പാക്കു (Pacu fish)
പിരാനയോട് രൂപസാദൃശ്യമുള്ള വളർത്തുമത്സ്യമാണ് പാക്കു. തെക്കേ അമേരിക്കൻ സ്വദേശിയാണെങ്കിലും പാക്കു ലോകത്താകെ പ്രചാരമുള്ള ഇനമാണ്. തെക്കേ അമേരിക്കയിലെ ടുപി–ഗൊരാനി ഭാഷകളിലെ വളരെ പഴക്കമുള്ള വാക്കാണ് പാക്കു (pacu). ' അതിവേഗം കഴിക്കുന്നവർ' എന്നാണ് ഈ വാക്കിന്റെ അർഥം.
കേരളത്തിൽ സാധാരണ വളർത്തിവരുന്നത് റെഡ് ബെല്ലീഡ് പാക്കു എന്ന ഇനമാണ്. നട്ടർ, റെഡ് ബെല്ലി എന്നിങ്ങനെയാണ് ഇവിടുത്തെ പേരുകൾ. എന്നാൽ, ഹിന്ദിക്കാർക്ക് ഇവർ രൂപ്‌ചന്ദ് ആണ്.
വായിൽ നിറയെ പരന്ന പല്ലുകളാണ് പാക്കുവിന്റെ പ്രത്യേകത. മനുഷ്യന്റെ പല്ലുകളോട് സാമ്യതയുള്ളതാണിവ.
വായിൽ നിറയെ പല്ലുകളുണ്ടെങ്കിലും പിരാനകളേപ്പോലെ മാംസഭുക്കുകളല്ല പാക്കു മത്സ്യങ്ങൾ. മിശ്രഭുക്കുകളാണ്. അതുകൊണ്ടുതന്നെ സസ്യങ്ങളും മാംസാവശിഷ്ടങ്ങളും ഒരേപോലെ കഴിക്കും. ഉറപ്പേറിയ ആവരണമുള്ള വിത്തുകളൊക്കെ കടിച്ചുപൊട്ടിക്കാൻ പല്ലുകൾ പാക്കുവിനെ സഹായിക്കുന്നു.
Credit: Sreekala Prasad