💀അജ്ഞാത ലോകം 💀
June 18

തൃദ്രംഗവീതി: ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ ലൈറ്റ്ഹൗസ്

ഐസ്‌ലൻഡിനു സമീപത്തുള്ള വെസ്റ്റ്മാൻ ഐലൻഡിൽ വടക്കൻ അറ്റ്ലാൻ്റിക്ക് സമുദ്രത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന വീതി കുറഞ്ഞ ചെങ്കുത്തായ പാറക്കെട്ടിൻ്റെ ഏറ്റവും മുകളിലായി പണിതിരിക്കുന്ന തൃദ്രംഗവീതി (Thridrangaviti) ലൈറ്റ് ഹൗസ് ആണത്രെ 'ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ലൈറ്റ് ഹൗസ്'.

1939-ൽ ആയിരുന്നു, സമുദ്രത്തിൽ നിന്നും 120 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ലൈറ്റ് ഹൗസിൻ്റെ നിർമ്മാണം. 'പാറയിൽ തീർത്ത 3 തൂണുകൾ' എന്ന അർത്ഥത്തിലാണ് ഈ സ്ഥലത്തിന് തൃദ്രംഗവീതി എന്ന പേര് ലഭിച്ചിരിക്കുന്നത്.

ലൈറ്റ് ഹൗസിലെ ജീവനക്കാർക്ക് ഇവിടേക്ക് എത്തുന്നതിനായി ഇപ്പോൾ പാറയ്ക്ക് മുകളിൽ ചെറിയ ഒരു ഹെലിപാഡ് ഒരുക്കിയിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായാൽ ഈ യാത്രയും ഏറെ ദുഷ്കരമാകും.

കടലിലൂടെ പാറക്കെട്ടിൻ്റെ അടുത്തേക്ക് ബോട്ടിൽ സഞ്ചരിച്ച ശേഷം, സാഹസികമായി മുകളിലേക്ക് കയറി എത്തിയായിരുന്നു, ഹെലിപ്പാഡ് വരുന്നതിനും മുമ്പുള്ള കാലത്ത് ജീവനക്കാർ ഈ ലൈറ്റ് ഹൗസിൻ്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്.

ഹെലികോപ്റ്ററിൽ, പാറക്കെട്ടിൻ്റെ അഗ്രഭാഗത്തായി ഒരുക്കിയിരിക്കുന്ന ഹെലിപ്പാഡിൽ വന്ന് ഇറങ്ങിയ ശേഷം, ഏതാനും മീറ്ററുകൾ മാത്രം അകലെയായുള്ള, സ്ഥല വിസ്തൃതി തീരെ ഇല്ലാത്ത ഒരു ഇടത്തായി സ്ഥിതി ചെയ്യുന്ന ഈ ലൈറ്റ് ഹൗസിലേയ്ക്ക് നടക്കുന്നതു പോലും വളരേ അപകടം നിറഞ്ഞ ഒരു യാത്രയാണ്.

Credit: Balakrishnanunni TN

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp