ഉറുമ്പുകളിലെ ഭീകരൻമാർ
ശക്തിയും സ്റ്റാമിനയും ഒത്തിണങ്ങിയ ചെറുജീവികളാണ് ഉറുമ്പുകൾ. തങ്ങളുടെ ശരീരഭാരത്തിന്റെ ആയിരമിരട്ടി ഭാരമുള്ള വസ്തുക്കൾ പോലും വഹിച്ചുകൊണ്ടുപോകാൻ ഇവയ്ക്കു കഴിയും. ടീംസ്പിരിറ്റിൽ കാര്യങ്ങൾ ചെയ്യുന്നതിനാൽ ദുഷ്‌കരമായ കാര്യങ്ങൾ പോലും യാഥാർഥ്യമാക്കാൻ ഉറുമ്പുകൾക്ക് കഴിവുണ്ട്. വ്യവസായങ്ങളിലും മറ്റും തൊളിലാളികൾ തൊഴിലെടുക്കുന്നതു പോലെ കൃത്യമായി സംഘടിപ്പിക്കപ്പെട്ട രീതിയിലാണ് ഉറുമ്പുകൾ ജോലി ചെയ്യുന്നതെന്ന് 2015ൽ ഇസ്രയേലിൽ നടത്തിയ ഒരു പഠനം വെളിവാക്കിയിരുന്നു. ഭാരം വഹിക്കുന്ന ഉറുമ്പുകൾ തങ്ങളുടെ നേതാക്കളെ അനുസരിക്കും. ഏതു ദിശയിൽ പോകണമെന്നും എങ്ങനെ പോകണമെന്നുമൊക്കെ തീരുമാനിക്കുന്നത് ഈ നേതാക്കളാണ്.
ലോകത്തിൽ വിവിധ ജീവികളിൽ നിന്നും കീടങ്ങളിൽ നിന്നുമേൽക്കുന്ന കുത്തിന്റെ തീവ്രത അടയാളപ്പെടുത്തുന്ന സൂചികയാണ് ഷ്മിറ്റ് പെയിൻ ഇൻഡെക്സ്. തന്റെ ജീവിതകാലം ഇതെപ്പറ്റി ഗവേഷണം നടത്തിയ എന്റമോളജിസ്റ്റ് ജസ്റ്റിൻ ഷ്മിറ്റാണ് ഈ സൂചിക തയാർ ചെയ്തത്. ഇതിൽ ഏറ്റവും മുകളിൽ വരുന്നത്, അല്ലെങ്കിൽ ഏറ്റവും വേദനാജനകമായ കുത്തുള്ളതായി ഷ്മിറ്റ് പറഞ്ഞിരിക്കുന്നത് ഒരിനം ഉറുമ്പുകളെയാണ്. ബുള്ളറ്റ് ഉറുമ്പുകൾ എന്നറിയപ്പെടുന്ന ഇവ ആമസോണിലാണ് താമസം. 3000 വരെ എണ്ണമുള്ള കോളനികളിലായാണ് ബുള്ളറ്റ് ഉറുമ്പുകളുടെ താമസം. വലുപ്പമുള്ള ഉറുമ്പുകളായ ഇവയുടെ ഉറുമ്പിൻകൂട് ആക്രമിക്കാൻ തക്കം പാർത്ത് നിരവധി ജീവികൾ നടപ്പുണ്ട്. പക്ഷികൾ മുതൽ പല്ലികൾ, തവളകൾ, കുരങ്ങുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പടും.
ശക്തിയും സ്റ്റാമിനയും ഒത്തിണങ്ങിയ ചെറുജീവികളാണ് ഉറുമ്പുകൾ. തങ്ങളുടെ ശരീരഭാരത്തിന്റെ ആയിരമിരട്ടി ഭാരമുള്ള വസ്തുക്കൾ പോലും വഹിച്ചുകൊണ്ടുപോകാൻ ഇവയ്ക്കു കഴിയും. ടീംസ്പിരിറ്റിൽ കാര്യങ്ങൾ ചെയ്യുന്നതിനാൽ ദുഷ്‌കരമായ കാര്യങ്ങൾ പോലും യാഥാർഥ്യമാക്കാൻ ഉറുമ്പുകൾക്ക് കഴിവുണ്ട്. വ്യവസായങ്ങളിലും മറ്റും തൊളിലാളികൾ തൊഴിലെടുക്കുന്നതു പോലെ കൃത്യമായി സംഘടിപ്പിക്കപ്പെട്ട രീതിയിലാണ് ഉറുമ്പുകൾ ജോലി ചെയ്യുന്നതെന്ന് 2015ൽ ഇസ്രയേലിൽ നടത്തിയ ഒരു പഠനം വെളിവാക്കിയിരുന്നു. ഭാരം വഹിക്കുന്ന ഉറുമ്പുകൾ തങ്ങളുടെ നേതാക്കളെ അനുസരിക്കും. ഏതു ദിശയിൽ പോകണമെന്നും എങ്ങനെ പോകണമെന്നുമൊക്കെ തീരുമാനിക്കുന്നത് ഈ നേതാക്കളാണ്.ലോകത്തിൽ വിവിധ ജീവികളിൽ നിന്നും കീടങ്ങളിൽ നിന്നുമേൽക്കുന്ന കുത്തിന്റെ തീവ്രത അടയാളപ്പെടുത്തുന്ന സൂചികയാണ് ഷ്മിറ്റ് പെയിൻ ഇൻഡെക്സ്. തന്റെ ജീവിതകാലം ഇതെപ്പറ്റി ഗവേഷണം നടത്തിയ എന്റമോളജിസ്റ്റ് ജസ്റ്റിൻ ഷ്മിറ്റാണ് ഈ സൂചിക തയാർ ചെയ്തത്. ഇതിൽ ഏറ്റവും മുകളിൽ വരുന്നത്, അല്ലെങ്കിൽ ഏറ്റവും വേദനാജനകമായ കുത്തുള്ളതായി ഷ്മിറ്റ് പറഞ്ഞിരിക്കുന്നത് ഒരിനം ഉറുമ്പുകളെയാണ്. ബുള്ളറ്റ് ഉറുമ്പുകൾ എന്നറിയപ്പെടുന്ന ഇവ ആമസോണിലാണ് താമസം. 3000 വരെ എണ്ണമുള്ള കോളനികളിലായാണ് ബുള്ളറ്റ് ഉറുമ്പുകളുടെ താമസം. വലുപ്പമുള്ള ഉറുമ്പുകളായ ഇവയുടെ ഉറുമ്പിൻകൂട് ആക്രമിക്കാൻ തക്കം പാർത്ത് നിരവധി ജീവികൾ നടപ്പുണ്ട്. പക്ഷികൾ മുതൽ പല്ലികൾ, തവളകൾ, കുരങ്ങുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പടും.
എന്നാൽ അത്ര ആക്രണമണകാരിയായ ഒരു ജീവിയല്ല ബുള്ളറ്റ് ഉറുമ്പെന്ന് ഗവേഷകർ പറയുന്നു. തന്നെ വേട്ടയാടാൻ വരുന്ന ജീവിക്ക് താക്കീതൊക്കെ ഇതു നൽകാറുണ്ട്. ശബ്ദം വഴിയും, പ്രത്യേക ഗന്ധം പുറപ്പെടുവിച്ചും ശരീരത്തിന്റെ നിറം മാറ്റിയുമൊക്കെയാണ് ഈ താക്കീതുകൾ നൽകുന്നത്. എന്നാൽ പിന്നീടും ആക്രമിക്കുന്നവരെ ബുള്ളറ്റ് ഉറുമ്പുകൾ കൂട്ടം കൂടി ആക്രമിക്കും. എന്നാൽ ഈ ആക്രമണത്തിൽ നിന്ന് മരണം സംഭവിക്കാൻ സാധ്യത വളരെ കുറവാണ്. എന്നാൽ കടിയേറ്റിടത്ത് വേദന 24 മണിക്കൂർ വരെ നിലനിൽക്കും.
ഭൂമിക്കടിയിലെ മേഖലകളിൽ ഇരുട്ടിൽ കഴിയുന്നവയാണ് വോൾഡിമോർട്ട് ഉറുമ്പുകൾ. മങ്ങിയ നിറവും മെലിഞ്ഞ ശരീരവുമുള്ളവയാണ് ഇവ. വടക്കുപടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പിൽബാറയിലാണ് വിചിത്രമായ ഈ ഉറുമ്പുകളുള്ളത്. തങ്ങളെക്കാൾ വലുപ്പമേറിയ ശരീരമുള്ള വിരകളെയും അട്ടകളെയുമൊക്കെയാണ് ഈ ഉറുമ്പുകൾ വേട്ടയാടുന്നത്. കടുപ്പമേറിയ തങ്ങളുടെ വായ കൊണ്ട് ഇരയെ കടിച്ചാണ് ഇവ വേട്ടയാടുന്നത്. മറ്റ് ഉറുമ്പുകളെ അപേക്ഷിച്ച് സവിശേഷമായ വേട്ടയാടൽ രീതികളും ഇവയ്ക്കുണ്ട്. വിരകളെയും അട്ടകളെയും മാത്രമല്ല ഇവ വേട്ടയാടുന്നതെന്ന് ഗവേഷകർ പറയുന്നു. ചിലയിനം വണ്ടുകളെയും ഈച്ചകളെയും പ്രാണികളെയും ഇവ ആഹരിക്കാറുണ്ട്. ഈ ഉറുമ്പുകൾ അടങ്ങുന്ന ലെപ്റ്റാനില കുടുംബത്തിൽ അറുപതോളം സ്പീഷീസുകളിലുള്ള ഉറുമ്പുകളുണ്ട്. ചെറിയ കോളനികളും കൂടുകളും ഉണ്ടാക്കി ഭൂമിക്കടിയിൽ കഴിയുന്ന ഇവയെ ശേഖരിക്കുന്നതും പഠിക്കുന്നതും അപൂർവമാണ്.