Polka dot Zebra
2019 സെപ്റ്റംബറിൽ മസായ് മാര റിസർവിൽ വച്ചാണ് അപൂർവ്വമായ ഈ പോൾക്ക ഡോട്ട് സീബ്രയെ കണ്ടെത്തുന്നത്. ഒരു മസായി ഗൈഡാണ് ജനിതകമാറ്റം സംഭവിച്ച ഈ ഒരു കുഞ്ഞ് സീബ്രയെ കണ്ടെത്തിയത്. രസകരമെന്ന് പറയട്ടെ... ടിറഎന്ന അദ്ദേഹത്തിൻ്റെ കുടുംബപ്പേരിൽ നിന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.
ടിറയിൽ പോൾക്ക ഡോട്ടുകളായി കാണപ്പെടുന്ന പാറ്റേണുകൾ ഉണ്ട്!
സീബ്രാ വരകളും വിരലടയാളം പോലെ സവിശേഷമാണ്. രോമങ്ങളുടെ പിഗ്മെൻ്റേഷനെ ബാധിക്കുന്ന മെലാനിൻ്റെ അളവുമായി ബന്ധപ്പെട്ട ജനിതക വൈകല്യം കാരണം ടിറയ്ക്ക് അതിശയകരമായ ഇരുണ്ട നിറമാണുള്ളത്. കൂടാതെ സാധാരണ സീബ്രയുടെ ബ്രഷ് പോലെയുള്ള വാലിൽ നിന്ന് വ്യത്യസ്തമായി ടിറക്ക് രോമമില്ലാത്ത കുറുകിയ വാലാണുള്ളത്. അവയുടെ വ്യതിരിക്തമായ നിറം കാരണം കൂട്ടത്തിൽ നിന്ന് വേറിട്ട് നിർത്തുകയും സിംഹങ്ങളുടെ ലക്ഷ്യമാകുകയും ചെയ്യുന്നതിനാൽ ഇവ ദീർഘകാലം നിലനിൽക്കുമോ എന്നത് സംശയമാണ്.