അനാബസ്
നാലു ദിവസം കരയ്ക്കു പിടിച്ചിട്ടാലും മരിക്കാത്ത മീൻ ആണ് അനാബസ്. മരം കയറുന്ന മത്സ്യം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഗാംഗറ്റിക് കോയി, അനാബസ് ടെസ്റ്റ്യുഡിനിയസ്, കോബോജിയസ് എന്നിങ്ങനെ വിവിധ വകഭേദങ്ങളിൽ അറിയപ്പെടുന്ന ഒരു സ്വദേശി മത്സ്യമാണ് അനാബസ്.
മധ്യകേരളത്തിൽ കറൂപ്പ് എന്നും കുട്ടനാട്ടിൽ കരട്ടി അഥവാ ചെമ്പല്ലി എന്നും വിളിക്കുന്നു. ബംഗ്ലാദേശ്, വിയറ്റ്നാം വഴി കേരളത്തിലെത്തിയ അനാബസ് വളർത്തു മത്സ്യങ്ങളിലെ താരവുമാണ്. നാവിൽ രുചി മേളങ്ങൾ തീർക്കുന്ന ഇതിന്റെ മാംസത്തിന് വിപണിയിൽ നല്ല വിലയാണ്.
ലാബ്രിന്ത് എന്ന പ്രത്യേക ശ്വസനാവയവം ഉള്ളതു കൊണ്ടാണ് വെള്ളത്തിലെ പ്രാണവായു കുറഞ്ഞാലും ഇതിന് മൂന്ന് നാല് ദിവസം ജീവിക്കാനുള്ള കഴിവുള്ളത്. പുതുതലമുറ വളർത്തുമത്സ്യങ്ങളിൽ പ്രഥമ ഗണനീയമായ അനാബസ് എന്ന കല്ലേമുട്ടി മത്സ്യങ്ങളുടെ മുട്ടകൾ വെള്ളത്തിൽ സാ ധാരണ പൊങ്ങിയാണ് കിടക്കുന്നത്. ഇംഗ്ളീഷിൽ ക്ലൈംബിങ്ങ് പേർച് (Climbing perch) എന്നറിയപ്പെടുന്നയീ മത്സ്യം പ്രാദേശികമായി കരട്ടി, ചെമ്പല്ലി, കൈതക്കോര, കരിപ്പിടി, കല്ലേരീ, കല്ലുരുട്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഏഷ്യൻ ഭൂഖണ്ഡത്തിലുദ്‌ഭവിച്ചതെന്ന് കരുതപ്പെടുന്ന ഗൗരാമി കുടുംബക്കാരനായ കല്ലേമുട്ടിയുടെ ശാസ്ത്രീയ നാമം അനാബസ് ടെസ്റ്റ്യുഡിനിയസ് എന്നാണ്. ലോകമെങ്ങും സാന്നിദ്ധ്യമറിയിക്കാനും ഈ ചെറുമീനിനു കഴിഞ്ഞിട്ടുണ്ട്.
കരയിൽ പിടിച്ചിട്ടാൽപ്പോലും ചാകാത്ത അനാബസ് രുചിരാജനെന്നു പേരെടുത്ത മീനാണ്. നിശ്ചിത സ്ഥലത്ത് വളരെക്കൂടുതലെണ്ണം വളർത്താമെന്നുള്ളതും ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള അപാര കഴിവും അനാബസിനെ കർഷകരുടെ ഇഷ്ട മത്സ്യം ആക്കുന്നു. കരയിലൂടെ വളരെ ദൂരം ഇഴഞ്ഞു നീങ്ങാനുള്ള കഴിവും ഇവയ്ക്കുണ്ട്.
തോടുകളിലും മറ്റു ജലാശയങ്ങളിലും ചെറിയ മീനുകളെയും മറ്റു ജലജീവികളെയും ജൈവ അവശിഷ്ടങ്ങളുമൊക്കെ ഭക്ഷിച്ചു ജീവിക്കുന്ന ഇതിന് നമ്മുടെനാട്ടിലെ ഇരു മീനെന്നും, കരിമീനെന്നും പറയുന്ന മീനിനോട് സാദൃശ്യം ഉണ്ട്. കടുത്ത ശൈത്യവും, കൊടുംചൂടുമൊന്നും ഇതിന് പ്രശ്നമല്ല. അനാബസ് ഒരു സ്വദേശി മത്സ്യമാണെന്ന് പറയാമെങ്കിലും നാടൻ ഇനമാണെന്ന് പറയാനാകില്ല. കറുപ്പ് എന്നാണ് മധ്യകേരളത്തിൽ ഇതിന്റ പേര്...
Credit: Manu Nethajipuram