💀അജ്ഞാത ലോകം 💀
December 26, 2024

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ രണ്ടാമത്തെ വജ്രം കണ്ടെത്തി

സൗത്ത് ആഫ്രിക്കയിലെ ബോട്സ്വാനയിൽ നിന്ന് 2,492 കാരറ്റ് ഭാരമുള്ള ഭീമൻ വജ്രം കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ ഭാരം കൂടിയ വജ്രമാണിത്. കനേഡിയൻ ഖനന കമ്പനിയായ ലൂക്കാറ ഡയമണ്ട് കോർപ്പറേഷന്റെ കരോവേ ഖനിയിൽ നിന്നാണ് അസാമാന ഭാരമുള്ള വജ്രം കണ്ടെടുത്തിരിക്കുന്നത്. ലൂക്കാറ ഡയമണ്ട് കോർപ്പറേഷൻ വജ്രത്തിന്റെ ചിത്രം പുറത്തുവിട്ടിരുന്നു. ഒരാൾ വജ്രം കയ്യിലേന്തിയിരിക്കുന്ന ചിത്രമാണ് കമ്പനി പങ്കുവച്ചത്. second largest gem quality Botswana diamond

ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ വജ്രം 3,106 കാരറ്റ് കല്ലിനാണ്. 1905-ൽ ദക്ഷിണാഫ്രിക്ക ബ്രിട്ടീഷ് കോളനിയായിരുന്നപ്പോഴായിരുന്നു ഈ വജ്രം ഖനനം ചെയ്തത്. ഇത് പിന്നീട് എഡ്വേർഡ് ഏഴാമൻ രാജാവിന് സമ്മാനിക്കുകയും ചെയ്തു. നിരവധി ഭാഗങ്ങളായി മുറിച്ചെടുത്ത വജ്രം, കിരീടങ്ങളിൽ ആഭരണമായി ഉപയോഗിക്കുന്നുണ്ട്. “ഈ അസാധാരണമായ 2,492 കാരറ്റ് വജ്രം കണ്ടെത്താൻ സാധിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.” ലൂക്കാറയുടെ പ്രസിഡൻ്റ് വില്യം ലാം പറയുന്നു. വജ്രത്തിൻ്റെ മൂല്യം എന്താണെന്നോ അത് രത്നങ്ങളാക്കി മുറിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ലൂക്കാറ വ്യക്തത വരുത്തിയിട്ടില്ല. രാജ്യത്ത് കണ്ടെത്തിയ ഏറ്റവും വലിയ വജ്രമാണിതെന്ന് ബോട്സ്വാന സർക്കാർ അറിയിച്ചിട്ടുണ്ട്.

താരതമ്യേന കരോവേയിൽ നിന്ന് വലിയ കല്ലുകളാണ് ഖനനം ചെയ്യാറുള്ളത്. 2019-ൽ, ലൂക്കാറ 1,758 കാരറ്റ് സെവെലോ വജ്രം കണ്ടെത്തിയിരുന്നു. അത് അക്കാലത്ത് ഖനനം ചെയ്തതിൽ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ വജ്രമായിരുന്നു. ലൂയിസ് വിറ്റൺ ആണ് വജ്രം സ്വന്തമാക്കിയത്. ഇടപാടിന്റെ തുകയും, അതിൽ നിന്ന് എത്ര രത്നങ്ങൾ മുറിക്കാൻ കഴിയുമെന്നതും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. 2017-ൽ ഒരു ബ്രിട്ടീഷ് ജ്വല്ലറി 1,111 കാരറ്റ് ലെസെഡി ലാ റോണ വജ്രം കരോവേ ഖനിയിൽ നിന്ന് 53 മില്യൺ ഡോളറിന് (40 മില്യൺ പൗണ്ട്) വാങ്ങിയിരുന്നു. 1895-ൽ ബ്രസീലിൽ നിന്ന് കണ്ടെത്തിയ കറുത്ത സെർജിയോ കല്ലാണ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ വജ്രം. ഇത് മുറിച്ചശേഷം വ്യാവസായിക ഡ്രില്ലുകൾക്കായി ഉപയോഗപ്പെടുത്തി. സെർജിയോ പോലുള്ള കറുത്ത “കാർബണഡോ” കല്ലുകൾ ഉൽക്കാശിലകളുടെ ഭാഗങ്ങളാണെന്നാണ് കരുതുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വജ്ര നിർമ്മാതാവ് റഷ്യയാണ്, എന്നാൽ സമീപ വർഷങ്ങളിൽ ബോട്സ്വാനയിൽ ഏറ്റവും വിലപിടിപ്പുള്ള വജ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം, ആംഗ്ലോ അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ഡി ബിയേഴ്‌സ് ഖനനം ചെയ്ത വജ്രത്തിൻ്റെ വലിയൊരു പങ്ക് 10 വർഷത്തിന്റെ ഒരു കരാറിലൂടെ നേടിയെടുത്തിരുന്നു. വജ്ര വ്യവസായത്തിൽ ഏറ്റവും സ്വാധീനമുള്ള ദക്ഷിണാഫ്രിക്കൻ രാജ്യമായി ബോട്സ്വാന മാറികൊണ്ടിരിക്കുകയാണ്.

credit: Azhimukam

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram