💀അജ്ഞാത ലോകം 💀
October 5, 2023

ക്വെറ്റ്സലിൻ

ഗ്വാട്ടിമാലയിൽ നിന്നെരുപക്ഷി വിശേഷം ---

നിരവധി മരങ്ങളുടെ നാട് എന്ന മായൻന്മരുടെ ഭാഷയിൽ നിന്നാണ് ഗ്വാട്ടിമാല എന്ന പദം രൂപം കെണ്ടത്.

പേര് പോലെ തന്നെ നിരവധി ഇടതൂർന്ന വൃക്ഷങ്ങളും നിഗൂഢമായാ വനാന്തരങ്ങൾ കൊണ്ടും സമ്പന്നമാണ് ഗ്വാട്ടിമാല .

ഈ വനാന്തരങ്ങളിൽ 350 ലധികം ഇനം പക്ഷിമൃഗാദിക്കളും 1000 യിരത്തോളം വ്യത്യസ്ത ഇനത്തിൽ പ്പെട്ട സസ്തനിക്കളും 1600 രിൽ കൂടുതാൽ വിവിധ ഇനത്തിൽ പ്പെട്ട സസ്യങ്ങളും ഇവിടെ തഴച്ചു വളരുന്നു ഇവിടെയാണ് ഗ്വാട്ടി മാലൻ ജനതയുടെ പ്രിയപ്പെട്ട പക്ഷിയായ ക്വെറ്റ്സലിൻ എന്ന പക്ഷിയുടെ അധിവാസ മേഖല. ഈ പക്ഷിയെ ഗ്വാട്ടിമാലയുടെ ദേശീയ പക്ഷിയായി ആണ് കണക്കക്കുന്നത്.

ലോകത്തിലെ ഏറ്റവും സുന്ദരമായ പക്ഷികളുടെ കൂട്ടത്തിൽ പ്രഥമ സ്ഥാനം തന്നെ ക്വെറ്റ്സൽ (Quetzal) പക്ഷികൾക്ക് ഉണ്ട് ഇതിന്റെ ശാസ്ത്രീയ നാമം ഫറോമാക്രസ് മോസിന്നോ എന്നാണ്. വർണ്ണാഭമായ നിറമുള്ള ഈ പക്ഷി മധ്യ അമേക്കയിലെ പർവ്വത മേഖലക്കളിലെ വാനന്തരങ്ങളിൽ വസിക്കുന്നു .

പല്ലി കൾ ചെറിയ പ്രാണിക്കൾ പഴങ്ങൾ എന്നിവ ഭക്ഷിക്കുന്നു. ഇതിൽ തന്നെ ആൺ പക്ഷിക്കൾക്ക് പെൺ പക്ഷിക്കളെ അപേക്ഷിച്ച് നീളമുള്ള വാലുകൾ ഉണ്ടായിരിക്കും. നീല , പച്ച, ചുവപ്പ് എന്നീറങ്ങൾ കൂടി കലർന്ന തൂവലുക്കൾ കൂടി ചേർന്നതാണ് ഇതിന്റെ നീറം .

മരത്തിന്റെ പെത്തുക്കളിൽ ഇവ കൂട് ഒരുക്കുകയും , രണ്ടോ മൂന്നോ മുട്ടകൾ ഇടുന്നു. വിരിഞ്ഞിറങ്ങിയ ഒരു പക്ഷി കുഞ്ഞ് മൂന്നു ആഴ്ചക്കൾ കൊണ്ട് പറക്കാൻ തുടങ്ങും. മായാൻന്മരുടെ ഇതിഹാസങ്ങളിലും വിശ്വാസങ്ങളിലും പ്രത്യേക പരാമർശം നല്ൽക്കുന്നുണ്ട് ക്വെറ്റ്സൻ പക്ഷികളെ പറ്റി. ഇവർ ധരിച്ചിരുന്ന തലപ്പവുകളിൽ ക്വെറ്റ്സൻ

പക്ഷിയുടെ നീളമുള്ള തൂവലുകൾ വെക്കറുണ്ട്.

മായൻന്മാർ ഈ പക്ഷിയെ കൊല്ലുന്നവർക്ക് വധ ശിക്ഷവരെ നല്ൽക്കറുണ്ടായിരുന്നു. മായൻ ഭാഷയായ യുക്കാടെക്കയിൽ ക്വെറ്റ്സാൽ എന്ന പദത്തിന്റെ അർത്ഥം നീളമുള്ള വാൽ എന്നണ് .

ഗ്വാട്ടിമാലയിലെ മായൻ സംസ്കാരമായ ആസ്ടെക് മായുംഅന്തർലീനമായ ഒരു ബന്ധം ഉണ്ട് ഈ പക്ഷിക്ക്. മായാൻന്മാർ നന്മയുടെയും പ്രകാശത്തിന്റെയും പ്രതീകമയാണ് ഈ പക്ഷിയെ കരുത്തിയിരുന്നത്. മായൻ പുരണങ്ങളിൽ തന്നെ ഭൂമിയെ സൃഷ്ടിക്കാൻ സഹായിച്ച ക്വെറ്റ്സാൻ കോട്ട് എന്ന തൂവലുകളെടു കൂടിയ ഒരു സർപ്പദൈവത്തെ പറ്റി പാരമർശിക്കുന്നുണ്ട് അതിന്റെ പ്രതിരൂപമാണ് ഈ പക്ഷിയെന്ന് കരുതി വരുന്നു

ഗ്വാട്ടിമാലൻ ഗവൺമെന്റ് അവരുടെ കറൻസിയുടെ പേര് ഈ പക്ഷിയുടെ ബഹുമാനാർത്ഥം Quetzal എന്നണ് നൽകിയിരിക്കുന്നത്. അവരുടെ ദേശീയ പതാകയിലും ഈ പക്ഷിയുടെ ചിത്രം കാണാൻ കഴിയും. ക്വെറ്റ്സൻ പക്ഷികൾ മെക്സിക്കോയിലെ ചീയാപാസ് മുതൽ പനാമ വരെയുളള പ്രദേശങ്ങളിൽ കാണപ്പെടുന്നു ഇതിൽ തന്നെ രണ്ടു തരം ഉപ വിഭാഗങ്ങളും ഉണ്ട്. 1832-ൽ ജീവശാസ്ത്രജ്ഞൻ ആയാ Pablo de La Llave ഈ പക്ഷിയെ വിശേഷിപ്പിച്ചത് ഫറോമാക്രസ് ജനുസ്സിലെ അഞ്ച് ഇനങ്ങളിൽ ഒന്നാണിത്. ഇത് . 1871-ൽ ഗ്വാട്ടിമാലയിലെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കുകയും . സംരക്ഷിക വിഭാഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഗ്വാട്ടിമാലയിൽ ഈ പക്ഷികൾ വംശനാശ ഭീഷണി നേരിടുന്നവയാണ് പ്രത്യേകിച്ച് സ്വാഭാവിക ആവാസ വ്യവസ്ഥയുടെ നാശം തന്നെയാണ് കാരണം ----

Credit: Raveendran Wayanad

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp