💀അജ്ഞാത ലോകം 💀
August 19

പെൽവിക് മസാജ്

പ്രാചീനകാലത്ത് ഉത്കണ്ഠ, വിഷാദം, മൂഡ് സ്വിംഗ്‌സ് എന്നിവ ഉണ്ടായിരുന്ന സ്ത്രീകളെ ഭർത്താക്കന്മാർ ഡോക്ടർമാരുടെ അടുത്തേക്ക് കൊണ്ടുപോയിരുന്നു. അക്കാലത്ത് ഡോക്ടർമാർ ഈ അവസ്ഥയെ "ഹിസ്റ്റീരിയ" എന്ന രോഗമായിട്ടാണ് കണക്കാക്കിയിരുന്നത്. ഈ രോഗത്തിനുള്ള ചികിത്സാരീതി "പെൽവിക് മസാജ്" ആയിരുന്നു. ഇത് "ഹിസ്റ്ററിക്കൽ പാരോക്സിസം" എന്ന അവസ്ഥയിൽ എത്താൻ വേണ്ടി ചെയ്തതാണ്, ഇന്നതിനെ ഓർഗാസം എന്ന് പറയുന്നു.

ഒരുപാട് സ്ത്രീകൾ അവരുടെ "ഹിസ്റ്റീരിയ" ചികിത്സയ്ക്കായി ഡോക്ടർമാരെ സമീപിക്കാൻ തുടങ്ങിയതോടെ, ദിവസാവസാനം ഡോക്ടർമാർക്ക് ക്ഷീണം അനുഭവപ്പെടുകയും അവരുടെ കൈകൾ വിറയ്ക്കുകയും ചെയ്തു. അതുകൊണ്ട്, സാധാരണയുള്ള കൈകൊണ്ടുള്ള മസാജ് ഇല്ലാതെ തന്നെ രോഗിക്ക് എളുപ്പത്തിലും വേഗത്തിലും ഹിസ്റ്ററിക്കൽ പാരോക്സിസം ലഭിക്കാൻ സഹായിക്കുന്ന ഒരു ഉപകരണം കണ്ടുപിടിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെയാണ് വൈബ്രേറ്ററിന്റെ ഉത്ഭവം.

അക്കാലത്ത് ഇത് ഒരു രോഗശാന്തി നൽകുന്ന ഉപകരണമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. സമ്പന്നരായ സ്ത്രീകൾക്ക് അവരുടെ "ഹിസ്റ്റീരിയയുടെ ആക്രമണങ്ങൾ" ഉണ്ടാകുമ്പോൾ ഉപയോഗിക്കാൻ വേണ്ടി അവരവരുടെ വീടുകളിൽ ഈ ഉപകരണം ഉണ്ടായിരുന്നു.

Credit: Anu M

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram