അറ്റ്ലാന്റ്റിസ് ദ്വീപ് - The Myth
4000 വർഷങ്ങൾക് മുൻപ് മെഡിറ്ററനിയൻ കടലിലോ സമീപത്തോ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന ദ്വീപ സമൂഹമാണ് അറ്റ്ലാന്റിസ് ദ്വീപ സമൂഹം. അറ്റ്ലാന്റിക് ദ്വീപിലെ മധ്യപ്രദേശതാണ് ഇവ സ്ഥിതി ചെയ്യുന്നതെന്നും പറയപ്പെടുന്നു. ഈ ദ്വീപിൽ ഒരു മനുഷ്യ സംസ്കാരം നിലനിന്നിരുന്നെന്നും അതി ഭീകരമായ അഗ്നി പർവത സ്ഫോടനം മൂലം പ്രസ്തുത സ്ഫോടന ത്തിന്റെ ആഘാദത്തിൽ സമുദ്രത്തിൽ ഉണ്ടായ വലിയ ഗർത്തത്തിലേക് ആ പ്രദേശം മുഴുവൻ മുങ്ങി മറഞ്ഞു പോയെന്നുമാണ് കഥ. ഈ സ്ഫോടനത്തിന് 500-1000 അണുബോംബ് ഒരുമിച്ചു പൊട്ടുന്ന ശക്തി ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. ഗ്രീക്ക് ചിന്തകനായ പ്ളേറ്റോ യാണ് ഈ ദ്വീപിനെ കുറിച്ച് ആദ്യമായി പുസ്തകത്തിൽ രേഖപ്പെടുത്തിയത്. പിൽകാലത് 2 വാദങ്ങളിലൂടെ ലോകം മുന്നോട്ട് പോയി. ( ഈ ദ്വീപ് ഉണ്ടെന്നും. ഇല്ലെന്നും ). 20th നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഏറെ കുറെ ഇത് മിത്താണെന്ന് എല്ലാവരും അടിയുറച്ചു വിശ്വസിച്ചിരുന്ന കാലത്ത് 1968 ൽ ഡോ. വാലനൈൻ പ്രസ്തുത കടൽ പാതയ്ക്കു അടിയിൽ ഒളിഞ്ഞിരിക്കുന്ന വല്യ ഒരു മതിൽ കണ്ടെത്തുകയും ഇതിനെ അറ്റ്ലാന്റിസ് ദ്വീപുമായി ബന്ധിപ്പിക്കുകയും ചെയ്തു. അങ്ങനെ വീണ്ടും അറ്റ്ലാന്റിക് ദ്വീപ് ചർച്ച വിഷമായി മാറി. ഈ കാലഘട്ടത്തിൽ വീണ്ടും നിരവധി തെളിവുകൾ കണ്ടെത്തുകയും അതിനെ നിരസിക്കുന്ന തരത്തിൽ പോയിന്റ്കൾ വന്നു കൊണ്ടും ഇരുന്നു. ഏറ്റവും ഒടുവിലായി 2021ൽ വടക്കൻ അറ്റ്ലാന്റിക് ഫറോ ദ്വീപുകളിലെ തടകത്തിന്റെ അടി തട്ടിൽ നിന്ന് ലഭിച്ച തെളിവുകൾ പ്രകാരം AD 500 ൽ അഞ്തമായി ഒരു കൂട്ടം മനുഷ്യർ അവിടെ സ്ഥിര താമസമാക്കിയിരുന്നെന്ന് കണ്ടെത്തി,എങ്കിൽ പോലും ഇത് അറ്റ്ലാന്റിക്ക് ദ്വീപാണെന്ന് ഉറപ്പു നൽകാൻ കഴിയില്ല. മറ്റൊരു സംസ്കാരം അതിന് അടുത്ത പ്രദേശങ്ങളിൽ ജീവിച്ചിരുന്നതാവാം. എന്തായാലും വരും കാലങ്ങളിൽ ഈ ചുരുൾ അഴിയാത്ത രഹസ്യങ്ങൾക് ഉത്തരം കണ്ടെത്താൻ കഴിയട്ടെ.