💀അജ്ഞാത ലോകം 💀
October 12
എന്താണ് ബെയ്‌ലി പാലം..???
ദുരന്ത മേഖലയിൽ ബെയ്‌ലി പാലം നിർമ്മിക്കുമെന്ന് വാർത്തകൾ വരുന്നു..
ദുരന്തനിവാരണത്തിനും സൈനിക ആവശ്യത്തിനും വേണ്ടി നിർമിക്കുന്ന പാലമാണിത്…
അടിയന്തിര സാഹചര്യത്തിൽ ചരിഞ്ഞ ദുർഘടമായ പ്രദേശങ്ങളിൽ ഇത് സ്ഥാപിക്കുന്നു…
മുമ്പ് തന്നെ ഉണ്ടാക്കി വെച്ച ഭാഗങ്ങൾ ഇത് നിർമ്മിക്കേണ്ട സ്ഥലത്ത് എത്തിച്ച് കൂട്ടിയോജിപ്പിച്ചാണ് ഇത് നിർമ്മിക്കുന്നത്..
1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത്, ബ്രിട്ടിഷ് കാരനായ ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉത്തര ആഫ്രിക്കയിൽ ബ്രിട്ടീഷ് സൈനിക ആവശ്യത്തിനാണ് ഇത് ഉണ്ടാക്കിയത്..
ഇന്ത്യയിൽ സിവിലിയൻ ആവശ്യത്തിന് വേണ്ടി ആദ്യമായി ബെയ്‌ലി പാലം നിർമിച്ചത് 1996 നവംബർ 8 ന് ആണ്..
റാന്നി പാലം തകർന്നപ്പോൾ പകരം സൈന്യം ഒരു ബെയ്ലി പാലം നിർമിച്ചു…
അതിന് മുമ്പും സൈനിക ആവശ്യത്തിന് ബെയ്ലി പാലം നിർമിച്ചിട്ടുണ്ട്…