TVS ജൈവ്
രാജ്യത്ത് ആദ്യമായി ക്ലെച്ച്ലെസ് സംവിധാ നം അവതരിപ്പിച്ച മോഡലാണ് ടിവിഎസിൻ്റെ ജൈവ്. 2010 -ലാണ് ടിവിഎസ് ഈ മോഡൽ അവതരിപ്പിക്കുന്നത്. 110 സിസി സിംഗിൾ സിലിണ്ടർ ഫോർ സ്ട്രോക്ക് എഞ്ചിനാണ് ജൈവിൽ ലഭ്യമായിരുന്നത്. 7500 ആർപിഎ മ്മിൽ 8.4 bhp പവറും 5500 ആർപിഎമ്മിൽ 8.3 nm ടോർക്കും എഞ്ചിൻ പുറപ്പെടുവിക്കുമാ യിരുന്നു. മൈലേജിൻ്റെ കാര്യത്തിലേക്ക് നോക്കിയാൽ കമ്പനി അവകാശപ്പെട്ടിരുന്നത് ലിറ്ററിന് 65 കിലോമീറ്ററായിരുന്നു. പ്രധാന ഫീച്ചർ എന്നത് രാജ്യത്ത് ആദ്യമായി ടൂവീലറുകളിൽ സെമി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനായിരുന്നു.
അതായത് സ്റ്റാർട്ട് ചെയ്യാനും , നിർത്താനും എളുപ്പത്തിൽ കഴിയും, ആവശ്യമുള്ള ഏത് ഗിയറിലും അത് സാധിക്കുമെന്നതാണ് ഗുണം.
സാധാരണ ബൈക്കിൻ്റെ പോലെ ഇടത് വശത്ത് ക്ലച്ച് കാണാൻ സാധിക്കില്ല. ഒരു തുടക്കകാരനായ ഡ്രൈവർക്ക് മതിയായ ഡ്രം ബ്രേക്കുകൾ മുന്നിലും പിന്നിലും കമ്പനി നൽകിയിരുന്നു. ടിവിഎസ് ജൈവിന് 165 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഉളളത് കൊണ്ട് ഇന്ത്യൻ റോഡുകളിൽ മികച്ച യാത്ര തന്നെ നൽകിയിരുന്നു.ഈ ബൈക്ക് പുറത്തിറക്കു ന്നതിന് മുമ്പ് ടിവിഎസ് വിപണി നന്നായി പഠിച്ചിരുന്നു.
ദിവസേന യാത്ര ചെയ്യുന്ന ഒരാൾക്ക് ക്ലച്ച് സ്ഥിരമായി പ്രവർത്തിക്കുന്നത് മൂലം ക്ഷീണം അനുഭവപ്പെടുന്ന കനത്ത ട്രാഫിക്കിലൂടെ തൻ്റെ കൂടുതൽ സമയവും ചെലവഴിക്കേണ്ടി വന്ന തായി കമ്പനി കണ്ടെത്തി. അങ്ങനെയാണ് ടിവിഎസ് ജൈവ് നിരത്തുകളിൽ എത്തിക്കു ന്നത്. ഏകദേശം 25,000 യൂണിറ്റുകളുടെ പ്രതിമാസ വിൽപ്പനയാണ് ടിവിഎസ് സ്വപ്നം കണ്ടത്. പക്ഷേ കമ്പനിയുടെ പ്രതീക്ഷയ്ക്ക് ഒത്ത വിധം വാഹനം വിറ്റു പോയില്ല. ഹെക്‌ടർ എസ്‌യുവികൾക്ക് വില കൂട്ടി എംജി വിൽപ്പന ചാർട്ടിൽ കടന്നു കൂടാൻ സാധിക്കാതെ 2014 -ൽ ജൈവ് ഇന്ത്യൻ വിപണിയിൽ നിന്ന് വിട പറയുകയായിരുന്നു. കാലം തെറ്റി വന്ന ടെക്നോളജി എന്ന് വേണമെങ്കിൽ അതിനെ വിളിക്കാം. പലർക്കും സെമി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ സംവിധാനം മനസിലായില്ല എന്നതാണ് സത്യം.
Credit :അറിവ് തേടുന്ന പാവം പ്രവാസി