💀അജ്ഞാത ലോകം 💀
October 20

ലോകത്തിൽ തീരപ്രദേശമില്ലാത്ത ഏക കടൽ

വടക്കൻ അത്​ലാൻറിക് സമുദ്രത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന സർഗാസോയാണ് ലോകത്തിൽ തീരപ്രദേശമില്ലാത്ത ഏക കടൽ. സർഗാസോ കടലും അവയുടെ അസാധാരണത്വവും ഇന്നും ലോകത്തിന് അപരിചിതമാണ്. ഏതാണ്ട് 3200 കി.മീറ്റർ നീളവും , 1100 കി.മീറ്റർ വീതിയുമുണ്ട് ഇൗ കടലിന്. സർഗാസം എന്നറിയപ്പെടുന്ന തവിട്ടുനിറത്തിലുള്ള കടൽസസ്യം നിറഞ്ഞു പൊങ്ങിക്കിടക്കുന്നതിനാലാണ് സർഗാസോ കടൽ എന്ന പേരു വന്നത്.

നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ നാലു വശങ്ങളിലും സമുദ്രപ്രവാഹങ്ങളാൽ ചുറ്റപ്പെട്ട കടലാണ് സർഗാസ്സോ കടൽ. മറ്റ് സമുദ്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ കടലിന് കര അതിർത്തികളില്ല. അതായത് കടലിനുള്ളിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു കടൽ ആണ് സർഗ്ഗാസോ കടൽ.

സദാസമയവും തണുത്തുറഞ്ഞതാണ് അത്​ലാൻറിക് സമുദ്രം ; എന്നാൽ അത്​ലാൻറിക് സമുദ്രത്തിന്റെ തന്നെ ഭാഗമായ സർഗാസോ കടലാക​ട്ടെ ഇളംചൂടുനിറഞ്ഞതും. വൈവിധ്യമാർന്ന കടൽസസ്യം തന്നെയാണ് സർഗാസോയുടെ പ്രത്യേകത. ഭക്ഷ്യയോഗ്യമായ ഇവയെ ആശ്രയിച്ച് നിരവധി കടൽ ജീവികളും , മത്സ്യങ്ങളുമുണ്ട്. കടൽസസ്യങ്ങൾ സമുദ്രത്തിന്റെ മുകൾഭാഗത്ത് പൊങ്ങിക്കിടക്കും.ലോകസഞ്ചാരിയായ ക്രിസ്റ്റഫർ കൊളംബസ് ഒരിക്കൽ ഇതുവഴി യാത്രചെയ്യ​വെ പൊങ്ങിക്കിടക്കുന്ന കടൽ സസ്യം കണ്ട് തീരം അടുത്തുണ്ടെന്ന് തെറ്റിദ്ധരിച്ച് നൂറുകണക്കിന് മൈൽ കടലിലൂടെ അജ്​ഞാതമായി സഞ്ചരിച്ചതായി പറയപ്പെടുന്നു.1492-ൽ ഇത് മുറിച്ചുകടന്ന കൊളംബസ് ആണ് ഈ പ്രദേശത്തെക്കുറിച്ച് ആദ്യമായി സൂചനകൾ നൽകിയത്. കടൽ സസ്യത്തിന്റെ സാന്നിധ്യം കര അടുത്തുണ്ടെന്ന് സൂചിപ്പിക്കുകയും ഇത് യാത്ര തുടരാൻ കൊളബസിനെ പ്രേരിപ്പിക്കുകയും ചെയ്തു

‘കപ്പലുകളുടെ ശ്മശാനം ‘ എന്നറിപ്പെടുന്ന ബർമുഡ ദ്വീപുകൾ വലയംചെയ്യുന്നത് സർഗാസോ കടലിലാണ്. ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ അണ്ഡാകൃതിയിലുള്ള ഈ കടലിൽ സർഗാസം നാറ്റൻസ് എന്ന ആൽഗെ ( കടൽ സസ്യം )‌ തവിട്ടുനിറത്തിലാണ് നിറഞ്ഞുപൊങ്ങിക്കിടക്കുന്നത്.

‘കപ്പലുകളുടെ ശ്മശാനം ‘ എന്നറിപ്പെടുന്ന ബർമുഡ ദ്വീപുകൾ വലയംചെയ്യുന്നത് സർഗാസോ കടലിലാണ്. ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ അണ്ഡാകൃതിയിലുള്ള ഈ കടലിൽ സർഗാസം നാറ്റൻസ് എന്ന ആൽഗെ ( കടൽ സസ്യം )‌ തവിട്ടുനിറത്തിലാണ് നിറഞ്ഞുപൊങ്ങിക്കിടക്കുന്നത്.

Credit:Bhoolokam

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp