💀അജ്ഞാത ലോകം 💀
August 30

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഉറുമ്പ് ഏത്?

സഹാറ മരുഭൂമിയിൽ വസിക്കുന്ന ഒരു ഇനം ഉറുമ്പാണ് സഹാറൻ വെള്ളി ഉറുമ്പ് (Saharan silver ant). ലോകത്തിലെ അറിയപ്പെടുന്ന 12,000 ഉറുമ്പ് ഇനങ്ങളിൽ ഏറ്റവും വേഗതയേറിയ താണ് വെള്ളി ഉറുമ്പ്. സെക്കന്റിൽ 855 മില്ലിമീറ്റർ വേഗത്തിൽ ഇതിന് സഞ്ചരിക്കാ നാകും.മരുഭൂമിയിലെ കൊടുംചൂടിൽ ചത്തുവീഴുന്ന പ്രാണികളെയാണ് ഇവ ആഹാരമാക്കുന്നത്. ചൂടിനെ അതിജീവി ക്കാനായി ഇവയ്ക്ക് സൂര്യരശ്മികളെ പ്രതിഫലിപ്പിക്കുന്ന വെള്ളിരോമങ്ങൾ ഉണ്ട്. എന്നാൽ ഇതുകൊണ്ടുപോലും ഉറുമ്പുകൾക്ക് 60 ഡിഗ്രി സെൽഷ്യസ് ചൂടിനെപ്പോലും അതിജീവിക്കാൻ കഴിയുന്നില്ലെന്ന് കണ്ടെത്തി.

ആവാസവ്യവസ്ഥയുടെ ഉയർന്ന താപനില കാരണവും, വേട്ടക്കാരുടെ ഭീഷണി മൂലവും ഇവ കൂടിന് പുറത്തിറങ്ങുന്നത് വളരെ അപൂർവമാ യി മാത്രമാണ്. കൂടിന് പുറത്ത് ഇവ പത്തു മിനിറ്റേ സജീവമായി തുടരുകയുള്ളൂ.

പലപ്പോഴും ഉച്ചതിരിഞ്ഞുള്ള സമയങ്ങളിൽ 47 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഇവ പുറത്തിറ ങ്ങുന്നു. ചൂടു ബാധിച്ച് ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ഭക്ഷണമാക്കുന്നു. അത്തരം ഉയർന്ന താപനിലയെ നേരിടാൻ ഈ ഉറുമ്പുകൾക്ക് കഴിയുന്നു. മറ്റു ഉറുമ്പുകളേ ക്കാൾ നീളമുള്ള കാലുകളാണ് വെള്ളി ഉറുമ്പുകൾക്ക്. ചൂടുള്ള മണലിൽ നിന്ന് അകന്ന് നിൽക്കാൻ ഇത് അവയെ സഹായിക്കുന്നു. വേഗത്തിൽ സഞ്ചരിക്കുമ്പോൾ ഇവ നാലു കാലുകളേ ഉപയോഗിക്കാറുള്ളൂ. സൂര്യന്റെ സ്ഥാനം മനസിലാക്കി ഇവ തങ്ങളുടെ സഞ്ചാരഗതിയിൽ മാറ്റം വരുത്തുന്നു.

അതിലൂടെ ചൂടിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കാനും കഴിയുന്നു. വെള്ളി ഉറുമ്പുകൾ ഹീറ്റ് ഷോക്ക് പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നു. ഇതുമൂലം ശരീര താപനില പെട്ടെന്ന് ഉയരുമ്പോൾ അവയ്ക്ക് പ്രതിരോധിച്ച് നിൽക്കാൻ കഴിയുന്നു. താപനിലയിൽ സംഭവിക്കുന്ന മാറ്റങ്ങളിലും, താപനില ക്രമാതീതമായി ഉയരുന്ന വേളകളിലും നിലനിൽക്കാൻ കാരണമാകുന്നത് ഈ പ്രോട്ടീനാണ്. ഈ ഉറുമ്പുകൾ കൂട്ടമായിട്ടാണ് ഭക്ഷണം തേടാൻ പോകുന്നത്. അന്തരീക്ഷ താപനില 53 ഡിഗ്രി സെൽഷ്യസിൽ എത്തുന്ന തിന് മുമ്പ് ഇവ ഭക്ഷണം കണ്ടെത്തുന്നു. താപനില കൂടിയാൽ ഇവ പെട്ടെന്ന് ചത്തു വീഴാൻ കാരണമാകുന്നു. ശരീരത്തിലെ രോമങ്ങൾ ഇവയുടെ ശരീരതാപനിലയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ചൂടിനെ പ്രതിരോധി ക്കുന്നതിൽ സഹായമായി നിലകൊള്ളുന്നു.

Credit: Manu Nethajipuram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp