയുടെ മകനെക്കാൾ പ്രായം കുറവാണ് കാമുകന് എന്നതാണ് ഈ പ്രണയത്തെ വ്യത്യസ്തമാക്കുന്നത്. വിവാഹിതയും 32 വയസുള്ള മകനുമുള്ള സ്ത്രീ ഇരുവരെയും ഉപേക്ഷിച്ച് 30 വയസുള്ള കാമുകനെ വിവാ​ഹം കഴിക്കാനായി ഇന്ത്യയിലെത്തിയിരിക്കുകയാണ്.

ബ്രസീലുകാരിയായ റോസി നൈദ് ശിക്കേര എന്ന സ്ത്രീയാണ് ഛത്തീസ്ഗഢിലെ ബിന്ദ് സ്വദേശിയായ 30 -കാരനായ പവൻ ഗോയലിനൊപ്പം ജീവിക്കാനായി ഇന്ത്യയിലേക്കെത്തിയത്. 51 വയസ്സാണ് റോസി നൈദ് ശിക്കേരക്കുള്ളത്. കഴിഞ്ഞ വർഷം ഇന്ത്യയിലെ കച്ച് സന്ദർശനത്തിനിടെയാണ് റോസി, പവനെ ആദ്യമായി കാണുന്നത്. ഇരുപത്തിയൊന്ന് വർഷത്തെ പ്രായവ്യത്യാസവും ഭാഷാ പ്രശ്നങ്ങളുമുണ്ടെങ്കിലും ആദ്യ കാഴ്ചയിൽ തന്നെ ഇരുവരും സൗഹൃദത്തിലായി. പിന്നാലെ, ഈ സൗഹൃദം പ്രണയമായി മാറി. കഴിഞ്ഞ ഒരു വർഷമായി ആയിരക്കണക്കിന് കിലോമീറ്റർ അകലെയിരുന്ന് ഇരുവരും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രണയം പങ്കുവച്ചു. അതിനിടെ പ്രായവും ഭാഷയും ഒരു പ്രശ്നമേയല്ലാതായി.

ബ്രസീലിൽ ഭർത്താവിനും 32 -കാരനായ മകനുമൊപ്പമായിരുന്നു റോസിയുടെ താമസം. എന്നാൽ, പവനോടുള്ള പ്രണയത്തിൽ റോസി തൻറെ കുടുംബത്തെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പിന്നാലെ റോസി, ബ്രസിലിൽ നിന്നും ഇന്ത്യയിലെത്തി. ഡൽഹിയിലെ പവൻറെ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ റോസിയുടെ താമസം. ഇരുവരും നിയമാനുസൃതമായി വിവാഹം കഴിക്കാനുള്ള തീരുമാനത്തിലാണ്. വിവാഹത്തിയതി തീരുമാനിച്ച ഇവർ ജില്ലാ കലക്ടറെയും തങ്ങളുടെ വിവാഹത്തിലേക്ക് ക്ഷണിച്ചെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വിവാഹ ശേഷം ഇന്ത്യയിൽ തന്നെ താമസിക്കണമെന്നാണ് തൻറെ തീരുമാനമെന്നും റോസി മാധ്യമങ്ങളോട് പറഞ്ഞു.

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram