💀അജ്ഞാത ലോകം 💀
May 10

കൺമുന്നിലെ പരിണാമം

കെണിയിലകപ്പെട്ടു പോയ ജെല്ലി ഫിഷുകൾ

മൈക്രോനേഷ്യയിൽ സ്ഥിതി ചെയ്യുന്ന റിപ്പബ്ലിക് ഓഫ് പലാവു എന്ന കുഞ്ഞ് ദ്വീപ് രാഷ്ട്രത്തിലെ ജെല്ലി ഫിഷുകൾക്കാണീ ഗതികേട് വന്ന് പെട്ടത്.

6000 വർഷം മുമ്പ് ഉണ്ടായ ഒരു ഭൗമ പ്രതിഭാസത്തിൽ പലാവു ദ്വീപിലെ ഉള്ളിലേക്ക് കയറി നിന്ന കടൽഭാഗം അടഞ്ഞു പോയി. അവിടം ഒരു തടാകമായി മാറി. അപ്പോൾ അവിടെയുണ്ടായിരുന്ന ഗോൾഡൻ ജെല്ലി ഫിഷ്, മൂൺ ജെല്ലി ഫിഷ് ഇനങ്ങളിൽ പെട്ട കുറേയെണ്ണം ഈ തടാകത്തിൽ പെട്ടു പോയി.

കാലക്രമേണ തടാകത്തിലെ ജലത്തിൻ്റെ ഉപ്പുരസം കുറഞ്ഞു വന്നു. സമുദ്രജലത്തിൽ ജീവിച്ച ജെല്ലി ഫിഷുകൾ പതിയെ ശുദ്ധജലത്തിൽ ജീവിക്കാൻ പഠിച്ചു. ഇന്ന് ഈ തടാകത്തിലുള്ള ജെല്ലി ഫിഷുകൾക്ക് ശുദ്ധജലത്തിൽ മാത്രമേ ജീവിക്കാനാവൂ.

ഗവേഷകർ ഇവയിൽ കുറേയെണ്ണത്തിനെ തിരികെ കടലിൽ കൊണ്ടുവിട്ടപ്പോൾ അവ ചത്തുപോകുകയാണ് ചെയ്തത്.

50 ലക്ഷത്തിലധികം ജെല്ലി ഫിഷുകളാണ് വെറും 15 ഏക്കർ (6 ഹെക്ടർ ) മാത്രം വലിപ്പമുള്ള ഈ തടാകത്തിലുള്ളത്.

സ്വഭാവിക ശത്രുക്കൾ ഒന്നും തടാകത്തിലില്ലാത്തതാണ് എണ്ണം ഇത്രയധികം വർദ്ധിക്കാൻ കാരണം.

ഇവ വിഷമുള്ള ജെല്ലി ഫിഷുകളല്ല.

അതിനാൽ തന്നെ ഇവയോടൊത്തുള്ള നീന്തൽ ഇവിടുത്തെ ടൂറിസ്റ്റ് അട്രാക്ഷനാണ്.

5000 വർഷങ്ങൾക്ക് മുമ്പേ ജനവാസം ആരംഭിച്ച ദ്വീപുകളാണ് പലാവു.

Credit: Praveen Kumar

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram