💀അജ്ഞാത ലോകം 💀
January 22

ഹോട്ടലും റെസ്റ്ററന്റും തമ്മിലുള്ള വ്യത്യാസമെന്താണ്?

എന്റെയൊക്കെ ചെറുപ്പത്തിൽ "ഹോട്ടലിൽ" പോയി ഒരു പ്ലേറ്റ് കപ്പയും മത്തിക്കറിയും കഴിക്കുന്നത് ഒരു വല്യ സംഭവമായിരുന്നു. ഹോ അതൊക്കെയൊരു കാലം!. അന്നൊക്കെ എല്ലാ ഭക്ഷണശാലയുടെ മുൻപിലും വല്യ അക്ഷരത്തിൽ പേരെഴുതി വക്കും- ഹോട്ടൽ അന്നപൂർണ, ഹോട്ടൽ തൃപ്തി അങ്ങനെയങ്ങനെ...

പിന്നെ ഒരൽപം വലുതായപ്പോളാണ് ഈ "റെസ്റ്റോറന്റ്" എന്ന പേര് കാണുന്നത്. അന്നൊക്കെ കരുതിയിരുന്നത് ഹോട്ടൽ നല്ല സൗകര്യമുള്ള വലിയ കടയും റെസ്ട്രെൻറ് അതിന്റെ വകയിലെ താഴ്ന്ന നിലയിലുള്ള ബന്ധുവുമാണെന്നായിരുന്നു. അതൊക്കെ മാറിമറിഞ്ഞത് ഇത്തിരിയകലെയുള്ള ഒരു പട്ടണത്തിൽ പോയപ്പോളാണ്, നല്ല കുളുർമയുള്ള (AC!) ഒരിടത്തു നിന്നും ഭക്ഷണവും കഴിഞ്ഞിറങ്ങിയപ്പോൾ കറുത്ത ഷീറ്റ് ഒട്ടിച്ച ഡോറിൽ സ്വർണാക്ഷരത്തിൽ എഴുതി വച്ചിരിക്കുന്നു- ഫാമിലി റെസ്റ്റോറന്റ്. അന്ന് തീർന്നതാ തിരുമേനി ഊഹിച്ചു കാര്യങ്ങളിൽ വിധി തീരുമാനിക്കുന്ന സ്വഭാവം!

പിന്നെ പതിയെ മനസ്സിലായി, ഭക്ഷണവും പാനീയങ്ങളും വിളമ്പുന്ന കടകളെയാണ് റെസ്റ്റോറന്റ് എന്ന് വിളിക്കുക. ദിവസ വാടകക്ക് മുറികളും മറ്റു സൗകര്യങ്ങളും കൊടുക്കുന്ന സംഭവമാണ് ഹോട്ടൽ. ഈ മറ്റു സൗകര്യങ്ങളിൽ ജക്കൂസി മുതൽ പ്രൈവറ്റ് ബീച്ച് വരെയാവാം.

ചുരുക്കി പറഞ്ഞാൽ ഒരു ഹോട്ടലിനുള്ളിൽ ഒന്നോ അതിലധികമോ റസ്റ്റോറന്റുകൾ ഉണ്ടാവാം, പക്ഷെ റെസ്റ്റോറന്റിനുള്ളിൽ ഒരു ഹോട്ടൽ ഉണ്ടാവില്ല!

Credit: Praveen kumar

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram