💀അജ്ഞാത ലോകം 💀
November 21

ദിനോസറോയ്ഡുകൾ

ഭൂമിയിലെ റെപ്റ്റീലിയൻ ജീവിവർഗങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ജീവികളായിരുന്നു ദിനോസറുകൾ. വംശനാശം വന്ന് മറഞ്ഞിരുന്നില്ലെങ്കിൽ ഇവയ്ക്ക് എന്തു സംഭവിക്കുമായിരുന്നു? ഡേൽ റസൽ എന്ന ശാസ്ത്രജ്ഞൻ ഇതിനു വിചിത്രമായ ഒരു ഉത്തരം ഒരിക്കൽ നൽകി. ദിനോസറുകൾ മറഞ്ഞില്ലായിരുന്നെങ്കിൽ അവയ്ക്ക് പരിണാമം വന്ന് മനുഷ്യരെപ്പോലെയുള്ള ജീവികൾ ഉടലെടുത്തേനെ എന്നതാണ് റസൽ ഇതെപ്പറ്റി പറഞ്ഞത്. ദിനോസറോയ്ഡുകൾ എന്നു വിളിക്കാവുന്ന വിചിത്രജീവികൾ അഥവാ ദിനോമനുഷ്യർ.

പ്രശസ്തനായ ഒരു ജിയോളജിസ്റ്റും പാലിയന്റോളജിസ്റ്റുമായിരുന്നു റസൽ. കനേഡിയൻ മ്യൂസിയം ഓഫ് നേച്ചറിലെ പ്രധാന ക്യുറേറ്ററുമായിരുന്നു അദ്ദേഹം.ദിനോസറുകൾക്കിടയിൽ ട്രോഡോൻ എന്നറിയപ്പെടുന്ന ഒരു വിഭാഗമുണ്ട്.സ്റ്റെനോനിക്കോസറസ് എന്നും ഇവ അറിയപ്പെടുന്നു. റസലിന്റെ അഭിപ്രായപ്രകാരം ട്രോഡോൻ ദിനോസറുകൾ ഈ വിചിത്ര ദിനോസറോയ്ഡ് ജീവികളിലേക്കുള്ള പരിണാമദശയിൽ ആയിരുന്നത്രേ.

ദിനോസർ വംശത്തിലെ തന്നെ ഏറ്റവും വലിയ തലച്ചോർ ട്രോഡോനുകൾക്കായിരുന്നു. മെക്സിക്കോയിലെ ചിക്സുലബിൽ ഛിന്നഗ്രഹം പതിച്ചതുമൂലമുണ്ടായ പ്രത്യാഘാതങ്ങളിൽ ദിനോസറുകൾ ഒടുങ്ങിയില്ലായിരുന്നെങ്കിൽ കാലക്രമേണ ട്രോഡോനുകൾ കൂടുതൽ മസ്തിഷ്കശേഷി നേടി മനുഷ്യർക്കു തത്തുല്യരായ ജീവികളായി മാറുമായിരുന്നെന്നു ഗവേഷകർ പറയുന്നു. എന്നാൽ പൂർണമായും നമ്മുടേതുപോെല ആയിരിക്കില്ല അവരുടെ സവിശേഷതകൾ.

പല്ലുകളില്ലാത്ത കൊക്കുകളും പക്ഷികളെപ്പോലെയുള്ള ശബ്ദവുമൊക്കെ ഇവർക്കുണ്ടായിരുന്നേനെയെന്നും റസൽ പറഞ്ഞു. ചില ശാസ്ത്രജ്ഞരൊക്കെ റസലിന്റെ സിദ്ധാന്തത്തെ അനുകൂലിച്ചെങ്കിലും ഭൂരിഭാഗം പേരും എതിർത്തു. എന്നാൽ കോമിക്സുകളിലും കഥകളിലും ജനപ്രിയ സാഹിത്യത്തിലുമൊക്കെ ദിനോസറോയ്ഡ് എന്ന ആശയം വലിയ പ്രചാരം നേടി.

Credit: Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram