ലോകത്തിൽ ഏറ്റവും കൂടുതൽ പിരമി ഡുകളുള്ള രാജ്യം ഏത്?
പിരമിഡ് എന്നു കേൾക്കുമ്പോൾ ഏതു രാജ്യ മാണ് മനസ്സിൽ വരുന്നത്? ഈജിപ്ത് എന്നാ യിരിക്കും. മമ്മി, ഫറവോൻ എന്നീ വാക്കുക ളെല്ലാം ഈജിപ്തിലാണ് ചെന്നെത്തുക. എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം ഈജിപ്ത് അല്ല എന്നതാണ് സത്യം! സിനിമകളിലൂടെയും കഥകളിലൂടെയും പിരമി ഡും ഈജിപ്തും നമ്മുടെ മനസ്സിൽ ഉറച്ചു പോയ താണ്. ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം സുഡാൻ ആണ്. ഏകദേശം 138 പിരമി ഡുകളാണ് ഈജിപ്തിൽ കണ്ടെത്തി യിട്ടുള്ളത്. എന്നാൽ സുഡാനിലേത് 250ന് അടുത്തു വരും. കുഷ് സാമ്രാജ്യത്തിന്റെ കാലത്താണ് സുഡാ നിൽ പിരമിഡുകളുടെ നിർമാണം ആരംഭിക്കു ന്നത്. നൈൽ നദിയുടെ തീരത്ത് 1070 ബിസി മുതൽ 350 എഡി വരെ നിലനിന്ന രാജവംശ മാണിത്. ഈജിപ്ഷ്യൻ സംസ്കാരത്തിനു സമാനമായ രീതിയിൽ മൃതദേഹങ്ങൾ അടക്കം ചെയ്യാനാണ് ഇവരും പിരമിഡുകൾ നിർമിച്ചത്. ഈജിപ്തിൽ ആരംഭിച്ച് 500 വർഷം പിന്നിട്ടതിനുശേഷമാണ് പിരമിഡുകൾ കുഷ് രാജവംശത്തിന്റെ ഭാഗമായ ത്.എണ്ണത്തിൽ സുഡാൻ മുൻപന്തിയിലാണെ ങ്കിലും ഉയരത്തിൽ ഈജിപ്ഷ്യൻ പിരമിഡുകൾ ഏറെ മുൻപന്തിയിലാണ്. 6 മുതൽ 30 മീറ്റർ വരെ ഉയരമാണ് സുഡാനിലെ പിരമിഡുകൾ ക്കുള്ളത്. എന്നാൽ ഈജിപ്തിൽ ഇത് ശരാശരി 138 മീറ്റർ ആണ്. വലുപ്പത്തിലും നിർമാണ വൈദഗ്ധ്യത്തിലുമെല്ലാമുള്ള മികവാണ് ഈജി പ്ഷ്യൻ പിരമിഡുകളെ പ്രശസ്തമാക്കിയത്.
എന്തായാലും പിരമിഡുകളെ ചുറ്റി പറ്റിയുള്ള അന്വേഷണങ്ങൾ സജീവമായി തുടരുകയാണ്. ഓരോ വർഷവും പുതിയ പിരമിഡുകൾ കണ്ടെ ത്തുന്നു.ആർക്കിയോളജിസ്റ്റുകൾ പഠനം തുടരു ന്നു. ലോകത്തെ അദ്ഭുതപ്പെടുത്തുന്ന പുതിയ വിവരങ്ങൾ പുറത്തു വരുന്നു. പിരമിഡുകൾക്കു ള്ളിലെ കൂടുതൽ 'നിഗൂഡത'കൾക്കായി കാത്തിരിക്കാം.
Credit: അറിവ് തേടുന്ന പാവം പ്രവാസി