💀അജ്ഞാത ലോകം 💀
September 17

റാസ്പുടിൻ ഗാനത്തിൽ നടന്ന കബളിപ്പിക്കൽ നിങ്ങൾക്കറിയാമോ..?

"റാസ്പുടിൻ" എന്ന ഐക്കണിക് ആൽബം കേൾക്കാത്തവരായി ആരുമുണ്ടാവില്ല. ജർമ്മനി ആസ്ഥാനമായുള്ള പോപ്പ് യൂറോ ഡിസ്കോ ഗ്രൂപ്പായ ബോണി എം എന്ന സംഗീതഗ്രൂപ്പ് പാടി പ്രശസ്തമാക്കിയ ഗാനമാണ് റാസ്പുടിൻ.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യയിലെ സാർ നിക്കോളാസ് രണ്ടാമന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും സുഹൃത്തും ഉപദേശകനുമായ ഗ്രിഗറി റാസ്പുട്ടിനെക്കുറിച്ചുള്ള ഒരു സെമി ആത്മകഥാ ഗാനമാണിത്.. ഒരു പ്ലേബോയ്, മിസ്റ്റിക്ക് ഹീലർ, പൊളിറ്റിക്കൽ മാനിപുലേറ്റർ എന്നാണ് റാസ്പുത്തിനെ ഗാനം വിശേഷിപ്പിക്കുന്നത്. പല രാജ്യങ്ങളിലെയും മികച്ച ഗാനങ്ങളുടെ പട്ടികയിൽ ഈ ഗാനം ഒന്നാമതെത്തിയിട്ടുണ്ട്.

മലയാളികൾക്കിടയിൽ ഈ ഗാനം കൂടുതൽ പ്രചാരം നേടുന്നത് വൈറൽ ആയഒരു റീലിലൂടെ ആയിരുന്നു. എന്നാൽ ഈ ഗാനത്തിന് പിറകിൽ ഒളിഞ്ഞിരിക്കുന്ന ഒരു വിവാദത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ..

റാസ്പുട്ടിന് ഗാനം ഇപ്പോൾ നമ്മൾ ഗൂഗിളിൽ തിരഞ്ഞാലും നമുക്ക് കിട്ടുന്നത് ബോണി എം ഗ്രൂപ്പിലെ ഗായകൻ ബോബി ഫറേൽ ന്റെ മാസ്മരിക പെർഫോമൻസുകൊണ്ട് ലൈവ് ആയി നിൽക്കുന്ന വീഡിയോ ആണ്.. എന്നാൽ അതൊരു കബളിപ്പിക്കലാണ് എന്ന് നിങ്ങൾക്ക് എത്രപേർക്ക് അറിയാം...? ഇന്നും പലരും തെറ്റി ധരിച്ചിരിക്കുന്നത് ബോബി ഫറേൽ ആണ് റാസ്‌പുട്ടിന്റെ ഗായകൻ എന്നാണ്. സത്യത്തിൽ അത് സ്റ്റേജിൽ ലിപ്പ്-സിങ്ക് ചെയ്യുകയായിരുന്നു. ബോണി എം ഗ്രൂപ്പിന്റെ നിർമ്മാതാവായ ഫ്രാങ്ക് ഫാരിയൻ ആണ് പല ഗാനങ്ങളുടെയും യഥാർത്ഥ ഗായകൻ. ഫ്രാങ്ക് പാടിയ ഗാനങ്ങൾ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തിരുന്നു, ബോബി ഫറേൽ അവയ്ക്കൊപ്പം ഡാൻസ് ചെയ്ത് സ്റ്റേജ് ഷോകൾക്ക് ജീവൻ നൽകുകയായിരുന്നു. ഇത് ഫ്രാങ്ക് ഫാരിയന്റെ വിപണന തന്ത്രത്തിന്റെ ഭാഗമായിരുന്നു. അതിനാൽ, ബോബി ഫറേലിന്റെ കരിഷ്മയും എനർജിയും ബോണി എം- മ്യൂസിക് ബാൻഡിന്റെ വിജയം ഉറപ്പാക്കി

Credit:

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram