ആദ്യത്തെ Text Message
ടെക്സ്റ്റ് മെസേജുകൾ ഇന്നത്തെ കാലഘട്ടത്തിൽ സർവ്വ സാധാരണമാണ്. നമ്മുടെ മൊബൈൽ ഫോണിൽ വിവിധ OTP കൾ പ്രധാനമായും text message മുഖേനയാണ് ലഭിക്കുന്നത്. കൂടാതെ നമ്മുടെ Network Provider അവരുടെ ഓഫറുകളും മറ്റ് മുന്നറിയിപ്പുകളും പ്രധാനമായും ടെക്‌സ്റ്റ് മെസേജ് ആയാണ് അയക്കുന്നത്. ഇത് SMS (Short Message Service) എന്നും അറിയപ്പെടുന്നു.
ചരിത്രത്തിലെ തന്നെ ആദ്യത്തെ SMS എന്തായിരുന്നുവെന്ന് നിങ്ങൾക്ക് അറിയാമോ ? 1992 ഡിസംബർ 3 നാണ് ആദ്യത്തെ SMS സന്ദേശം അയച്ചത്. ഇത് ആശയവിനിമയ ചരിത്രത്തിലെ ഒരു നിർണ്ണായക വഴിത്തിരിവ് ആയരുന്നു. വെറും "Merry Christmas" എന്ന് മാത്രമുള്ള സന്ദേശമായിരുന്നു ചരിത്രതിലെ ആദ്യ SMS.
Neil Papworth എന്ന വ്യക്തി Richard Jarvis എന്ന മറ്റൊരു വ്യക്തിക്ക് വോഡഫോൺ നെറ്റ് വർക്കിൻ്റെ സഹായത്തോടെയാണ് ആദ്യ SMS അയച്ചത്. ഒരു ഓർബിറ്റെൽ 901 മൊബൈൽ ഫോണിലാണ് പ്രസ്തുത സന്ദേശം സ്വീകരിച്ചത്.
സാധാരണ Cell Phone ൽ നിന്നും Cell Phone ലേക്കാണ് SMS അയയ്ക്കാറുള്ളത് എന്നാൽ ആദ്യത്തെ SMS അയച്ചത് കമ്പ്യൂട്ടറിൽ നിന്നുമാണ് എന്ന പ്രത്യേകതയുമുണ്ട്.
ആശയവിനിമയ മേഖലയിലെ ശാസ്ത്രത്തിൻ്റെ മുന്നേറ്റത്തിൻ്റെ പ്രതീകമായ SMS വളരെ പെട്ടെന്ന് തന്നെ ആഗോള ജനപ്രീതി ആർജിക്കുകയും ആശയവിനിമയത്തിന് പ്രധാനപ്പെട്ട ഉപാധികളിൽ ഒന്നായി മാറുകയും ചെയ്തു.