May 3, 2020

കേരളത്തിൽ ആദ്യം ബുള്ളറ്റ്​ ഓടിച്ച ആദ്യ വനിത

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി മോ​​ട്ടോ​ർ സൈ​ക്കി​ൾ ഓ​ടി​ച്ച വ​നി​ത ആ​രാ​ണെ​ന്ന​തി​ന്​ ഉ​ത്ത​രം ഒ​ന്നേ​യു​ള്ളൂ. മ​ല​യാ​ളി​യു​ടെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​യ കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ ജ്യേ​ഷ്​​ഠ​സ​ഹോ​ദ​രി കെ.​ആ​ർ. നാ​രാ​യ​ണി. അ​തും സാ​ധാ​ര​ണ മോ​​ട്ടോ​ർ ബൈ​ക്ക​ല്ല, ഇം​ഗ്ല​ണ്ടി​ൽ​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്​​ത രാ​ജ​കീ​യ പ്രൗ​ഢി​യു​ള്ള സാ​ക്ഷാ​ൽ 3.5 എ​ൻ​ഫീ​ൽ​ഡ്​ മോ​​ട്ടോ​ർ സൈ​ക്കി​ൾ.

ചേ​ർ​ത്ത​ല​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും 1930ക​ളി​ലും ’40ക​ളി​ലും അ​വ​ർ അ​തി​ൽ പ​തി​വാ​യി സ​ഞ്ച​രി​ച്ചു. സൈ​ക്കി​ൾ ​പോ​ലും അ​ത്യ​പൂ​ർ​വ​മാ​യ നാ​ട്ടി​ൽ ഭാ​വ​ന​യി​ൽ ​പോ​ലും മോ​ട്ടോ​ർ സൈ​ക്കി​ൾ ക​ണ്ടി​ട്ടി​ല്ലാ​ത്ത നാ​ട്ടു​കാ​ർ അ​നാ​യാ​സേ​ന ബു​ള്ള​റ്റ് ഓ​ടി​ച്ചു​പോ​കു​ന്ന നാ​രാ​യ​ണി​യെ​ക്ക​ണ്ട്​ റോ​ഡ​രി​കി​ൽ ത​ടി​ച്ചു​കൂ​ടി​യ വി​വ​രം ച​രി​ത്ര​കാ​ര​നും സി​നി​മ-​പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ചേ​ല​ങ്ങാ​ട്ട്​ ഗോ​പാ​ല​കൃ​ഷ്​​ണ​​െൻറ മ​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ സാ​ജു ചേ​ല​ങ്ങാ​ട്ട്​ ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു.

സാ​രി​യു​ടെ കോ​ന്ത​ല​ചു​റ്റി അ​ര​യി​ൽ കു​ത്തി ഒ​രു യു​വാ​വി​നെ​പ്പോ​ലെ ബു​ള്ള​റ്റ് ഓ​ടി​ച്ച യു​വ​തി നാ​ട്ടു​കാ​ർ​ക്ക്​ എ​ന്നും അ​ദ്​​​ഭു​ത​മാ​യി​രു​ന്നു. അ​ന്ധ​കാ​ര​ന​ഴി​​യി​ലെ ക​ള​ത്തി​പ്പ​റ​മ്പി​ൽ ത​റ​വാ​ട്ടി​ലെ ക​ർ​ഷ​ക​പ്ര​മു​ഖ​നാ​യി​രു​ന്ന രാ​മ​​െൻറ മ​ക​ളാ​യ നാ​രാ​യ​ണി​യെ നാ​ട്ടു​കാ​ർ മോ​​ട്ടോ​ർ നാ​ണി​യെ​ന്നും ബു​ള്ള​റ്റ് നാ​രാ​യ​ണി​യെ​ന്നു​മൊ​ക്കെ വി​ളി​ച്ചു. ക​ർ​ണാ​ട​ക​സം​ഗീ​ത​വും വീ​ണ​യും ന​ല്ല​പോ​ലെ വ​ഴ​ങ്ങു​മാ​യി​രു​ന്ന ​അ​വ​ർ പി​ന്നീ​ട് ചേ​ർ​ത്ത​ല​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നും എ​സ്.​എ​ൻ.​ഡി.​പി നേ​താ​വും എം.​എ​ൽ.​സി​യും എം.​എ​ൽ.​എ​യു​മൊ​ക്കെ​യാ​യി​രു​ന്ന എ​ൻ.​ആ​ർ. കൃ​ഷ്​​ണ​​െൻറ ഭാ​ര്യ​യാ​യി.

നാ​രാ​യ​ണി​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വ്​ ക​ള​വം​കോ​ടം പ്രി​യം​വ​ദ മ​ന്ദി​ര​ത്തി​ലെ ച​വ​റ മെ​റ്റ​ൽ​സ്​ ആ​ൻ​ഡ്​​ മി​ന​റ​ൽ​സി​ലെ എ​ൻ​ജി​നീ​യ​റാ​യി​രു​ന്ന കേ​ശ​വ​​നാ​യി​രു​ന്നു. ഈ ​ബ​ന്ധ​​ത്തി​ലെ മ​ക​നാ​യ അ​ഭി​ഭാ​ഷ​ക​ൻ ച​ക്ര​പാ​ണി ജീ​വി​ച്ചി​രി​പ്പി​ല്ല. കൃ​ഷ്​​ണ​ൻ വ​ക്കീ​ലു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ ര​ണ്ട്​ പെ​ൺ​കു​ട്ടി​ക​ളാ​ണു​ള്ള​ത്. പ​രേ​ത​യാ​യ ശു​ഭ​യും ശോ​ഭ​യും.

1946ൽ ​നാ​രാ​യ​ണി അ​ന്ത​രി​ച്ച ​ശേ​ഷ​വും ചേ​ർ​ത്ത​ല​യി​ലെ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ ത​റ​വാ​ട്ടി​ൽ വ​ള​രെ​ക്കാ​ലം എ​ൻ​ഫീ​ൽ​ഡ്​ ബൈ​ക്ക്​ ഉ​ണ്ടാ​യി​രു​ന്നു. കൃ​ഷ്​​ണ​ൻ വ​ക്കീ​ലി​​െൻറ പേ​ര​ക്കു​ട്ടി​ക​ളാ​യ ചേ​ർ​ത്ത​ല​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​രാ​യ ​െക. ​രാ​ധാ​കൃ​ഷ്​​ണ​നും ആ​ർ.​കെ. ദാ​സി​നും ചെ​റു​പ്പ​ത്തി​ൽ ഈ ​ബൈ​ക്കി​നു​മു​ക​ളി​ലി​രു​ന്ന്​ ക​ളി​ച്ച ബാ​ല്യ​ത്തെ​ക്കു​റി​ച്ച്​ ഇ​ന്നും ന​ല്ല ഓ​ർ​മ​യു​ണ്ട്.

Credit: വി.​ആ​ർ. രാ​ജ​മോ​ഹ​ൻ -

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝 In Telegram👉🏻☣️ ടെലിബ്ലോഗർ☣️