💀അജ്ഞാത ലോകം 💀
February 19

വിഷം കഴിക്കുന്ന പക്ഷി


പ്രകൃതി അത്ഭുതങ്ങൾ നിറഞ്ഞതാണ്, എന്നാൽ, തൊട്ടാൽ ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുള്ള ചില പക്ഷികളും ഈ ഭൂമിയിലുണ്ട്. അത്തരത്തിൽ പെട്ട ഒന്നാണ് റീജന്റ് വിസ്‌ലർ (Regent Whistler). ന്യൂ ഗിനിയയിലെ മഴക്കാടുകളിൽ കാണപ്പെടുന്ന ഈ പക്ഷി, വിഷമുള്ള പ്രാണികളെ ആഹാരമാക്കുകയും ആ വിഷം സ്വന്തം ശരീരത്തിൽ സൂക്ഷിക്കുകയും ചെയ്യുന്നു.സാധാരണയായി പക്ഷികൾ വിഷമുള്ള പ്രാണികളെ ഒഴിവാക്കാറാണ് പതിവ്. ഈ പക്ഷികൾ ഇതിൽ നിന്ന് വ്യത്യസ്തമാണ്. വിഷാംശമുള്ള ചില പ്രത്യേകതരം വണ്ടുകളെ ഇവ ആഹാരമാക്കുന്നു.ഈ വണ്ടുകളെ കഴിക്കുന്നതിലൂടെ, Batrachotoxin എന്ന മാരകമായ Neurotoxin ഇവയുടെ ശരീരത്തിൽ എത്തുന്നു. ഈ വിഷം പക്ഷി സ്വയം ഉത്പാദിപ്പിക്കുന്നതല്ല, മറിച്ച് ഭക്ഷണത്തിലൂടെ ലഭിക്കുന്നതാണ്.ഇങ്ങനെ ലഭിക്കുന്ന വിഷം ഇവയുടെ തൂവലുകളിലും തൊലിയിലും പേശികളിലും ശേഖരിക്കുന്നു.ഈ വിഷം പക്ഷിയെ വേട്ടമൃഗങ്ങളിൽ നിന്നും പരാന്നഭോജികളിൽ നിന്നും സംരക്ഷിക്കുന്നതും ഈ വിഷം തന്നെയാണ്.മഞ്ഞയും കറുപ്പും ഇടകലർന്ന തൂവലുകളാണ് ഇവയുടെ പ്രത്യേകത. ഈ തിളങ്ങുന്ന നിറം, താൻ വിഷമുള്ള ജീവിയാണ് എന്ന് മറ്റ് വേട്ടമൃഗങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പ് കൂടിയാണ്.ഇവയുടെ പേര് സൂചിപ്പിക്കുന്നത് പോലെ, വളരെ മനോഹരമായി പാടുന്ന പക്ഷികളാണിവ.ഇവയുടെ തൊലിയിലും തൂവലിലും വിഷാംശം ഉള്ളതുകൊണ്ട്, മനുഷ്യർക്ക് ഇവയെ തൊടുന്നത് പോലും വളരെ അപകടകരമാണ്. ശരീരത്തിലെ വിഷം ചെറിയ തോതിലാണെങ്കിൽ പോലും, തൊലിയിലുള്ള ചൊറിച്ചിൽ മുതൽ നാഡീവ്യവസ്ഥയെ ബാധിച്ച് തളർച്ചയോ മരണം പോലുമോ സംഭവിക്കാം.
ഭക്ഷണത്തിലൂടെ വിഷം സ്വീകരിച്ച് അതിനെ സ്വന്തം പ്രതിരോധ സംവിധാനമാക്കി മാറ്റുന്ന റീജന്റ് വിസ്‌ലർ, പരിണാമത്തിന്റെ അതിശയകരമായ ഒരു ഉദാഹരണമാണ്. ഈ പക്ഷികളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കുന്നത് വഴി, വിഷത്തിനെതിരെയുള്ള മരുന്നുകൾ വികസിപ്പിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിക്കുമെന്ന് കരുതപ്പെടുന്നു.

Credit: ശ്രീജിത്ത് ശ്രീ

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram