എങ്ങനെയാണ് ടെലിവിഷനിൽ ക്രിക്കറ്റും, ടെന്നീസും മറ്റും സംപ്രേഷണം ചെയ്യുന്നതിനി ടയിൽ പ്രധാനപ്പെട്ട സന്ദർഭങ്ങളുടെ റിപ്ലേ വളരെ പെട്ടെന്ന് തന്നെ കാണിക്കാൻ കഴിയുന്നത് ?
ടെലിവിഷനിൽ ക്രിക്കറ്റ് മാച്ചുകളും മറ്റും സംപ്രേഷണം ചെയ്യുമ്പോൾ സാധാരണയായി ഒന്നിലധികം ക്യാമറകൾ ഉപയോഗിക്കുന്നു. വ്യത്യസ്ത കോണുകളിൽ നിന്നുള്ള ചിത്രങ്ങളാണ് ഓരോ ക്യാമറയും പിടിച്ചെടു ക്കുക. ഇങ്ങനെ എല്ലാം ക്യാമറയിൽ നിന്നുമുള്ള ചിത്രങ്ങൾ പ്രോഗ്രാം പ്രൊഡ്യൂസറുടെ മുൻവശത്തുള്ള സ്ക്രീനിൽ വന്നുകൊണ്ടി രിക്കും. ഓരോ സന്ദർഭത്തിലും ഏതേത് ചിത്രമാണ് സംപ്രേഷണം ചെയ്യേണ്ടതെന്ന് നിശ്ചയിച്ച് സംപ്രേഷണ യൂണിറ്റിന് നിർദ്ദേശങ്ങൾ നൽകുന്നത് പ്രൊഡ്യൂസറാണ്. ചില സന്ദർഭങ്ങളിൽ ഒന്നിലധികം ചിത്രങ്ങൾ കൂട്ടിച്ചേർത്ത് ( മിക്സു ചെയ്ത്) സംപ്രേഷണം ചെയ്യുകയും പതിവാണ്.
ക്യാമറകൾ പിടിച്ചെടുക്കുന്ന പടങ്ങൾ സംപ്രേഷണം ചെയ്യുന്നതോടൊപ്പം തന്നെ ഒരു കാന്തിക ഡിസ്കിൽ റിക്കാർഡ് ചെയ്യുന്നുമുണ്ട്. ഇങ്ങനെ റെക്കോർഡ് ചെയ്ത ഭാഗങ്ങൾ ഉപയോഗിച്ചാണ് റിപ്ലൈ നടത്തുന്നത്. കാന്തിക ഡിസ്കിൽ റെക്കോർഡ് ചെയ്തമ ചിത്ര ഭാഗത്തിന് സാധാരണഗതിയിൽ 15 -18 സെക്കൻഡ് ദൈർഘ്യമേ കാണൂ. ഇക്കാരണ ത്താൽ നാം ടി.വി.യിൽ കാണുന്ന റിപ്ലൈ ദൃശ്യങ്ങൾക്ക് 10-15 സെക്കൻഡ് ദൈർഘ്യമേ ഉണ്ടാകൂ. കളി മുന്നോട്ടുനീങ്ങി കൊണ്ടിരിക്കു ന്നതിനിടയിൽ ഏതെങ്കിലും ഒരു ദൃശ്യം വീണ്ടും കാണിക്കേണ്ടത് ഉണ്ടെങ്കിൽ പ്രൊഡ്യൂസർ നേരത്തെ റെക്കോർഡ് ചെയ്തു വച്ചിട്ടുള്ള കാന്തിക ടേപ്പ് പ്രവർത്തിപ്പിക്കുകയും ആ വിവരം സംപ്രേഷണ യൂണിറ്റിനെ അറിയിക്കു കയും ചെയ്യും. കാന്തിക ഡിസ്കിന്റെ ഭ്രമണവേഗം ക്രമീകരിച്ച് ദൃശ്യങ്ങൾ സാവധാന ത്തിൽ (സ്ലോമോഷൻ) ആക്കാൻ പ്രയാസമില്ല.
Credit: Manu Nethajipuram