💀അജ്ഞാത ലോകം 💀
November 21, 2024

ജിറാഫും ഹൃദയവും

ലോകത്തിലെ ഏറ്റവും ഉയരമുള്ള ജീവിയായ ജിറാഫിന്റെ ഹൃദയത്തിനു ഒരുപാട് പ്രത്യേകതകൾ ഉണ്ട്. ജിറാഫിന്റെ കഴുത്ത് ആറടി വരെ പൊക്കം വെക്കാറുണ്ട്. എന്നു വെച്ചാൽ അതിന്റെ തലച്ചോർ ഉടലിൽ നിന്നും അത്ര ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന് സാരം. ഇത്രയും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലച്ചോറിലേക്ക് രക്തം പമ്പ് ചെയ്യുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. എന്നുവെച്ചാൽ അത് ഗുരുത്വാകർഷണ നിയമത്തിന്റെ എതിർദിശയിലേക്ക് രക്തം കയറ്റിവിടണം. ജിറാഫിന്റെ ഹൃദയത്തിനു വളരെ കട്ടികൂടിയ ഭിത്തികളാണ് ഉള്ളത്. അതിനാൽ അവയുടെ ഭാരവും വളരെക്കൂടുതലാണ്. ഏകദേശം അൻപത് മനുഷ്യ ഹൃദയങ്ങളുടെ ഏകദേശം 11 kg അത്രത്തോളം ഭാരമുണ്ടാകും ഒരൊറ്റ ജിറാഫിന്റെ ഹൃദയത്തിന്. കൂടാതെ മനുഷ്യന്റെ രക്തത്തിന് ഉണ്ടാകുന്ന മർദത്തിന്റെ ഇരട്ടി മർദം ജിറാഫിന്റെ രക്തത്തിന് ഉണ്ടാകും. അതിനാൽ ഇത്രയധികം മർദമുള്ള രക്തം ഇത്ര ഉയരത്തിലേക്ക് പമ്പ് ചെയ്യപ്പെടുമ്പോൾ അധികം ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ അത് മുകളിലേക്ക് എത്തുന്നു. മിനിറ്റിൽ 60 ലിറ്റർ രക്തം കടന്നുപോകുന്നു, ഒരു വ്യക്തിയെക്കാൾ മൂന്നിരട്ടി ഉയർന്ന മർദ്ദം സൃഷ്ടിക്കുന്നു. ജിറാഫിന്റെ രക്തം സാന്ദ്രമാണ്, മനുഷ്യരേക്കാൾ ഇരട്ടി ഉയർന്ന രക്താണുക്കളുടെ സാന്ദ്രതയുണ്ട്. കൂടാതെ, ജിറാഫിന് വലിയ സെർവിക്കൽ സിരയിൽ പ്രത്യേക ലോക്കിംഗ് വാൽവുകളുണ്ട്, തലച്ചോറിന് വിതരണം ചെയ്യുന്ന പ്രധാന ധമനികളിൽ സമ്മർദ്ദം നിലനിർത്തുന്ന തരത്തിൽ രക്തയോട്ടം തടസ്സപ്പെടുത്തുന്നു

.അതുപോലെ തന്നെ ഈ ഗുരുത്വാകർഷണ ബലം അവയ്ക്ക് വില്ലനാകുന്ന മറ്റൊരു കാര്യമാണ് സാധാരണ ജീവികളെ പോലെ തല കുനിച്ചു വെള്ളം കുടിക്കുക എന്നത്. നിലത്തുള്ള വെള്ളം ഇത്രയും നീണ്ട കഴുത്തു കുനിച്ചു വെള്ളം കുടിക്കുക എന്നത് ജിറാഫുകളെ കൊണ്ട് സാധിക്കാത്ത കാര്യമാണ്. അഥവാ അങ്ങനെ ചെയ്യാൻ നോക്കിയാൽ തലയിലേക്ക് അനാവശ്യമായി രക്തം പമ്പ് ചെയ്യപ്പെടും. അതിനാൽ വെള്ളം കുടിക്കുക എന്നത് ജിറാഫുകളെ അപേക്ഷിച്ച് ശ്രമകരമായ ഒരു പ്രക്രിയയാണ്. കാലുകൾ അകത്തി ഇരിക്കുന്നപോലെ നിന്നു കൊണ്ട് അവയ്ക്ക് വെള്ളം കുടിക്കാൻ. മറ്റു ജീവികളിൽ നിന്നും വ്യത്യസ്തമായി ജിറാഫുകൾക്ക് ഗുരുത്വാകർഷണം വില്ലനാകുന്ന രണ്ടു കാര്യങ്ങൾ ഇവയാണ്.

Credit: Sreekala Prasad

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp