💀അജ്ഞാത ലോകം 💀
Today

113 തവണ തോറ്റ ഹാരു ഉരാര!

ജീവിതത്തിൽ പരാജയപ്പെട്ടവരെ ചരിത്രം മറക്കുമെന്നു പറയപ്പെടാറുണ്ട്. എന്നാൽ ജപ്പാനിലെ പന്തയക്കുതിരയായ ഹാരു ഉരാരയുടെ കാര്യത്തിൽ ഇതു തെറ്റാണ്. 113 തവണ തുടർച്ചയായി പന്തയമത്സരങ്ങളിൽ പരാജയം രുചിച്ചെങ്കിലും പോരാടാനുള്ള ഹാരുവിന്റെ മനസ്സ് ലോകമെമ്പാടും ഈ കുതിരയ്ക്ക് ആരാധകരെ നേടിക്കൊടുത്തു. ജപ്പാന്റെ ദേശീയ ചിഹ്നങ്ങളിലൊന്നായി മാറിയ ഹാരു കഴിഞ്ഞദിവസമാണ് ജീവൻവെടിഞ്ഞത്. തന്റെ 29ാം വയസ്സിൽ. കുതിരകളുടെ ആയുസ്സ് മനുഷ്യരുമായി താരതമ്യപ്പെടുത്തിയാൽ വളരെ ദൈർഘ്യമുള്ളതായിരുന്നു ഹാരുവിന്റെ ജീവിതം. ഒരു മനുഷ്യൻ 90 വയസ്സ് വരെ ജീവിക്കുന്നതുപോലെയൊരു കാലയളവാണ് ഹാരു ജീവിച്ചതെന്നു ജാപ്പനീസ് അധികൃതർ പറയുന്നു.

12 വർഷമായി ജീവിക്കുന്ന ഷിബ പ്രവിശ്യയിലെ മാർത്ത ഫാമിലാണു ഹാരു അന്ത്യശ്വാസം വലിച്ചത്. യൂമ മുസൂമി– പ്രെറ്റി ഡെർബി എന്ന മൊബൈൽ ഗെയിമിലും ഹാരു ഒരു കഥാപാത്രമായി. ഹാരുവിന്റെ പ്രശസ്തി ലോകമെമ്പാടുമുള്ള ആരാധകരെ മാർത്ത ഫാമിലേക്ക് എത്തിച്ചു. തങ്ങളുടെ പ്രിയ കുതിരയെ കാണാനായി അനേകം പേരാണ് ഇവിടെ വന്നുപോയിരുന്നതെന്നു ഫാം അധികൃതർ പറയുന്നു.

1998 മുതൽ 2004 വരെയുള്ള കാലയളവിലായിരുന്നു ഹാരു കുതിരയോട്ട മത്സരങ്ങളിൽ പങ്കെടുത്തത്. 113 തവണയും അവൾ തോറ്റു. ഒരു തവണ പോലും വിജയം രുചിക്കാൻ അവൾക്കായില്ല. അനവധി കുതിരയോട്ട മത്സരങ്ങളിൽ വിജയിച്ചിട്ടുള്ള പന്തയക്കുതിരയായ നിപ്പോ ടിയോ എന്ന കുതിരയുടെ മകളായിരുന്നു ഹാരു. 1996ൽ ജപ്പാനിലെ ഹൊക്കെയ്ഡോയിലുള്ള നൊബുട്ട ബോകുജോ എന്ന സ്ഥലത്താണ് ഈ കുതിര ജനിച്ചത്.

1998 നവംബറിലായിരുന്നു ഹാരുവിന്റെ കന്നിമത്സരം. അന്ന് അവസാനത്തെ കുതിരയായാണ് ഹാരു ഫിനിഷ് ചെയ്തത്. തുടർച്ചയായി 80ാം മത്സരവും തോറ്റത് മാധ്യമങ്ങളിൽ വാർത്തയായതോടെയാണു ഹാരു ജപ്പാനിലുടനീളം പ്രശ്സതയായത്. ജീവിതത്തിൽ പരാജയപ്പെടുന്നത് ഒരു മോശം കാര്യമല്ലെന്നും, ശ്രമം തുടരുന്നതാണ് മഹത്തായ കാര്യമെന്നുമുള്ള സന്ദേശം ഹാരു നൽകി. കളിപ്പാട്ടങ്ങൾ, കീച്ചെയ്നുകൾ, ടീഷർട്ടുകൾ, തൊപ്പികൾ തുടങ്ങി അനേകം നിത്യോപയോഗ വസ്തുക്കളിൽ ഹാരുവിന്റെ ചിത്രം ആലേഖനം ചെയ്തു ജപ്പാനിൽ വിൽക്കാറുണ്ട്.

Credit: Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram