ആഫ്രിക്കൻ പായൽ
ആഫ്രിക്കൻ പായൽ(Salvinia auriculata) കരീബ കള , ചണ്ടി പായൽ എന്നെല്ലാം അറിയപ്പെടുന്നു. പേര് ആഫ്രിക്കൻ പായൽ എന്നാണെങ്കിലും, ഈ സസ്യത്തിന്റെ സ്വദേശം തെക്കുകിഴക്കൻ ബ്രസ്സീലും വടക്കൻ അർജന്റീനയുമാണ്.
ആഫ്രിക്കൻ പായൽ. കുളങ്ങൾ, വയലുകൾ, ജലാശയങ്ങൾ, ചതുപ്പുകൾ തുടങ്ങിയ ഇടങ്ങളിൽ വളരെ വേഗം പടർന്ന് വ്യാപിക്കുന്ന ജലസസ്യമാണ് ആഫ്രിക്കൻ പായൽ. കേരളം പോലുള്ള പ്രദേശങ്ങളിൽ കൃഷിക്കും ജൈവവൈവിധ്യത്തിനും ഭീഷണിയാണ് ആഫ്രിക്കൻ പായൽ സൃഷ്ടിക്കുന്നത്. വെള്ളത്തിലെ പോഷകാംശം ചോർത്തുന്നതിനാലും, ജലോപരിതലത്തിൽ തിങ്ങിക്കൂടി വളർന്ന് സൂര്യപ്രകാശം തടയുന്നതുകൊണ്ടും, വെള്ളത്തിലുള്ള സസ്യയിനങ്ങൾക്കും മത്സ്യങ്ങൾക്കും സൂക്ഷ്മജീവികൾക്കും കടുത്ത ഭീഷണിയാണിത്.ജലാശയങ്ങളിൽ കാണപ്പെടുന്നതും,വളരെപ്പെട്ടെന്ന് വളരുകയും,വ്യാപിക്കുകയും ചെയ്യുന്ന ആൽഗകളെയാണ് പായൽ എന്നു പറയുന്നത്. ഇംഗ്ലീഷിൽ ഇതിനെ algal bloom അല്ലെങ്കിൽ marine bloom അല്ലെങ്കിൽ water bloom' എന്നറിയപ്പെടുന്നു. ഇത് സ്വതന്ത്രമായി പൊങ്ങിക്കിടക്കുന്ന ഒരു സസ്യമാണ്, അത് മണ്ണിനോട് ചേർന്നുനിൽക്കുന്നില്ല, പകരം ജലാശയത്തിൻ്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്നു.
ശുദ്ധ ജലാശയങ്ങളിലും,സമുദ്ര ജലത്തിലും പായൽ കാണപ്പെടുന്നു. ഫൈറ്റോപ്ലാങ്‌ടൺ സ്പീഷീസിൽ പെടുന്ന ചില പായലുകൾ അവയുടെ പിഗ്മെന്റഡ് കോശങ്ങളുടെ ഉയർന്ന സാന്ദ്രത കാരണം ശുദ്ധജലത്തിന്റെ നിറം മാറ്റുന്നതിനു വരെ കാരണമാകുന്നു ആഫ്രിക്കൻ പായൽ, കുളവാഴ എന്നീ ഇനങ്ങളാണ് കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇനങ്ങൾ. ഇവ കൂടാതെ മറ്റ് പല ഇനങ്ങളും കാണപ്പെടുന്നുണ്ട്. ജലഗതാഗതം, മത്സ്യസമ്പത്ത് എന്നിവക്ക് പായലുകൾ വൻ ഭീഷണിയാണ്. കുട്ടനാട്ടിലെ നിരവധി തോടുകൾ പായൽ നിറഞ്ഞതു മൂലം ഗതാഗതയോഗ്യമല്ലാതായിത്തീർന്നിട്ടുണ്ട്. പായൽ മൂലം ഒഴുക്ക് നിലക്കുന്ന ജലത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതിനും പകർച്ചവ്യാധികൾ വ്യാപിക്കുന്നതിനും ഈ അധിനിവേശ സസ്യം ഇടയാക്കുന്നു. 1940-കളിലാണ് ആഫ്രിക്കൻ പായൽ ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കാനാരംഭിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിലെ പല പ്രദേശങ്ങളിലും ആഫ്രിക്കൻ പായൽ ഇന്ന് വലിയ ഭീഷണിയായിരിക്കുന്നത് കാണാം. അലങ്കാരസസ്യമെന്ന നിലയ്ക്ക് നഴ്‌സറികളിൽ വളർത്തി വിൽക്കാനും ബൊട്ടാണിക്കൽ ഗാർഡനുകളിൽ സൂക്ഷിക്കാനുമൊക്കെയാണ് ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ ആഫ്രിക്കൻ പായൽ കൊണ്ടുവന്നിരുന്നത്. പുഴകളിലൂടെ ഒഴുകിയെത്തിയ ഇവ അടുത്തുള്ള വയലുകളിലേക്കും തോടുകളിലേക്കും വ്യാപിച്ചതോടെയാണ് കർഷകർക്കും ദുരിതമാണ്.ചെറുവള്ളങ്ങളിൽ മത്സ്യം പിടിച്ച് ഉപജീവനം കഴിയുന്നവർക്ക് പായൽ കാരണം ഏറെ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. വലയിൽ പായൽ കുടുങ്ങുന്നതും ഇതു കാരണം വല മുറിഞ്ഞു പോകുന്നതും ഇരട്ടി ദുരിതമായി മാറുകയാണ്.മത്സ്യബന്ധനത്തിനു പോകുന്ന ചെറുവഞ്ചികളിൽ പോലും കടന്നു പോകാത്ത തരത്തിലാണു തോട്ടുകളിലും പുഴകളിലും പായൽ തിങ്ങിയിരിക്കുന്നത്. മാത്രമല്ല പുഴയിലും ഇടത്തോടുകളിലും ചൂണ്ടയും വലയും ഇടാൻ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.ഏതാണ്ട് രണ്ടു മാസത്തോളം പുഴകളിൽ പായൽ നിറഞ്ഞു നിൽക്കാറുണ്ട്. തുടർന്നു വേനൽ ശക്തമാകുന്നതോടെ പായൽ ഉണങ്ങി പുഴയുടെ അടിത്തട്ടിലേക്കു പോകും. അടിത്തട്ടിൽ പായൽ നിറയുന്നതിനാൽ വലയിടാൻ കഴിയാത്തതും പ്രശ്നമാണ്. മത്സ്യബന്ധനം നടത്തി ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് പായൽ പ്രശ്‌നങ്ങൾ നേരിടുന്നത്.പുഴകളിലും വയലുകളിലും ആഫ്രിക്കൻ പായലുകൾ നിറഞ്ഞത് കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ഭീഷണിയാവുന്നു. പുഴകളിലൂടെ ഒഴുകിയെത്തുന്ന ഇവ അടുത്തുള്ള വയലുകളിലേക്കും തോടുകളിലേക്കും വ്യാപിച്ചതോടെയാണ് കർഷകർക്കും ദുരിതമാണ്