💀അജ്ഞാത ലോകം 💀
November 6

Satan 2

റഷ്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയ RS-28 Sarmat ൻ്റെ അനൗപചാരിക പേര് ആണ് Satan 2. ലോകത്ത് ഇന്ന് നിലവിലുള്ളവയിൽ വച്ച് ഏറ്റവും ശക്തമായ പ്രതിരോധ മിസൈലുകളിൽ ഒന്നാണ് ഇത്.

ഏകദേശം 10 ടൺ വരെ ഭാരം വഹിക്കുവാനും, സ്വതന്ത്രമായി ലക്ഷ്യം വയ്ക്കാൻ കഴിയുന്ന റീഎൻട്രി വാഹനങ്ങള വഹിക്കാനും (MIRVs) Satan 2 ന് കഴിയും.

10,000 കിലോമീറ്ററിന് മുകളിൽ പരിധി ഉള്ളതിനാൽ എത്ര വലിയ വിദൂരമായ ലക്ഷ്യവും വളരെ കൃത്യതയോടെ കൈവരിക്കാൻ Satan 2 ന് കഴിയും.

ആധുനിക nuclear warheads, hypersonic glide vehicles എന്നിവ ഉൾപ്പെടെയുള്ള സംവിധാനങ്ങളെ വഹിക്കാനും Satan 2 ന് കഴിയും. ഇത് റഷ്യയുടെ പ്രതിരോധ സേനയുടെ ഒരു പ്രധാന ഘടകമണ്.

ആധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനുള്ള പ്രതിരോധ ശേഷികൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്തതാണ് Satan 2. അതായത് മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് പോലും Satan 2 വിനെ നിഷ്പ്രഭമാക്കാൻ കഴിയില്ല.

Satan 2 അഥവാ RS-28 Sarmat റഷ്യയുടെ ആണവായുധ ശേഖരം നവീകരിക്കാൻ ഉദ്ദേശിച്ച് വികസിപ്പിച്ചതാണ്. കൂടാതെ ഇത് റഷ്യയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ദേശീയ സുരക്ഷ ശക്തമാക്കുകയും ചെയ്യുന്നു.

Teesta Ra

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram