July 21, 2020

ബാതിനോമസ് രക്സാസ

സമുദ്ര ഗവേഷണത്തിന് പോയ സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ പീറ്ററും സംഘവും കണ്ടെത്തിയത് അപൂര്‍വ്വമായ കടല്‍പ്പാറ്റയെ. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ഈ വിചിത്ര ജീവിയെ ലഭിച്ചത്. 14 കാലുകള്‍, 50 സെന്‍റിമീറ്ററോളം നീളം, സിനിമകളിലെ അനൃഗ്രഹ ജീവികളുടേതിന് സമാനമായ തല എന്നിവയാണ് ഇവയുടെ പ്രത്യേകത

14 കാലുകള്‍, 50 സെന്‍റിമീറ്ററോളം നീളം, സിനിമകളിലെ അനൃഗ്രഹ ജീവികളുടേതിന് സമാനമായ തല'. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ഈ വിചിത്ര ജീവിയെ ലഭിച്ചത്.

സമുദ്ര ഗവേഷണത്തിന് പോയ സംഘത്തിന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ഈ വിചിത്ര ജീവിയെ ലഭിച്ചത്.

സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ പീറ്ററും സംഘവുമാണ് അപൂര്‍വ്വമായ കടല്‍പ്പാറ്റയെ കണ്ടെത്തിയിരിക്കുന്നത്.

ഇന്തോനേഷ്യക്ക് സമീപമുള്ള ജാവയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമാണ് ഈ ജീവിയെ കണ്ടെത്തിയത്.

ഇതിലെ ഏറ്റവും വിചിത്രമുള്ള രൂപമുള്ള ജീവിയായിരുന്നു ഈ കടല്‍പ്പാറ്റ.

ഈ മേഖലയില്‍ 14 ദിവസം നീണ്ട ഗവേഷണത്തിനിടയില്‍ 12000 കടല്‍ ജീവികളെയാണ് പീറ്ററും സംഘവും നിരീക്ഷിച്ചത്.

ബാതിനോമസ് രക്സാസ എന്നാണ് ഈ കടല്‍പ്പാറ്റയ്ക്ക് നല്‍കിയിരിക്കുന്ന പേര്. ഇതൊരു പുതിയ സ്പീഷ്യസ് ആണെന്നാണ് പീറ്ററും സംഘവും അവകാശപ്പെടുന്നത്. കടലിന്‍റെ അടിത്തട്ടിലാണ് ഇവയെ കാണുന്നത്.

ഇതുവരെ കണ്ടെത്തിയ ഇത്തരം ജീവികളിലെ രണ്ടാമത് വലുപ്പമുള്ളതായാണ് ഈ കടല്‍പ്പാറ്റയെ വിലയിരുത്തുന്നത്. കടല്‍പ്പാറ്റയെന്നാണ് വിളിക്കുന്നതെങ്കിലും ഞണ്ടുകളോടും കൊഞ്ച് വര്‍ഗത്തിലുള്ള ജീവികളോടുമാണ് ഇവയ്ക്ക് കൂടുതല്‍ സാമ്യമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്

കടല്‍ ജീവികളുടെ മൃതശരീരങ്ങളുടെ സമീപമാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. ഏറെക്കാലം ഭക്ഷണമില്ലാതെ ജിവിക്കാനും ഇവയ്ക്ക് സാധിക്കുമെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്.

സൂപ്പര്‍ ജയന്‍റ്സ് എന്ന വിഭാഗത്തിലാണ് ഇവയെ ഉള്‍ക്കൊള്ളിക്കുന്നതെന്നാണ് ഗവേഷകര്‍ ബിബിസിയോട് പ്രതികരിച്ചത്.

12 പുതിയ ഇനം ജീവികളെ കണ്ടെത്താനും ഈ ഗവേഷണത്തിന് സാധിച്ചുവെന്നാണ് പീറ്റര്‍ വിശദമാക്കുന്നത്.

Source:AsianetNews

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻☣️ ടെലിബ്ലോഗർ☣️ In Telegram