BPL
ആദ്യമായി മൊബൈൽ ഫോൺ കാണാൻ തുടങ്ങിയ സമയത്ത് ഒപ്പം കേൾക്കാൻ തുടങ്ങിയ പേര് ആയിരുന്നു BPL എന്നത്. പക്ഷേ അന്ന് ആ പേര് കേൾക്കുമ്പോൾ ഒരിക്കലും വിചാരിച്ചിരുന്നില്ല അതൊരു ഇന്ത്യൻ കമ്പനി ആണെന്നും
അതിന്റെ സ്ഥാപകൻ ഒരു മലയാളി ആണെന്നും. തലശ്ശേരിക്കാരൻ ആയ TPG നമ്പ്യാർ ആയിരുന്നു BPL കമ്പനി സ്ഥാപിച്ചത്. BPL ന്റെ പൂർണ്ണ രൂപം British Physical Laboratories India എന്നാണ്.
മൊബൈൽ ഫോൺ ആദ്യമായ് വാങ്ങിയപ്പോഴാണ് ഈ പേര് ശ്രദ്ധിച്ചതെങ്കിലും അതിനും മുന്നേ തന്നെ ലാൻഡ്‍ഫോൺ വിപണിയുടെ 90 ശതമാനവും BPL ന്റെ കയ്യിൽ തന്നെ ആയിരുന്നു.
1963 ൽ സ്ഥാപിതമായ BPL കമ്പനി ആദ്യം നിർമ്മിച്ചിരുന്നത് ECG മെഷീൻ എന്നിവയായിരുന്നു. അതിനു മുന്നോടിയായി അദ്ദേഹം ഇലക്ട്രോണിക് മെഷീനുകളുടെ കലവറയായ ജപ്പാൻ സന്ദർശിക്കുകയും വ്യവസായികമായി ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത് എങ്ങനെയെന്നു നേരിട്ട് കണ്ട് മനസിലാക്കുകയും ചെയ്തിരുന്നു.
അതിന് ശേഷം മെഡിക്കൽ രംഗത്ത് നിന്നും വാണിജ്യ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിലേക്ക് കമ്പനിയുടെ പ്രവർത്തനം മാറുകയുണ്ടായി, ജർമൻ അന്താരാഷ്ട്ര ഭീമൻമാരായ Sanyo, Siemens എന്നിവരുമായി കൈ കോർക്കാൻ BPL ന് കഴിഞ്ഞത് ഒരുപാട് മുന്നേറ്റങ്ങൾക്ക് കാരണമായി.
1968 മുതൽ 1990 കാലഘട്ടം വരെ ഇന്ത്യൻ ഇലക്ട്രോണിക്സ് വ്യവസായത്തിന്റെ നട്ടെല്ലായി BPL നിലനിന്നിരുന്നു.
അദ്ദേഹം ഇക്കഴിഞ്ഞ ഒക്ടോബർ 31 ന് നിര്യാതനായി.